• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണാന്തനത്തെ ട്രോളുന്നുവരുടെ ശ്രദ്ധയ്ക്ക്! ബൈക്കിടിച്ചിട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചു!

  • By Desk

കൊച്ചി: വൈപ്പിനിലെ വളപ്പില്‍ ബൈക്കിടിച്ച് സാരമായി പരുക്കേറ്റ കാല്‍നട യാത്രക്കാരനെ ആശുപതിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് എറണാകുളത്തെ എന്‍ ഡി എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്നലെ രാവിലെ പത്തേമുക്കാലോടെ വളപ്പ് ബസ് സ്റ്റോപ്പിനു സമീപമാണ് മാലിപ്പുറം പറമ്പലോത്ത് വീട്ടില്‍ പി പി ജോര്‍ജിനെ ഇടിച്ചിട്ടശേഷം ബൈക്ക് നിര്‍ത്താതെ പോയത്.

കര്‍ണാടകയില്‍ കണക്കുകള്‍ തിരിച്ചിട്ട് കോണ്‍ഗ്രസ് തൂത്തുവാരും!! താമര വാടുമെന്ന് പുതിയ സര്‍വ്വെ

മുഖമിടിച്ചു വീണ് അബോധാവസ്ഥയിലായ ജോര്‍ജിനെ ഈ സമയം ഇവിടെ പര്യടനം നടത്തുകയായിരുന്ന കണ്ണന്താനം ഓടിയെത്തി പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം ഓട്ടോറിക്ഷയില്‍ തന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയിലെത്തിക്കാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു.പരിക്കേറ്റയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ആരാധനാലയങ്ങളും കടകളും വ്യവസായസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കണ്ണന്താനത്തിന്റെ രണ്ടാം ഘട്ട പൊതുസമ്പര്‍ക്ക പര്യടനം.രാവിലെ വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ നിന്ന് കാല്‍നടയായി പര്യടനം ആരംഭിച്ചു.ജങ്കാര്‍ ജെട്ടിയിലെത്തി യാത്രക്കാരോട് ക്ഷേമാന്വേഷണം നടത്തി. നൂറ്റാണ്ടു പഴക്കമുള്ള ആംഗ്ലോ ഇന്ത്യന്‍ പോര്‍ച്ചുഗീസ് പള്ളിയിലെത്തി വികാരി ഫാ.ജോര്‍ജ് എടേഴത്തുമായി കൂടിക്കാഴ്ച. സൗത്ത് പുതുവൈപ്പില്‍ മരണവീട് സന്ദര്‍ശിച്ചു.

പുതുവൈപ്പ്,വളപ്പ് ജംഗ്ഷന്‍,എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലെത്തി. ഓച്ചന്തുരുത്തില്‍ കുരിശിങ്കല്‍ പള്ളിയിലെത്തി വികാരി ഫാ.ആന്റണി ചെറിയ കടവിലിനെ കണ്ടു.ബ്രെഡ് നിര്‍മ്മാണ കമ്പനിയിലെത്തി സ്ത്രീകളുള്‍പ്പെടെ തൊഴിലാളികളുടെ ക്ഷേമം ആരാഞ്ഞു. മണ്ഡലം പ്രസിഡന്റ് വി വി അനില്‍, ജനറല്‍ സെക്രട്ടറി അഡ്വ എം എന്‍ വേദരാജന്‍,സെക്രട്ടറിമാരായ എന്‍ എന്‍ രവി, എ എസ് ഷിനോസ്, ബി ഡി ജെ എസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലം കണ്ണന്താനത്തിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നുണ്ടോ? എറണാകുളം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Ernakulam

English summary
alphons kannanthanam helps man injures in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X