നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും
കൊച്ചി: ആലുവയിലെ ഫ്ളാറ്റില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ്. ഫ്ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ ഓഫീസ് മുറി നിര്‍മിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിന് ആധാരം. ബില്‍ഡറുടെ ജീവനക്കാരിയും സഹായിയും തന്നെ ആക്രമിച്ചു എന്നും പോലീസ് ഈ വേളയില്‍ നോക്കി നിന്നു എന്നുമായിരുന്നു നടി മിനു മുനീര്‍ പറഞ്ഞിരുന്നത്.
നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയായ യുവതിക്കും സഹായിക്കുമെതിരേ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. നടിയെ വെട്ടിലാക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ പരാതി നടിയുടേത്
ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്ളാറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയായ നടി മീനു മുനീര്‍ ആണ് ആദ്യം പരാതി നല്‍കിയത്. ഫ്ളാറ്റിന്റെ പ്രൊജക്ട് കോ ഓഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശി സുമിത മാത്യു, സാഹായി മനോജ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇരുവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

അടികൊണ്ട് നടി വീണു
സുമിതയും സഹായിയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഈ വേളയില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് നോക്കി നിന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവാവിന്റെ അടികൊണ്ട് നടി വീഴുന്ന വീഡിയോ ദൃശ്യവും പരാതിക്കൊപ്പം മീനു മുനീര്‍ കൈമാറിയിരുന്നു.

പുതിയ പരാതി ഇങ്ങനെ
മറ്റൊരു പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നടി മീനു മുനീറാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുമിത മാത്യു പറയുന്നു. ഇതിന് തെളിയാവി വീഡിയോയും പോലീസിന് കൈമാറി. സുമിതയെ നടി തടയുന്നതും പിന്തുടര്ന്ന് മര്‍ദ്ദിക്കുന്നതും പിടിച്ചു നിലത്തേക്ക് തള്ളുന്നതും വീഡിയോയില്‍ കാണാം. ഈ പരാതിയില്‍ പോലീസ് കേസെടുത്തു.

പോലീസ് ഇടപെടാതിരിക്കാന്‍ കാരണം
ബില്‍ഡറുടെ ഓഫീസ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഓഫീസ് പരിസരത്ത് പോലീസ് എത്തിയത്. നടിയും സുമിതയും തര്‍ക്കമുണ്ടാകുമ്പോള്‍ പോലീസ് ഇടപെട്ട് പിടിച്ചുമാറ്റിയിരുന്നില്ല. വനിതാ പോലീസ് ഇല്ലാത്തതിനാലാണ് ഇടപെടാതിരുന്നതെന്ന് പോലീസ് പറയുന്നു.

അറസ്റ്റ് ഉടന്‍ എന്ന് പോലീസ്
നടി മിനു ഫ്ളാറ്റില്‍ സിനിമാ നിര്‍മാണത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ നല്‍കിയില്ല. ഇതിലുള്ള വൈരാഗ്യമാണ് പിന്നീടുള്ള സംഘര്‍ഷത്തിന് കാരണം എന്നാണ് സുമിത പറയുന്നു. ഓഫീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്ന് പറഞ്ഞ ഫ്ളാറ്റിലെ ജീവനക്കാര്‍ പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications