അരവിന്ദ് കെജ്രിവാള്‍ കൊച്ചിയിലെത്തി; ആപ്പ്-ട്വന്റി ട്വന്റി സഖ്യ പ്രഖ്യാപനം ഇന്നുണ്ടാവും
കൊച്ചി: കേരളത്തില്‍ ഇടതിനും വലതിനും ബദലൊരുക്കാന്‍ ആംആദ്മി പാര്‍ട്ടി. ദില്ലി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച് നില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വരവ്. എഎപിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടാകും. കീഴക്കമ്പലത്തില്‍ ഇന്ന് വൈകീട്ട് പൊതുസമ്മേളനം നടക്കും. അതില്‍ ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും കെജ്രിവാളും ചേര്‍ന്ന് സഖ്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും. കേരളത്തില്‍ നേരത്തെ പാര്‍ട്ടി സ്ഥാപിച്ച് വളരാന്‍ നോക്കി എഎപി പരാജയപ്പെട്ടിരുന്നു. ഇത്തവണ തന്ത്രം മാറ്റിയാണ് അവര്‍ വരുന്നത്.
മീടു പറയുന്നവള്‍ എന്തിന് അവിടെ ഇത്രയും തവണ പോയി; വിജയ് ബാബുവിന്റെ കേസില്‍ മല്ലിക സുകുമാരന്‍
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രി 7.10നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇന്ന് രാവിലെ അദ്ദേഹം എഎപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. വൈകീട്ട് നാലിന് കിഴക്കമ്പലത്തെ ട്വന്റി 20 മാര്‍ക്കറ്റും സന്ദര്‍ശിക്കും. അതേസമയം എഎപിയുടെ നീക്കം നിലവില്‍ ഇടതിനും യുഡിഎഫിനും ഭീഷണിയല്ല. പക്ഷേ ഇത്തവണ കൃത്യമായ ലക്ഷ്യത്തോടെയാണ് അവര്‍ വന്നിരിക്കുന്നത്. നിലവില്‍ എഎപി-ട്വന്റി 20 സഖ്യം തൃക്കാക്കരയ്ക്ക് മാത്രമാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും ഈ സഖ്യം തുടരും. സംസ്ഥാന തലത്തില്‍ വിപുലീകരിക്കാനുള്ള സാധ്യതയും ശക്തമാണ്. തൃക്കാക്കരയില്‍ ഇവര്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്.
സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ ഇവിടെയുള്ള നേതൃത്വം റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. കെജ്രിവാളിന് മുന്നില്‍ അക്കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് നേതാക്കളെത്തുന്നത്. ഇനിയങ്ങോട്ട് എന്തൊക്കെ തീരുമാനിക്കണമെന്നതില്‍ കെജ്രിവാളിന്റെ നിലപാട് നിര്‍ണായകമാകും. ഇന്ന് രാത്രി ഒന്‍പത് മണിക്ക് തന്നെ കെജ്രിവാള്‍ ദില്ലിക്ക് മടങ്ങും. പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചതോടെ രാജ്യത്താകെ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമത്തിലാണ് എഎപി. ബിജെപിയുടെ രീതിയാണ് ഇപ്പോള്‍ എഎപി പരീക്ഷിക്കുന്നത്. ഏതെങ്കിലും പ്രാദേശിക പാര്‍ട്ടികളെ ഉപയോഗിച്ച് കേരളത്തില്‍ ആകെ വളരാനുള്ള ശ്രമമാണ് എഎപി നടത്തുന്നത്. അതിന് ശേഷം അതിലും മുകളിലേക്ക് വളരുന്ന രീതിയാണിത്.
നേരത്തെ തൃക്കാക്കരയില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും, അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ഇവര്‍ അറിയിച്ചിരുന്നു. അതേസമയം ഈ സഖ്യത്തിന്റെ വോട്ടുകള്‍ തൃക്കാക്കരയില്‍ ജേതാവിനെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസ് പഴയ വിദ്വേഷമൊക്കെ മറന്ന് ട്വന്റി ട്വന്റിയെ സ്വീകരിക്കുന്നുണ്ട്. സാബുവിനെ പിണക്കി മുന്നോട്ട് പോവാന്‍ സിപിഎമ്മും തയ്യാറല്ല. മനസ്സാക്ഷി വോട്ടിനാവും ആഹ്വാനം. അതേസമയം മത്സരിക്കാതിരിക്കുന്നതില്‍ എഎപിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുമുണ്ട്.
രാമന്പ്പിള്ളയിലേക്കുമുള്ള അന്വേഷണം മരവിപ്പിച്ചു, ചോദ്യം ചെയ്താല്‍ പലതും പുറത്തുവരുമെന്ന് ബൈജു