എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിഴക്കമ്പലത്ത് തോട്ടിൽ രാസമാലിന്യം: അധികരോട് പരാതിപ്പെട്ട് നാട്ടുകാർ, കറുത്തൊഴുകി കടമ്പ്രയാർ തോട്

Google Oneindia Malayalam News

കിഴക്കമ്പലം: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് തോട്ടിൽ രാസമാലിന്യം കലർന്നു. കിഴക്കമ്പലം പഞ്ചായത്തിലെ മങ്കുഴി കടമ്പ്രയാർ തോട്ടിലാണ് മാലിന്യം കലർന്നതോടെ വെള്ളം കറുപ്പു നിറമായത്. പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന പ്ലൈവുഡ് കമ്പനി ഒഴുക്കിയ രാസമാലിന്യമാണ് തോട്ടിലെ വെള്ളം മലിനമാക്കിയിട്ടുള്ളതെന്നാണ് നാട്ടുകാരുടെ സംശയം.

മത്തി വീണ്ടും കേരള തീരത്ത്; പിടിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് സിഎംഎഫ്ആര്‍ഐമത്തി വീണ്ടും കേരള തീരത്ത്; പിടിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് സിഎംഎഫ്ആര്‍ഐ

ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് വെള്ളത്തിൽ രാസമാലിന്യം കലർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. വെള്ളത്തിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഈ വെള്ളത്തിന് ചൊറിച്ചിലുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. നാട്ടുകാരിൽ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ തോട് മലിനമാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

5591-ernakulam-m

Recommended Video

cmsvideo
എറണാകുളം: രാസമാലിന്യം നിറഞ്ഞ് കിഴക്കമ്പലം പഞ്ചായത്തിലെ കടമ്പ്രയാര്‍ തോട്

തോട്ടിലെ വെള്ളത്തിന് മുകളിൽ പാടകെട്ടി കിടക്കുന്ന നിലയിലാണ് മാലിന്യമുള്ളത്. പ്രദേശത്ത് നേരത്തെയും ഇത്തരത്തിൽ മാലിന്യം ഒഴുകിയെത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അന്നും നാട്ടുകാരുടെ പ്രതിഷേധത്തോടെയാണ് ഈ അവസാനിപ്പിച്ചത്. കാർഷികാവശ്യങ്ങൾക്ക് കൂടി ആശ്രയിച്ചുവരുന്ന ജലസ്രോതസ്സ് ആയതിനാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Ernakulam
English summary
Chemical waste dumped in water resources in Kizhakkambalam panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X