• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നവജാത ശിശുവിനെ അമ്മയറിയാതെ വിൽക്കാൻ ശ്രമിച്ച സംഭവം: ശിശുക്ഷേമസമിതി റിപ്പോർട്ട് തേടി

കൊച്ചി: അമ്മയറിയാതെ നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ കളമശ്ശേരി പോലീസിനോടാണ് റിപ്പോർട്ട് തേടിയിട്ടുള്ളത്. കുഞ്ഞിനെ വിൽക്കാൻ മുൻകയ്യെടുത്ത എടുത്ത പിതാവിന് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ ഇയാൾ ഒളിവിൽ പോയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വോട്ട് വിഹിതത്തിലും നേട്ടം എല്‍ഡിഎഫിന് മാത്രം; യുഡിഎഫിനൊപ്പം ബിജെപിയും താഴോട്ട്, പഞ്ചായത്തുകളിലും

കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭിന്നലിംഗക്കാരായ ദമ്പതികൾ കുഞ്ഞിന്റെ അമ്മ, ആശുപത്രിയിൽ കൂടെനിന്നവർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ ഒരു നഴ്സിനെതിരെയും കുഞ്ഞിന്റെ അമ്മ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലേബർ റൂമിൽ കിടക്കുമ്പോൾ കുഞ്ഞിനെ കൈമാറാൻ സമ്മതിപ്പിക്കാൻ നഴ്സിനെ ഇടനിലക്കാരിയാക്കിയെന്നും അമ്മ ആരോപിച്ചിരുന്നു. ഒരു വർഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. വിനോ ബാസ്റ്റിൻ എന്നയാളാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിവിംഗ് ടുഗദറിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിയായ യുവതിയ്ക്കും മാഹി സ്വദേശിയായ യുവാവിനും ജനിച്ച കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായതോടെ തങ്ങൾക്ക് ജനിച്ച കുഞ്ഞിനെ ഒഴിവാക്കാൻ അച്ഛൻ ശ്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ ഇതേക്കുറിച്ച് അറിയില്ലെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.

അഞ്ച് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെന്നായിരുന്നു കുഞ്ഞിന്റെ അമ്മയുടെ ആരോപണം. എന്നാൽ കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ ഇയാൾ ലഹരിമരുന്ന് കേസിൽപ്പെട്ട് ജയിലിലാവുകയായിരുന്നു. 45 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തുവന്ന ഇയാൾ കുഞ്ഞിനെയെടുത്ത് കടന്നുകളയുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിന്റെ അമ്മയായ യുവതി സിറ്റി പോലീസ് കമ്മീഷണർക്കും ചൈൽഡ് ലൈനും പരാതി നൽകിയത്. തുടർന്ന് കുഞ്ഞിനെ തിരിച്ചെത്തിക്കുകയായിരുന്നു.

ശബരിമല: ദര്‍ശനത്തിന് 5000 പേര്‍ എത്തിയാലും ആവശ്യമായനടപടികള്‍ സ്വീകരിക്കും: ഉന്നതാധികാര സമിതി

എന്റെയും മരണം വരെയെങ്കിൽ അങ്ങനെ, പ്രദീപ് കുമാറിന്റെ നീതിക്കായി പോരാടും, മരണം ആസൂത്രിതമെന്നും സനൽ കുമാർ

കോണ്‍ഗ്രസിനെ വീണ്ടും നാണിപ്പിച്ച് നേമത്തെ വോട്ട് കണക്ക്; കച്ചവടത്തിന് പിന്നില്‍ എംഎല്‍എയെന്ന് ഐസക്

സംസ്ഥാനത്ത്‌ തുടര്‍ഭരണത്തിന്‌ സാധ്യതയെന്ന്‌ സിപിഎം; കേരള പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി

Ernakulam

English summary
Child welfare commission seeks report on father tries to sell new born baby in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X