ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റു'; മറൈൻ ഡ്രൈവിൽ ശുദ്ധികലശം
കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം "ഏറ്റു'. കൊച്ചിയുടെ സുന്ദര ഭൂമികയായ മറൈൻ ഡ്രൈവിൽ ശുദ്ധികലശം നടത്താൻ വിശാല കൊച്ചി അതോറിറ്റിയും സുരക്ഷ ഉറപ്പാക്കാൻ പൊലീസും നടപടി തുടങ്ങി. രണ്ടര കിലോമീറ്റർ നീളുന്ന മറൈൻ ഡ്രൈവ് നടപ്പാത പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും ലഹരി മാഫിയയും മോഷണ സംഘങ്ങളുമുൾപ്പെട്ട സാമൂഹിക വിരുദ്ധർ ഇവിടം കയ്യടക്കിയതും കോടതിയുടെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. എൻവയോൺമെന്റൽ മോണിട്ടറിങ് ഫോറം അംഗമായ രഞ്ജിത്ത് തമ്പി നൽകിയ ഹർജി പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മറൈൻ ഡ്രൈവ് നടപ്പാതയുടെ അറ്റകുറ്റപ്പണിക്കും സൗന്ദര്യവത്കരണത്തിനും വിശാല കൊച്ചി വികസന അതോറിറ്റിയ്ക്കും (ജിസിഡിഎ) കൊച്ചി കോർപ്പറേഷനും നിർദ്ദേശം നൽകിയത്. ഇതോടൊപ്പം മറൈൻ ഡ്രൈവിൽ എത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ സിറ്റി പൊലീസ് കമ്മീഷണറോട് കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്നയുടൻ പൊലീസ് ആക്ഷൻ തുടങ്ങി. കിംകോ ബോട്ട് ജെട്ടിക്ക് സമീപത്തായി 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ കെ.ലാൽജി അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ ഇവിടെ കൂടുതൽ പൊലീസിനെ നിയമിക്കും. രണ്ടര കിലോ മീറ്റർ ദൈർഘ്യമുള്ള നടപ്പാതയുടെ എല്ലാ ഭാഗത്തും പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാൻ കാൽനട പട്രോളിങും പൊലീസ് ബീറ്റും ഏർപ്പെടുത്തി. രാവിലെ ആറു മുതൽ രാത്രി 10 വരെയും രാത്രി 10 മുതൽ രാവിലെ ആറുവരെയും രണ്ടു ബീറ്റുകളുണ്ടാകും. കൂടാതെ സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപീകരിച്ച പിങ്ക് പൊലീസിന്റെ സാന്നിധ്യവും ഉറപ്പാക്കും. വൈകിട്ടു നാലു മുതൽ രാത്രി എട്ടു വരെ പിങ്ക് പൊലീസ് മറൈൻ ഡ്രൈവ് നടപ്പാത്ക്കു സമീപം തന്നെയുണ്ടാകും. മറൈൻ ഡ്രൈവിലെ കേടായി കിടക്കുന്ന വഴി വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിഡിഎയ്ക്ക് സിറ്റി പൊലീസ് കത്തു കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും നാളുകളായി മറൈൻ ഡ്രൈവ് നടപ്പാത കേന്ദ്രീകരിച്ചു മയക്കുമരുന്നു വിതരണവും കവർച്ചയും പതിവായിട്ടുണ്ട്. നടപ്പാതയുടെ ഒഴിഞ്ഞയിടങ്ങൾ സന്ധ്യമയങ്ങിയാൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുംമരുന്നു വിതരണക്കാരുടെ താവളമാണ്. ഒട്ടേറെ കോളെജ്, സ്കൂൾ വിദ്യാർഥികൾ കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും ഇവിടെ വരുന്നുണ്ട്. രണ്ടു മാസം മുമ്പു സെൻട്രൽ പൊലീസ് ഇവിടെ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് ബീഡി വലിച്ചു കൊണ്ടിരുന്ന നിരവധി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കളെ വരുത്തി വിട്ടയച്ചിരുന്നു. നടപ്പാതയിലൂടെ നീങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്നതും മാലകൾ പൊട്ടിക്കുന്നതും പതിവാണ്. ഇത്തരം കേസുകളിൽ പ്രതികൾ പിടിയിലാകുന്നുണ്ടെങ്കിലും കവർച്ചകൾ ആവർത്തിക്കുന്നു.
ഹൈക്കോടതി വിധി വരുന്നതിനു മുമ്പു തന്നെ മറൈൻ ഡ്രൈവിന്റെ സമഗ്ര വികസനത്തിന് 7.1 കോടി രൂപയുടെ പദ്ധതി ജിസിഡിഎ തയ്യാറാക്കിയിട്ടുണ്ടെന്നു ചെയർമാൻ വി.സലീം. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് മുഖേനെയാണ് ഇതു നടപ്പാക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതിയ്ക്ക് രൂപം നൽകിയത്. ഇതിനു ശേഷം രണ്ടു തവണ ടെൻഡർ വിളിച്ചിട്ടും ആരും എടുത്തില്ല. മൂന്നാമതും ടെൻഡർ വിളിക്കാൻ നടപടികൾ തുടങ്ങി കഴിഞ്ഞു. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നടപ്പാതയിലെ പൊട്ടിയെ ടൈലുകൾ മാറ്റി സ്ഥാപിക്കുക, പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കുക, ഇരിപ്പിടങ്ങളുടെ അറ്റകുറ്റപ്പണി, സൗന്ദര്യവൽക്കരണം എന്നിവ പദ്ധതിയിൽ പെടും.
മറൈൻ ഡ്രൈവിലെ മാലിന്യപ്രശ്നം ഉൾപ്പെടെ പരിഹരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മറൈൻ ഡ്രൈവിന്റെ പല ഭാഗങ്ങളും മാലിന്യക്കൂമ്പാരമായി മാറിയതായി ഹർജിക്കാരൻ പരാതിപ്പെട്ടിരുന്നു. മറൈൻ ഡ്രൈവ് നടപ്പാതയോട് ചേർന്ന് അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടിക്കടകളും ജിസിഡിഎയുടെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നുള്ളവരും ഇവിടെ വൻ തോതിൽ മാലിന്യം തട്ടുന്നുണ്ട്. സ്ഥലം ജിസിഡിഎയുടേത് ആണെന്നും ഇവിടം മാലിന്യമുക്തമാക്കാൻ ജിസിഡിഎയ്ക്ക് ചുമതലയുണ്ടെന്നും മേയർ സൗമിനി ജെയ്ൻ വ്യക്തമാക്കി. മുമ്പു പലതവണയും ജിസിഡിഎ ആവശ്യപ്പെട്ടപ്പോഴൊക്കെ മാലിന്യം നീക്കി കൊടുത്തിട്ടുണ്ട്. തുടർന്നു അതിനു തടസമില്ലെന്നു മേയർ വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications