എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങി; യാത്രക്കാരിയുടെ ഫോണ്‍ പരാതിയില്‍ പരിഹാരമുണ്ടാക്കി എംഎല്‍എ

Google Oneindia Malayalam News

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങിയതിനെത്തുടര്‍ന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടര്‍ന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഇടപെട്ട് പരിഹരിച്ചു. ബദല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ഒരുക്കിയാണ് പ്രശനപരിഹാരമുണ്ടാക്കിയത്.

1

കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് എറണാകുളം ജെട്ടിയില്‍ ആകസ്മികമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് തടസ്സപ്പെട്ടത്. സാമൂഹിക അകലം പാലിക്കാനാകാത്ത വിധം ആളുകള്‍ കൂടിയതോടെ യാത്രക്കാരിയായ വിസി മഞ്ജുള കുമാരി എംഎല്‍എയെ ഫോണില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്ന കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ജില്ലാ കളക്ടര്‍ എസ് സുഹാസിനെയും പോലീസിനേയും ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശിച്ചു.

വൈകാതെ നടപടിയുമുണ്ടായി. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ജെട്ടി സ്റ്റാന്റിലെത്തി ജനങ്ങള്‍ക്ക് യാത്ര സൗകര്യമൊരുക്കി. നായരമ്പലം അമ്മനത്ത് രാജേന്ദ്രന്റെ ഭാര്യയും കൊച്ചി മെട്രോയില്‍ ഹൗസ് കീപ്പിംഗ് ജീവനക്കാരിയുമായ മഞ്ജുളകുമാരി എംഎല്‍എയെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു.

Recommended Video

cmsvideo
8 പമ്പുകൾ 100 ദിവസത്തിനകം തുടങ്ങും | Oneindia Malayalam

ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധ പതിയുന്നതിനും പരിഹാരം കാണുന്നതിനും പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ സഹായിക്കുമെന്നു കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ ആര്‍ജ്ജവത്തോടെ പ്രയാസങ്ങള്‍ അറിയിച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം. മഞ്ജുള കുമാരിയുടെ മാതൃക ആനുകരണീയയമാണെന്നും എംഎല്‍എ പറഞ്ഞു.

Ernakulam
English summary
complaint on ksrtc trip cancelled, mla quickly solved the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X