Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്തെ തോല്‍വിയില്‍ സിപിഎമ്മിന് ഞെട്ടല്‍, ഷൈന്‍ പിടിച്ചത് ഭൂരിപക്ഷത്തേക്കാള്‍ കുറച്ച് വോട്ട്

കൊച്ചി: എറണാകുളത്തെ തോല്‍വിയില്‍ എന്തുപറയണമെന്ന് അറിയാതെ സിപിഎം ജില്ലാ നേതൃത്വത്തില്‍ ആശയക്കുഴപ്പത്തില്‍. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അവര്‍ നേരിട്ടത്. എല്‍ഡിഎഫ് ജില്ലയില്‍ വിജയിക്കുമെന്ന് സിപിഎം കരുതിയിരുന്നില്ല. എന്നാല്‍ വോട്ടുവര്‍ധന കാര്യമായി തന്നെ പ്രതീക്ഷിച്ചിരുന്നു. 5000 വോട്ടിന്റെ കുറവ് പാര്‍ട്ടി തുടക്കത്തില്‍ തന്നെ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഇടതുസ്ഥാനാര്‍ത്ഥിയായ കെജെ ഷൈനിന് ആകെ ലഭിച്ച വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ നേടിയത്. യുഡിഎഫ് കോട്ടയെന്ന പേര് ഹൈബി ഇതോടെ അന്വര്‍ഥമാക്കി. ജില്ലയില്‍ തന്നെ സിപിഎം ഇതോട അപ്രസക്തമായിരിക്കുകയാണ്.നിയമസഭയില്‍

hibi-eden

എല്‍ഡിഎഫ് പ്രതിനിധീകരിക്കുന്ന കൊച്ചിയില്‍ 40286 വോട്ടും, കളമശ്ശേരിയില്‍ 38447 വോട്ടും, വൈപ്പിനില്‍ 29868 വോട്ടുമാണ് യുഡിഎഫിന്റെ ഭൂരിപക്ഷം. ഹൈബി 37069 ഭൂരിപക്ഷം എറണാകുളത്ത് നേടിയിരുന്നു. എന്നാല്‍ ഇവിടെ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും 2573 വോട്ട് മാത്രമാണ്. ചാലക്കുടി മണ്ഡലത്തിലെ ജില്ലയില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ, അങ്കമാലി, മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് നേടിയത്.

അതേസമയം തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂര്‍, കയ്പമംഗലം, മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടായി. എന്നാല്‍ ചാലക്കുടിയില്‍ പിന്നില്‍ പോയി. നിയമസഭയില്‍ സിപിഎം വിജയിച്ച കുന്നത്തുനാട് മണ്ഡലത്തില്‍ സിപിഎം ട്വന്റി20ക്ക് പിന്നിലായി. മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി ഫിനിഷ് ചെയ്തത്.

കോതമംഗലത്ത് തുടര്‍ച്ചയായി രണ്ട് വട്ടം സിപിഎം വിജയിച്ചത്. എന്നാല്‍ ഇത്തവണ ഏറെ പിറകിലോട്ടാണ് പാര്‍ട്ടി പോയത്. ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂവാറ്റുപുഴയിലും, കോട്ടയം മണ്ഡലത്തിന്റെ ഭാഗമായ പിറവത്തും യെഡിഎഫിന് തന്നെയാണ് ലീഡ്. ഫലത്തില്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് എറണാകുളം സ്വന്തം കോട്ടയാണെന്ന് തെളിയിച്ചത്. എറണാകുളത്ത് പക്ഷേ ഇടതുപക്ഷത്തിന് മറുപടി പ ാേലുമില്ല.

പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടി വരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ സിപിഎമ്മിന് വീഴ്ച്ചകളുണ്ടായിരുന്നു. യുഡിഎഫിന് വെല്ലുവിളി കണ്ടെത്താനായില്ലഎന്നതാണ് വലിയ വെല്ലുളി. 2.32 ലക്ഷം വോട്ടാണ് ഷൈന്‍ നേടിയത്. മണ്ഡല ചരിത്രത്തില്‍ ഏറ്റവും കൂറവ് വോട്ട് ഈസമയത്താണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+