എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സന്ദീപിന്റെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകളുണ്ട്' ഇഡിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ

Google Oneindia Malayalam News

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പുരോഗമിക്കുന്നതായി ക്രൈംബ്രാഞ്ച്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ നിയമപരമായി നിലനിൽക്കുന്നതാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

'സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട', പ്രതിഷേധവുമായി ഡിവൈഎഫ്ഐ'സാംസ്കാരിക പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട', പ്രതിഷേധവുമായി ഡിവൈഎഫ്ഐ

സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സന്ദീപ് നായർ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുുതകളുണ്ട്, എന്നാൽ മൊഴി പൂർണ്ണമായി ഇപ്പോ വെളിപ്പെടുത്താനാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേ സമയം സന്ദീപ് നായർ നൽകിയ മൊഴിയുടെ പകർപ്പ് മുദ്രവെച്ച കവറിൽ കോടതിയ്ക്ക് മുമ്പാകെ സമർപ്പിക്കാമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതിനെതിരെ സമർപ്പിച്ച ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശഅയപ്പെട്ടിരുന്നു.

keralahc-1575788

കേസിൽ സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ പി ഹരിൻ പി റാവലാണ് ഹാജരായത്. കേസ് അന്വേഷണത്തിന്റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്കെതിരെ എതിരെ വ്യാജ തെളിവുണ്ടാക്കാൻ കേന്ദ്ര ഏജൻസിയ്ക്ക് അധികാരമില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. കള്ളപ്പണക്കേസിലെ അന്വേഷണവുമായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ബന്ധമില്ലെന്നും സർക്കാർ വ്യക്തമാക്കി. സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളെല്ലാം റദ്ദാക്കണമെന്നാണവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോതയിൽ ക്രൈം ബ്രാഞ്ച് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. എന്നാൽ സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൽ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ക്രൈം ബ്രാഞ്ച് കേസിൽ അന്വേഷണം നടത്തിയതെന്നും ഇഡി വാദിക്കുന്നു. കേന്ദ്ര ഏജൻസി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണെന്നും ഇഡി പറയുന്നു. കേസിലെ അന്തിമ വിധി വരുന്നത് വരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും എൻഫോഴ്സ്മെന്റ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
PK Firoz about Panoor Case | Oneindia Malayalam

Ernakulam
English summary
Crime branch against Enforcement directorate over Sandeep Nair's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X