• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പി രാജീവിന് 16 ലക്ഷം ആസ്തി; 2012 മോഡല്‍ ഇന്നോവ കാര്‍, എട്ടു ലക്ഷം രൂപയുടെ ബാധ്യതയും

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിനു 16,78,774 രൂപയുടെ ആസ്തി. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച ആസ്തി രേഖയിലാണ് ഈ വിവരം. സ്വന്തം പേരില്‍ ഭൂമിയോ കെട്ടിടമോ ഇല്ല. 8,14,567 രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 1000 രൂപയാണ്. 9 ലക്ഷം രൂപ മൂല്യമുള്ള2012 മോഡല്‍ ഇന്നോവ കാര്‍ സ്വന്തം പേരിലുണ്ട്.

<strong>മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും.... കമല്‍നാഥിന്റെ പ്രവചനം ഇങ്ങനെ</strong>മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടും.... കമല്‍നാഥിന്റെ പ്രവചനം ഇങ്ങനെ

ബാങ്ക് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്. രാജീവിന്റെ ഭാര്യയ്ക്ക് 42, 98,155 രൂപ മൂല്യമുള്ള ജംഗമ വസ്തുക്കളുണ്ട്. 11.69 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 7.25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും 24 ലക്ഷം വിലയുള്ള സ്വര്‍ണവും ഉള്‍പ്പെടെയാണിത്. രാജീവിന്റെ അമ്മ രാധയ്ക്ക് 79,661 രൂപയുടെ ജംഗമ സ്വത്താണുള്ളത്. വാണി കേസരിക്ക് 1.90 കോടി രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുണ്ട്. വീടും കൃഷി ഭൂമിയും ഉള്‍പ്പെടെയാണിത്.

അമ്മ രാധയുടെ പേരില്‍ 2.31 കോടിയുടെ സ്ഥാവര വസ്തുക്കളുണ്ട്. കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും എല്‍.എല്‍.ബിയുമാണ് രാജീവിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത. മുന്‍ രാജ്യസഭാ എം.പി എന്ന നിലയിലുള്ള 21,500 രൂപ പെന്‍ഷനാണ് മാസവരുമാനം. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഡയറക്ടറായ വാണിക്ക് 80,375 രൂപയാണ് മാസവരുമാനം. നോര്‍ത്ത് പറവൂര്‍, അങ്കമാലി, എറണാകുളം നോര്‍ത്ത് സ്റ്റേഷനുകളിലായി ഓരോ കേസുകളാണ് രാജീവിന്റെ പേരിലുള്ളത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മൂന്നു കേസും.

രാജീവ് സമര്‍പ്പിച്ച നാമനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള മുമ്പാകെ എം.എല്‍.എമാരായ എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ മാക്‌സി എന്നിവര്‍ പി. രാജീവിനെ നാമനിര്‍ദേശം ചെയ്യുന്ന മൂന്നു സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കെട്ടിവെക്കുന്നതിനുള്ള 25,000 രൂപ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ സി.എം. ദിനേശ്മണി, കണ്‍വീനര്‍ പി. രാജു, സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, എസ്.ശര്‍മ്മ എം.എല്‍.എ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

പത്രികാ സമര്‍പ്പണത്തിന് മുമ്പ് രാവിലെ കളമശ്ശേരിയിലെ ഇ. ബാലനന്ദന്റെയും, തൃപ്പൂണിത്തറയിലെ എ.പി.വര്‍ക്കിയുടെയും, ഏരൂരിലെ ടി.കെ രാമകൃഷ്ണന്റെയും സ്മൃതി മണ്ഡപങ്ങളിലെത്തി പി. രാജീവ് പുഷ്പാര്‍ച്ചന നടത്തി. കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് തൃക്കാക്കര സെന്‍ട്രല്‍ യൂണിറ്റിലെത്തി അന്തേവാസികളുടെ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് തൃക്കാക്കര ഈസ്റ്റ് സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് പി. രാജീവ് കളക്ടറേറ്റിലേക്ക് പത്രിക നല്‍കനായി പുറപ്പെട്ടത്. എം.എല്‍ എമാരായ എസ്. ശര്‍മ, എം. സ്വരാജ്, കെ.ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു തുടങ്ങിയ മുന്നണി നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Ernakulam
English summary
Ernakulam LDF candidate P Rajeev's assets details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X