എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം പാലത്തെ തുടച്ചെടുത്തു: മൂവാറ്റുപുഴയിലെ തോട്ടഞ്ചേരി തൂക്കുപാലം ഓർമ്മയായി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: തോട്ടഞ്ചേരി തൂക്കുപാലം ഓർമ്മയായി. അതിപുരാതനമായ തോട്ടഞ്ചേരി തൂക്കുപാലം കാലവർഷത്തിലെ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയതോടെ ഒരു പ്രദേശത്തെ അനേകായിരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന തോട്ടഞ്ചേരി തൂക്കുപാലം ഇന്ന് ഓർമ്മയായി മാറി. ആയവന ഗ്രാമപഞ്ചായത്തിലെ തോട്ടഞ്ചേരി -കടുംപിടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കാളിയാർ പുഴയ്ക്ക് കുറുകെയാണ് തോട്ടഞ്ചേരി തൂക്കുപാലം നിർമിച്ചിരിന്നത്.

2002-ൽ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ച തൂക്കുപാലം 16-വർഷം പൂർത്തിയാകുമ്പോൾ തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. തൂക്കുപാലം നിർമിച്ചതിന് ശേഷം എല്ലാവർഷവും നടത്തേണ്ട അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് പാലത്തിന്റെ ഈ ദുർഗതിയ്ക്ക് കാരണമായിരുന്നത്. ഇരുമ്പ് ഗേഡറുകളും, ഷീറ്റുകളും, നെറ്റും ഉപയോഗിച്ചാണ് തൂക്കുപാലം നിർമിച്ചിരിക്കുന്നത്. ആയവന പഞ്ചായത്തിലെ തോട്ടംഞ്ചേരിയിൽ തൂക്കുപാലം നിർമിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് അന്ന് എം.പി.യായിരുന്ന പി.സി.തോമസാണ് തൂക്കുപാലം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചത്.

thottancherybridge

ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി, കാരിമറ്റം പ്രദേശങ്ങളെയും, കടുംപിടി, കാലാമ്പൂർ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് തൂക്കു പാലം നിർമിച്ചത്. കാരിമറ്റം, തോട്ടഞ്ചേരി പ്രദേശത്ത്കാർക്ക് ആയവന പഞ്ചായത്ത് ആസ്ഥത്തേയ്ക്കും, ചേലച്ചുവട്-കൊച്ചി ദേശീയ പാതയിലേയ്ക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനും, കാലാമ്പൂർ, കടുംപിടി പ്രദേശത്ത് കാർക്ക് രണ്ടാർകര, തൊടുപുഴ-മൂവാറ്റുപുഴ റോഡിലേയ്ക്ക് എത്തിച്ചേരുന്നതിനും തൂക്കു പാലം ഏറെ പ്രയേജനകരമായിരുന്നു. പുഴയുടെ സൗന്ദര്യം നുകരുന്നതിനായി നിരവധിയാളുകളും ഇൗതൂക്കുപാലത്തിലെത്താറുണ്ട്. പാലം നിർമ്മാണം പൂർത്തിയാക്കി 16-വർഷം കഴിഞ്ഞിട്ടും പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. തൂക്കുപാലത്തിന്റെ ഇരുമ്പ് ഗേഡറുകളും, ഷീറ്റുകളും, നെറ്റുമെല്ലാം പെട്ടിപൊളിഞ്ഞ് കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയതോടെ പുതിയ തൂക്കുപാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ചിത്രം : തോട്ടഞ്ചേരി തൂക്കുപാലം ഒലിച്ചുപോയ നിലയിൽ

Ernakulam
English summary
ernakulam local news about bridge in moovattupuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X