• search

​​പ്ര​ളയം: ഫ​യ​ർ​ഫോ​ഴ്സ് അ​ണി​ഞ്ഞ മേ​ല​ങ്കി വാ​ട്ട​ർ​ഫോ​ഴ്സി​ന്‍റേ​ത്

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊ​ച്ചി:​ പ്ര​ള​യം ആ​ർ​ത്തി​ര​മ്പി​യ ദി​ന​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​ണി​ഞ്ഞ മേ​ല​ങ്കി വാ​ട്ട​ർ​ഫോ​ഴ്സി​ന്‍റേ​ത്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡി​ങ്കി​ക​ളി​ലും ഫൈ​ബ​ർ ബോ​ട്ടു​ക​ളി​ലും തു​ഴ​ഞ്ഞെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ സ​ഹാ​യം കേ​ണ് ഉ​യ​ർ​ന്ന ക​ര​ങ്ങ​ളൊ​ന്നും കാ​ണാ​തെ പോ​യി​ല്ല. ജീ​വ​ൻ തൃ​ണ​വ​ൽ​ഗ​ണി​ച്ചും ഓ​രോ​രു​ത്ത​രെ​യാ​യി സു​ര​ക്ഷ​യു​ടെ ക​ര​യി​ലെ​ത്തി​ച്ചി​ട്ടേ മ​ട​ങ്ങി​യു​ള്ളു. ജി​ല്ല​യി​ൽ അ​ര ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് അ​ഗ്‌​നി​ശ​മ​ന സേ​ന തു​ണ​യാ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ മ​റ്റേ​തു വി​ഭാ​ഗ​വും ന​ട​ത്തി​യ​തി​നേ​ക്കാ​ൾ വ​ലി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു എ​ണ്ണ​ത്തി​ൽ കു​റ​വാ​യ സേ​നാം​ഗ​ങ്ങ​ൾ ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത്. ഡി​ങ്കി​ക​ൾ തി​ക​യാ​തെ വ​ന്ന​പ്പോ​ൾ ക​യ്യി​ൽ കി​ട്ടി​യ ട്യൂ​ബ് ട​യ​റു​ക​ൾ പോ​ലും ആ​ൾ​ക്കാ​രെ കൊ​ണ്ടു പോ​കാ​ൻ ക​ട​ത്താ​യി ഉ​പ​യോ​ഗി​ച്ചു. വ​ല്ല​ഭ​ന് പു​ല്ലും ആ​യു​ധ​മെ​ന്നാ​ണ​ല്ലോ വ‍യ്പ്.


  ര​ക്ഷ​പെ​ടു​ത്തി​യ​തു 13,000 പേ​രെ, മാ​റ്റി​പ്പാ‌​ർ​പ്പി​ച്ച​തു 33,000 പേ​രെ

  ര​ക്ഷ​പെ​ടു​ത്തി​യ​തു 13,000 പേ​രെ, മാ​റ്റി​പ്പാ‌​ർ​പ്പി​ച്ച​തു 33,000 പേ​രെ

  ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ക​ഴി​ഞ്ഞ 15 മു​ത​ൽ 20വ​രെ ജി​ല്ല​യി​ൽ ന​ട​ന്ന​ത്. അ​നു​നി​മി​ഷം പൊ​ങ്ങു‌​ന്ന പ്ര‌​ള​യ​ജ​ല​ത്തി​നു ചു​റ്റി​ലും കെ​ട്ടി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ 13,000 പേ​രെ ര​ക്ഷ​പെ​ടു​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ സാ​ധി​ച്ചെ​ന്നു ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫി​സ​ർ എ.​എ​സ്.​ജോ​ജി. കോ​ള​നി​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രും ഇ​തി​ൽ​പ്പെ​ടും. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​പ്പോ​ൾ ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​തു ഫ​യ​ർ​ഫോ​ഴ്സാ​യി​രു​ന്നു. ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, ഏ​ലൂ​ർ തു​ട​ങ്ങി പ്ര​ള​യം അ​തി​ന്‍റെ മൂ​ർ​ധ​ന്യ​ത്തി​ൽ എ​ത്തി​യി​ട​ത്തെ​ല്ലാം സേ​നാം​ഗ​ങ്ങ​ൾ ക​ർ​മ്മോ​ത്സു​ക​രാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 33,000 പേ​രെ​യാ​ണു വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​തും ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു മാ​റ്റി പാ​ർ​പ്പി​ച്ച​ത്. കാ​ല​ടി, നെ​ടു​മ്പാ​ശേ​രി, വ​ട​ക്ക​ൻ പ​റ​വൂ​ർ, ഏ​ലൂ​ർ​ക്ക​ര തു​ട​ങ്ങി കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ള‌ി​ലും മു​ൻ​പ​ന്തി​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

  24 മ​ണി​ക്കൂ​റും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

  24 മ​ണി​ക്കൂ​റും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

  മു​ഴു​വ​ൻ സ​മ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ഫ​യ​ർ​ഫോ​ഴ‌്സ് ജി​ല്ല​യി​ൽ കാ​ഴ്ച വ​ച്ച​ത്. നാ​വി​ക സേ​ന​യ്ക്കു പോ​ലും വൈ​കി​ട്ട് ഇ​രു​ട്ടു വീ​ണാ​ൽ ഇ​തു സാ​ധ്യ​മാ​യി​രു​ന്നി​ല്ല. നെ​ടു​മ്പാ​ശേ​രി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ രാ​ത്രി ബോ​ട്ട് ത​ക​ർ​ന്ന​പ്പോ​ൾ ജി​ല്ലാ​ഭ​ര​ണ‌​കൂ​ടം നാ​വി​ക​സേ​ന​യോ​ടു സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ഇ​രു​ട്ടാ​യ​തി​നാ​ൽ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​വി​ടെ​യും ര​ക്ഷ​ക​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ​തു ഫ​യ​ർ​ഫോ​ഴ്സ്. മൂ​വാ​റ്റു​പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ലീ​ഡി​ങ് ഫ​യ​ർ​മാ​ൻ ജാ​ഫ​ർ​ഖാ​ൻ, ക്ല​ബ് റോ​ഡി​ലെ ലീ​ഡി​ങ് ഫ​യ​ർ​മാ​ൻ ര​ഘു​നാ​ഥ​ൻ നാ​യ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ പി.​എ.​അ​ഭി​ലാ​ഷ്, എം.​സി.​അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സാ​ഹ​സി​ക​മാ​യി​ട്ടാ​ണു പ്ര​ള​യ ജ​ല​ത്തി​ൽ പെ​ട്ട​വ​രെ അ​ന്നു ര​ക്ഷ​പെ​ടു​ത്തി​യ​ത്. വെ​ള്ളം ക​യ​റി കൊ​ണ്ടി​രു​ന്ന വീ​ടു​ക​ളി​ൽ അ​വ​ശ​ത​യോ​ടെ കി​ട​ന്നി​രു​ന്ന നൂ​റു ക​ണ​ക്കി​നു മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യും കി​ട​പ്പു രോ​ഗി​ക​ളെ​യും ചു​മ​ന്നും ഡി​ങ്കി​ക​ളി​ൽ തു​ഴ​ഞ്ഞും ആ​ശ്വാ​സ​ത്തി​ന്‍റെ ക​ര​യി​ൽ എ​ത്തി​ക്കാ​ൻ സേ​ന​യ്ക്കാ​യി. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വി​ഹ​ല​ത​യോ​ടെ നി​ന്ന സ്ത്രീ​ക​ൾ​ക്കും ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ഈ ​ക​ഥ​ക​ളൊ​ന്നും പ​ക്ഷേ, ഇ​നി​യും പാ​ടി പ​തി​യാ​ത്ത വീ​ര​ഗാ​ഥ​ക​ളാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

  എ​ണ്ണ​ത്തി​ൽ കു​റ​വെ​ങ്കി​ലും മി​ക​വി​ൽ കു​റ​വി​ല്ല

  എ​ണ്ണ​ത്തി​ൽ കു​റ​വെ​ങ്കി​ലും മി​ക​വി​ൽ കു​റ​വി​ല്ല


  ജി​ല്ല​യി​ലെ 17 ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ലും കൂ​ടി ഓ​ഫി​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 562 സേ​നാം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. പൊ​ലീ​സു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ എ​ണ്ണ​ത്തി​ൽ വ​ള​രെ കു​റ​വ്. അ​തൊ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​വി​നെ ബാ​ധി​ച്ചി​ല്ല. തൃ​ശൂ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മ​യി​ൽ നി​ന്നു 100 പേ​രും തൃ​ക്കാ​ക്ക​ര ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ പ​രി​ശീ​ല​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 38 പേ​രും ഉ​ൾ​പ്പെ​ടെ 710 സേ​നാം​ഗ​ങ്ങ​ളാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​വ​രി​ൽ പ​ല​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പ​രു​ക്കേ​റ്റു. പാ​മ്പു ക​ടി​യേ​റ്റ​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. പ്ര​ള​യം തു​ട​ങ്ങു​മ്പോ​ൾ 15 ഡി​ങ്കി​ക​ൾ മാ​ത്ര​മാ​ണു കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളം ക‍യ​റി​യ ഭാ​ഗ​ങ്ങ​ളി​ൽ ആ​ൾ​ക്കാ​രെ ര​ക്ഷി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യം റ​ബ​ർ ഡി​ങ്കി​ക​ളാ​ണ്. 300 ലൈ​ഫ് ജാ​ക്ക​റ്റു​ക​ളും ധാ​രാ​ളം ബോ​യ​ക​ളും ഉ​പ​യോ​ഗി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും എ​ത്തി​ച്ച​തും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ​തും കൂ​ട്ട​ത്തി​ൽ പെ​ടും. ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി​യ ഒ​രു ഡോ​ക്റ്റ​ർ ഏ​ർ​പ്പാ​ടാ​ക്കി കൊ​ടു​ത്ത 11 ഫൈ​ബ​ർ ബോ​ട്ടു​ക​ൾ സേ​ന​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി. 50 സെ​ർ​ച്ച് ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ നാ​ലു ഡി​ങ്കി​ക​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. മ​റ്റൊ​ന്നു കാ​ണാ​താ​യി. ഒ​ര​ണ്ണ​ത്തി​ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് വി​ല. നാ​ട്ടു​കാ​ർ വാ​ങ്ങി കൊ​ണ്ടു പോ​യ സെ​ർ​ച്ച് ലൈ​റ്റു​ക​ളി​ൽ പ​ല​തും ഇ​നി​യും തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. ഒ​രെ​ണ്ണ​ത്തി​ന് 2500 മു​ത​ൽ 3000 വ​രെ​യാ​ണു വി​ല. സേ​നാം​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ​ക്കും നാ​ശ​മു​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും ആ​ത്മ​വി​ശ്വാ​സ​ത്തെ ഉ​ല​ച്ചി​ല്ല. 110 സേ​നാം​ഗ​ങ്ങ​ൾ​ക്കാ​ണ് വീ​ട്ടി​ൽ വെ​ള്ളം ക‍യ​റി ന​ഷ്ട​മു​ണ്ടാ​യ​ത്.

  ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച പ്ര​ള​യം

  ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച പ്ര​ള​യം

  ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഈ ​മാ​സം ആ​ദ്യം ത​ന്നെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ജി​ല്ലാ ഫ​യ​ർ​ഫോ​ഴ‌്സ് ഒ​രു മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു. പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ പി​ന്നീ​ടു​ണ്ടാ​യ പ്ര​ള​യം ആ ​മാ​സ്റ്റ​ർ​പ്ലാ​നി​നെ​യും ക​ര​ക​വി​ഞ്ഞ​പ്പോ​ൾ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം മ​റി​ഞ്ഞു. മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ട്ടും പ​ര്യാ​പ്ത​മാ​യി​ല്ല. ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​ള​യ‌​ക്കെ​ടു​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തു പു​തി​യൊ​രു ക​ർ​മ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സേ​ന. ദു​രി​താ​ശ്വാ​സ, പു​ന​രു​ദ്ധ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​രു​ന്ന മു​റ​യ്ക്ക് അ​തി​നും തു​ട‌​ക്ക​മാ​കും. പ്ര​ള​യം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ, ജ​ന​സാ​ന്ദ്ര​ത എ​ന്നി​വ വി​ശ​ദ​മാ​യി ത​യാ​റാ​ക്കി ഭാ​വി​യി​ൽ ഇ​ത്ത​ര​മൊ​രു പ്ര​ള​യ​മു​ണ്ടാ​യാ​ൽ ഏ​തു ത​ര​ത്തി​ലാ​യി​രി​ക്ക​ണം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട​തെ​ന്നു പ​ദ്ധ​തി​യു​ലു​ണ്ടാ​കും. ക​മ്യൂ​ണി​റ്റി റെ​സ്ക്യു വോ​ള​ന്‍റി​യേ​ഴ്സി​നെ ശ​ക്ത​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ​ക്കും വൈ​കാ​തെ തു​ട​ക്ക​മാ​കും.

  English summary
  ernakulam local news about fire force service during kerala flood.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more