എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് നിർത്തി വെച്ച കൊച്ചി മെട്രോ സർവ്വീസ് പുനഃസ്ഥാപിച്ചു!

  • By Desk
Google Oneindia Malayalam News

കൊച്ചി: വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് താൽക്കാലികമായി നിർത്തി വെച്ച മെട്രോ സർവ്വീസ് പുനഃസ്ഥാപിച്ചു. . ബുധനാഴ്ച വൈകുന്നേരം കലൂർ സ്റ്റേഷന് സമീപമാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. മെട്രൊയുടെ ഓപ്പറേറ്റിങ് സംവിധാനങ്ങൾ പ്രവർത്തിക്കുന്ന മുട്ടം യാർഡിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

കൊച്ചിയില്‍ പ്രള‍യക്കെടുതിയിൽ കുടുങ്ങിയവരെ ‍എയർലിഫ്റ്റ് ചെയ്തു: സേനയുടെ ഹെലികോപ്റ്ററുകൾ രംഗത്ത്

കൃത്യമായ രീതിയിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തെ തുടർന്നാണ് മെട്രൊ സർവീസ് നിർത്തിവച്ചത്. മെട്രൊയുടെ പവർ ട്രാൻസ്ഫോമറിലും കനത്ത മഴയിൽ വെള്ളം കയറി. കൊച്ചി മെട്രൊ റെയ്ല്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചിരുന്നത്. നേരത്തെ സാധാരണ ട്രെയ്ന്‍ സര്‍വീസിനും തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.

Kochi

വെള്ളംക്കെട്ടിലായ കൊച്ചിയ്ക്ക് അടിസ്ഥാന യാത്ര സൗകര്യത്തിന് ആശ്രയമായി നിലനിന്നരുത് മെട്രൊ സർവീസായിരുന്നു. എന്നാൽ മെട്രൊയും ട്രെയ്ൻ സർവീസിനൊപ്പം നിർത്തവച്ചതോടെ പൊതുജനങ്ങളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയായിരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രീ സർവീസാണ് മെട്രൊ നടത്തുന്നത്. മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ 25 കിലോമീറ്റർ സ്പീഡിലാണ് മെട്രൊ സർവീസ് നടത്തുന്നത്.

Ernakulam
English summary
Ernakulam Local News about Metro service restarted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X