എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡുകള്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ ദുരിതത്തിലാക്കി; തൃക്കാക്കരയില്‍ സിറ്റി ഗ്യാസ് പദ്ധതി വിവാദത്തില്‍

  • By Desk
Google Oneindia Malayalam News

കാക്കനാട്: സിറ്റി ഗ്യാസ് പദ്ധതി രണ്ടാം ഘട്ടത്തില്‍ റോഡുകള്‍ വെട്ടിപ്പൊളിച്ച് കുളമാക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭ കൗണ്‍സില്‍. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ ഒന്നാം ഘട്ടത്തില്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചത് നഗരസഭ പ്രദേശത്ത് യാത്രക്കാരെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണു കര്‍ശന വ്യവസ്ഥകള്‍ നിര്‍ദേശിക്കാന്‍ കൗണ്‍സില്‍ നിര്‍ബന്ധിതമായത്.

പദ്ധതിക്ക് അനുമതി നല്‍കിയ ആറ് വാര്‍ഡുകളില്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. അടുത്ത കാലത്ത് അറ്റകുറ്റപ്പണി നടത്തിയ റോഡുകളും പൈപ്പ് ലൈന്‍ സഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ കാരാറുകാര്‍ അനാസ്ഥകാണിച്ചതില്‍ നഗരസഭ കൗണ്‍സിലില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

Ernakulam

രണ്ടാം ഘട്ട പദ്ധതി നടത്തിപ്പില്‍ പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കിയ ശേഷം മറ്റ് വാര്‍ഡുകളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചാല്‍ മതിയെന്നാണ് കൗണ്‍സിലില്‍ ഉയര്‍ന്ന പൊതു നിര്‍ദേശം. രാത്രിയില്‍ നടക്കുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ സുതാര്യമായിരുന്നില്ലെന്നും കൗണ്‍സിലില്‍ ആരോപണം ഉയര്‍ന്നു. ഒന്നാം ഘട്ടത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച ആറ് വാര്‍ഡുകളില്‍ പാചകവാതകം എത്തിക്കുന്നതിനാണ് സിറ്റി ഗ്യാസ് പദ്ധതിക്ക് നഗരസഭ അനുമതി നല്‍കിയതെന്നും മറ്റ് വാര്‍ഡുകളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ നഗരസഭയുടെ അനുമതിയില്ലാതെ നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

അതെസമയം സിറ്റി ഗ്യാസ് പദ്ധതി നഗരസഭ പ്രദേശത്തെ മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനിരിക്കെയാണ് വിവാദത്തില്‍ കുടുങ്ങിയത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 1.2 മീറ്റര്‍ ആഴത്തിലാണ് കുഴിയെടുക്കാനായിരുന്നു നഗരസഭ ഒന്നര വര്‍ഷം മുമ്പ് അനുമതി നല്‍കിയത്. .2 മീറ്റര്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നഗരസഭ നിര്‍വഹിക്കാനും കരാറില്‍ ധാരണയുണ്ടാക്കിയിരുന്നു.

എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ടാറിങ് നടത്തിയ റോഡുകള്‍ ഉള്‍പ്പെടെ ലക്കുംലഘാനുമില്ലാതെ വെട്ടിപ്പൊളിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കി. അതെസമയം പാചക വാതകമായും വാഹന ഇന്ധനമായും ഉപയോഗിക്കാവുന്ന പ്രകൃതി വാതകം (സി.എന്‍.ജി.) പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി ഇന്ത്യന്‍ ഓയില്‍- അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍.) ആണ് നടപ്പാക്കുന്നത്. ഐ.ഒ.എ. ജി.പി.എല്ലിന് പദ്ധതി നടപ്പിലാക്കാന്‍ നഗരസഭയുടെ അനുമതി ആവശ്യമില്ലെന്നാണ് കമ്പനി അധികൃതരുടെ നിലപാട്.

രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നല്‍കുന്നതിന് മുമ്പ് കുടുംബശ്രീ മുഖേന പാചക വാതകം എത്തിക്കുന്നതിനായി വീടുകളില്‍ സര്‍വേയും പണം പിരിവും നടത്തി യെന്ന് മുന്‍ കൗണ്‍സിലില്‍ അദാനി ഗ്രൂപ്പിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നഗരസഭ അധ്യക്ഷ എം.ടി.ഓമനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ്, പിഎം.എ സലീം, കെ.ടി.എല്‍ദോ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ernakulam
English summary
Ernakulam Local News about city gas project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X