എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം മുഴുവൻ സമയ പ്രവർത്തകർ ഓണത്തിന് ശേഷം; നേതൃയോഗങ്ങൾക്ക് തുടക്കം, പ്രവർത്തകർക്ക് വൻ വാഗ്ധാനം

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: സിപിഎം മുഴുവൻ സമയ പ്രവർത്തകർ ഓണത്തിന് ശേഷം ചുമതലയേൽക്കും. ബിജെപി മോഡൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം. മുഴുവൻ സമയ പ്രവർത്തകർക്ക് വൻമ്പിച്ച വാഗ്ദാനങ്ങൾ നൽകി സിപിഎം.

പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സിപിഎം കൂടുതൽ സജീവമാക്കുകയാണ്. രാഷ്ട്രീയ വിലയിരുത്തലുകൾ പ്രകാരം ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സിപിഎം ഏറെ മുന്നിലാണെന്നാണ് വിലയിരുത്തൽ. ഈ രീതിയിൽ ചിട്ടയായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയാൽ കേരളത്തിലുൾപ്പെടെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകാനാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായുള്ള മുഴുവൻ സമയ പ്രവർത്തകരെ ലോക്കൽ കമ്മിറ്റി(എൽസി) കളിൽ അടുത്ത മാസത്തോടെ നിയമിക്കും. ഇതുസംബന്ധിച്ച അന്തിമ പട്ടിക തയാറാക്കുന്നതിന് സിപിഎം നേതൃയോഗങ്ങൾ തുടങ്ങിയിട്ടുണ്ട്.

ernakulam-map

പാർട്ടിയിൽ അർഹമായ സ്ഥാനം, ജോലി


തെരഞ്ഞെടുപ്പ് കമ്മിറ്റികളെ അടിസ്ഥാനമാക്കിയുള്ള സിപിഎം മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളും ചേർന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ചേർന്നാണ് മുഴുവൻ സമയ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നത്. വടക്കൻ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി തെക്കൻ മേഖലകളിൽ മുഴുവൻ സമയ പ്രവർത്തനത്തിന് പോകാൻ പ്രവർത്തകർ തയാറാകാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മടങ്ങിയെത്തുന്നവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം, ജോലി, വിവാഹം കഴിക്കുന്നവരുടെ ഭാര്യമാർക്ക് ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് മുഴുവൻ സമയ പ്രവർത്തനത്തിന് പ്രവർത്തകരെ തയാറാക്കുന്നത്.

2000 മുഴുവൻ സമയ പ്രവർത്തകർ


ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയിൽ നിന്നും എസ്എഫ്ഐ ഏരിയ കമ്മിറ്റിയിൽ നിന്നും അഞ്ചു പേർ വീതവും സിപിഎം ലോക്കൽ കമ്മിറ്റികളിൽ നിന്ന് ഒരാൾ എന്ന നിലയിലുമാണ് പട്ടിക തയാറാക്കുന്നത്. ഇതോടെ 2000 മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രെ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ലോ​ക്ക​ൽ ക​മ്മി​റ്റിക​ളി​ൽ നി​യ​മി​ക്കാനാകും. മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​ത്തി​ന് 7500 രൂ​പ പാ​ർ​ട്ടി അ​ല​വ​ൻ​സ് ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ജി​ല്ല​യ്ക്ക് പു​റ​മേ​യു​ള്ള ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രാ​യി നി​യ​മി​ക്കും. ഒ​രു ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​ണ് നി​യ​മനം. ഇ​തി​നു പു​റ​മെ അ​ത​ത് പ്ര​ദേ​ശ​ത്ത് ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെയും മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​നാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പ് വ​രെ ഒ​രു വ​ർ​ഷം മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ർ അ​വ​ർ​ക്ക് ചു​മ​ത​ല​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണം. മൂ​ന്ന് മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മേ വീ​ട്ടി​ലേ​ക്കു പോകാൻ അനുമതിയുണ്ടാകൂ. ഇതാണ് മുഴുവൻ സമയ പ്രവർത്തകരായി പോകുന്നതിൽ പ്രവർത്തകർക്കിടയിൽ വിമുഖത സൃഷ്ടിക്കുന്നത്.

ബൂത്ത് തലങ്ങളിൽ വിപുലമായ പ്രവർത്തനം


ഇതിന് പുറമേ ബൂത്ത് തലങ്ങളിലും വിപുലമായി പ്രവർത്തനങ്ങൾക്കാണ് സിപിഎം തുടക്കം കുറിക്കുന്നത്. ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബൂത്ത് കമ്മിറ്റിയും ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയും ചേർന്ന് ഓരോ പാർട്ടി മെംബർമാർക്കും നിശ്ചിത വീടുകൾ വീതിച്ച് നൽകിയാണ് പ്രവർത്തനം. ഗ‌ൃഹസന്ദർശം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വീടുകളുടെ ചുമതല വീതിച്ചു നൽകുന്നത്. കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളും ഗൃഹ സന്ദർശനങ്ങളിൽ വിശദീകരിച്ച് പോകണമെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിന് വേണ്ടിയുള്ള ലഘുലേഖകൾ മേൽഘടകങ്ങൾ മുൻകൂട്ടി തയാറാക്കി നൽകും. തുടർച്ചയായ ഗ‌ൃഹസന്ദർശനങ്ങളിലൂടെ സാധാരണക്കാരുമായുള്ള പാർട്ടി പ്രവർത്തകരുടെ ബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ജില്ല ചുമതലയും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് മണ്ഡലങ്ങളുടെ ചുമതലയും നൽകിയിട്ടുണ്ട്. സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങളായിരുന്ന ബംഗാ​ളി​ലും ത്രി​പു​രി​യി​ലും പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ കേ​ര​ള​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ലോ​ക്സ​ഭ​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്.



""നി​ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം''

കൂടുവിട്ട് പ്രവർത്തനത്തിനായി പോകുന്ന മുഴുവൻ സമയ പ്രവർത്തകരോടും "നിശബ്ദമായി പ്രവർത്തിക്കണം' എന്നാണ് സിപിഎം നൽകിയിരിക്കുന്ന നിർദേശം. സംഘർഷ സാധ്യത ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തനത്തിന് പോകുന്നവർ പ്രത്യേക ശ്രദ്ധ ചലുത്തണം. കേസുകളിൽ പ്രതിയാകാതിരിക്കണം, സംഘർഷങ്ങളിൽ പങ്കാളികളാകാതിരിക്കണമെന്നും തുടങ്ങി കർശന നിർദേശങ്ങളാണ് മുഴുവൻ സമയ പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സർഗാത്മകപരവും സംഘടനാപരവുമായ പ്രവർത്തന ശൈലി പിൻന്തുടരുണം. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങളിൽ ഉൾപ്പെടെ ക‌ൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും ലോ​ക്ക​ൽ ബ്രാ​ഞ്ച് ത​ല​ങ്ങ​ളി​ൽ ചി​ട്ട​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കുകയും വേണം. ഘടകങ്ങളിൽ എന്തെങ്കിലും പ്രത്യേക പ്രവണതകൾ രൂപപ്പെടുന്നുണ്ടോയെന്ന് സൂ​ക്ഷ​മ​മാ​യി പ​രി​ശോ​ധി​ച്ച് മേ​ൽ​ഘ​ട​ക​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണമെന്നുമാണ് പാർട്ടി നിർദേശം.

Ernakulam
English summary
ernakulam-local-news cpim activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X