എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥലം മാറ്റിയ ഗണ്‍മാന് പകരം നിയമനമില്ല; കലക്ടറുടെ ഔദ്യോഗിക നടപടികള്‍ താളം തെറ്റി

  • By Desk
Google Oneindia Malayalam News

കാക്കനാട്: സ്ഥലം മാറ്റിയ ഗണ്‍മാന് പകരം നിയമനം നല്‍കാത്തത് കലക്ടറുടെ ഔദ്യോഗിക നടപടികള്‍ താളം തെറ്റി. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ ഗണ്‍മാന്‍ സാബു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. ഒന്നര മാസം മുമ്പ് ഗണ്‍മാനെ മാറ്റി ഉത്തരവുണ്ടായിട്ടും പകരം ആളെ നിയമിച്ചിട്ടില്ല.

18 വര്‍ഷമായി ജില്ലയിലെ വിവിധ കലക്ടര്‍മാരുടെ സുരക്ഷാചുമത നിര്‍വഹിച്ചിരുന്ന പൊലിസുകാരനെയാണ് സ്ഥലം മാറ്റി പൊലിസ് ആസ്ഥാനത്ത് ഉത്തവുണ്ടായത്. ആലുവ റൂറല്‍ എസ്പിയുടെ പരിധിയിലുള്ള സ്റ്റേഷനിലെ പോലിസ് ഓഫീസറാണ് സാബു വര്‍ഗീസ്. പത്ത് വര്‍ഷമായി മറ്റൊരു പൊലിസ് ഓഫീസറാണ് കലക്ടറുടെ സുരക്ഷാ ചുമത നിലവില്‍ നിര്‍വഹിക്കുന്നത്.

Ernakulam

രണ്ട് പേര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരുന്ന സുരക്ഷ ചുതമലയില്‍ നിന്ന് ഒരാളെ മാറ്റിയതോടെ നിലവിലുള്ള പൊലിസുകാരനില്‍ മാത്രമായി കലക്ടറുടെ സുരക്ഷ ചുമതല. കലക്ടര്‍ക്കൊപ്പം മുഴുവന്‍ സമയം ജോലിയെടുക്കുന്നവരാണ് സുരക്ഷ ഉദ്യോഗസ്ഥര്‍. ഒരാളെ സ്ഥലം മാറ്റിയതോടെ കലക്ടറുടെ ചുമതലയുള്ള പൊലിസുകാരന്‍ രാത്രിയും പകലും ജോലിയെടുക്കേണ്ട ഗതികേടിലാണ്.

തുടര്‍ച്ചയായി ജോലി ചെയ്ത ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ പോയതിനെ തുടര്‍ന്ന് ഗണ്‍മാന്റെ ചുതല നിര്‍വഹിച്ചത് ഒദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ കൂടിയായ പൊലിസുകാനായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായ ചെല്ലാനത്ത് ഉള്‍പ്പെടെ കലക്ടറുടെ സുരക്ഷ നിര്‍വഹിച്ചത് ഡ്രൈവറായിരുന്നു. ആയുധ പരിശീനം ലഭിക്കത്തയാള്‍ ഗണ്‍മാന്റെ ഡ്യൂട്ടി നിര്‍വഹിച്ചത് കലക്ടറേറ്റില്‍ മുറുമുറുപ്പിന് ഇടയാക്കി.

സ്ഥലം മാറ്റിയ ഗണ്‍മാന്‍ വീണ്ടും അതേ സ്ഥനത്തേക്ക് തിരിച്ചെത്താനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണെന്നാണ് സൂചന. പൊലിസ് ആസ്ഥാനത്ത് നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇയാള്‍ കലക്ടറുടെ സുരക്ഷക്കായി നല്‍കിയ തോക്ക് തിരിച്ചേല്‍പ്പിട്ടില്ലെന്നും ആരോപണമുണ്ട്. കോതമംഗലം സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ഇയാള്‍ ആലുവ റൂറല്‍ എസ്പി ഓഫിസിസില്‍ അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന് ആലുവ റൂറല്‍ എസ് പി രാഹൂല്‍ എസ് നായര്‍ പറഞ്ഞു.

ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികം ജോലിചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന്റെ ഭാഗമായാണ് ഗണ്‍മാനെയും മാറ്റിയതെന്ന് റൂറല്‍ എസ്.പി. വ്യക്തമാക്കി. അടിയന്തര ഘട്ടത്തില്‍ ആയുധം ഉപയോഗിക്കാന്‍ ഡ്രൈവര്‍ക്ക് അധികാരമില്ലെന്നിരിക്കെ ഡ്രൈവറെ ഗണ്‍മാന്റെ ചുതമ നിര്‍വഹിക്കുന്നത് ഗുരുതര കൃത്യവിലോപണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടായി കലക്ടറുടെ ഗണ്‍മാന്‍ പദവിയില്‍ വേരുറച്ചുപോയാളെ വീണ്ടും അതേ പോസ്റ്റില്‍ തിരിച്ചെത്തിക്കുന്നതിനെതിരെ സേനക്കുള്ളിലും മുറുമുറുപ്പ് രൂക്ഷമാണ്.

Ernakulam
English summary
Ernakulam Local News about gumnam and district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X