എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലകൊല്ലിയായി കാരിക്കോട് വളവ്: അടിയന്തിര നടപടി ആവശ്യപ്പെട്ട് എംഎൽഎയുടെ കത്ത്

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: അഞ്ച് ജീവനുകളെടുത്ത കാരിക്കോട് വളവ് ദിനംപ്രതി അപകടങ്ങള്‍ സമ്മാനിക്കുകയാണ്. ചേലാമറ്റത്തിന് സമീപം കാരിക്കോട് ജംഗ്ഷന്‍ എം സി റോഡിലെ പ്രധാന അപകടമേഖലയാണ്. പെട്ടെന്ന് അപകടമേഖലയല്ലെന്ന് തോന്നിപ്പിക്കുന്ന ഇവിടം അതിവേഗമാണ് വാഹനങ്ങളുടെ കടന്നു പോക്ക്. വാഹനയാത്രക്കാര്‍ക്ക് മാത്രമെ ഇത് അപകടമേഖലയെന്ന് തിരിച്ചറിയൂ.

എം സി റോഡ് പുനരുദ്ധാരണഘട്ടത്തില്‍ പോലും ഇവിടെയുളള വലിയ വളവിലെ അപകടം മുന്‍കൂട്ടി കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതാണ് അത്യാഹിതങ്ങളുടെ നീണ്ട നിരയ്ക്ക് ഇവിടം സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. സ്ഥിരമായി ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കേ ഇവിടെ പതുങ്ങിയിരിക്കുന്ന അപകടത്തെ ചെറുക്കാനാകൂ. പുറത്ത് നിന്നുളളവര്‍ക്കും ആദ്യയാത്രക്കാര്‍ക്കും ഇത് വലിയ അപകടഭീഷണി തന്നെയാണ്. ഇതു തന്നെയാണ് ഇന്നലെ നടന്ന അപകടത്തിനും കാരണമായത്. പെട്ടെന്ന് തന്നെ തിരിയുമെന്ന് തോന്നിക്കുന്ന ഈ വളവില്‍ വേഗത കൂടിയാല്‍ നിയന്ത്രണം നഷ്ടമാകുമെന്നുറപ്പാണ്. ഇന്നലെ നടന്ന അപകടത്തില്‍ കാര്‍ യാത്രക്കാരുടെ വേഗതയും എതിരെ വന്ന വലിയ ബസും അപകടം എളുപ്പത്തിലാക്കി.

accidentperumbavoor-

ഒടുവില്‍ സ്വപ്നങ്ങള്‍ മാത്രം ബാക്കിയാക്കി അഞ്ച് ജീവനുകള്‍ക്ക് ഇവിടെ ബലി നല്‍കേണ്ടി വരികയായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസങ്ങളിലും ഇവിടെ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് തൊട്ടടുത്ത വീട്ടിലേക്ക് ഇടിച്ച് കയറിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇല്ലാതിരുന്ന നേരമായതിനാല്‍ വന്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. ഇത്തരത്തില്‍ ചെറിയ രീതിയിലും വലിത തോതിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്ന് സമീപവാസികള്‍ പറയുന്നു. ഏത് നിമിഷവും അപകടം പതിയിരിക്കുന്ന ഈ കൊലകൊല്ലി വളവില്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ ദിശാസൂചികളോ ഇല്ലാത്തതും യാത്രക്കാര്‍ക്ക് വിനയാകുകയാണ്. വലിയ ദുരന്തങ്ങള്‍ക്ക് ശേ ഷം കണ്ണ് തുറക്കുന്ന അധികൃതരുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍.

perumbavooraccident-


എം.സി റോഡിലെ കാരിക്കോട് ഭാഗത്ത്‌ അടുത്തിടെ സംഭവിച്ച അപകടങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കത്ത് നൽകി. ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടു 6 പേര് മരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച കെ.എസ്.ആർ.ടി.സി ബസ് പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് നിയന്ത്രണം നഷ്ടമായി ഇടിച്ചു കയറിയിരുന്നു. സിഗ്നൽ ലൈറ്റുകളുടെയും അപകട സൂചികകളുടെയും അഭാവവും അശാസ്ത്രീയമായ റോഡ് നിർമ്മാണങ്ങളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. സമീപത്തുള്ള ഭൂമി ഏറ്റെടുത്ത് റോഡ് നിവർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വിലപ്പെട്ട ജീവനുകൾ പൊലിയുന്ന ഈ പ്രദേശത്ത് അടിയന്തരമായി സിഗ്നൽ ലൈറ്റുകളും അപകട സൂചികകൾ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദ്ദേശം നൽകണമെന്നും എം.എൽ.എ അഭ്യർഥിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് തക്കതായ നഷ്ടപരിഹാരം നൽകുവാനും പരിക്കേറ്റവരുടെ ചികിത്സ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ല കളക്ടർക്കും കത്തിന്റെ പകർപ്പ് എം.എൽ.എ നൽകിയിട്ടുണ്ട്.

Ernakulam
English summary
ernakulam-local-news karikkode bend became accident prone zone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X