എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്ളാറ്റ് പദ്ധതി ഉപേക്ഷിച്ചു, സ്ഥലം നല്‍കാന്‍ ധാരണ; കീരേലിമല കോളനി നിവാസികളുടെ പുനരധിവാസം അത്താണിയില്‍

  • By Desk
Google Oneindia Malayalam News

കാക്കനാട് : കീരേലിമല 21 സെന്റ് കോളനിയിലെ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാനുള്ള തീരുമാനം ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു.കോളനി നിവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഫ്‌ളാറ്റ് പദ്ധതി വേണ്ടെന്ന് തീരുമാനിച്ചതെന്ന് റെവന്യു അധികൃതര്‍ വ്യക്തമാക്കി. കോളനിയിലെ യും സമീപത്തെയും 13 കുടുംബങ്ങളുടെ പുനരധിവാസത്തിനായി അത്താണിക്ക് സമീപം ഭൂവുടമകളില്‍ നിന്ന് പിടിച്ചെടുത്ത 43 സെന്റ് അനുവദിക്കാന്‍ പി.ടി.തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ധാരണയായി.

അത്താണിയില്‍ പാറമടക്ക് സമീപം 23 സെന്റ് പുറമ്പോക്കില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് കോളനി നിവാസികളെ പുനരധിവസിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോളനി നിവാസികള്‍ ഫ്‌ളാറ്റ് പദ്ധതി നിര്‍ദേശം അംഗീകരിച്ചില്ല. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി ലൈഫ് മിഷനു അനുവദിച്ച 46 സെന്റ് പുറമ്പോക്കില്‍ കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കി പുനരധിവസിപ്പിക്കാനാണ് യോഗത്തില്‍ ധാരണയായി.

Keeralimala

രണ്ട് പ്ലോട്ടുകളിലായി വഴിക്കുള്ള സ്ഥലം ഒഴിവാക്കി രണ്ടര സെന്റില്‍ ഓരോ കുടുംബത്തിനും വീട് വെച്ച് നല്‍കും. വീട് നിര്‍മാണത്തിനുള്ള ധനസഹായം ലൈഫ് പദ്ധയില്‍പ്പെടുത്തി നാല് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി. കൂറ്റന്‍ മണ്‍തിട്ടക്ക് മുകളില്‍ ഭീതിയോടെ കഴിയുന്ന ആറ് കുടുംബങ്ങഴളെയും അടിയന്തര സാഹചര്യം പരിഗണിച്ച് മാറ്റി താമസിക്കാനാണ് തീരു മാനം. മഴക്കാലത്ത് മണ്‍തിട്ട ഇടിഞ്ഞതോടെ മുകളിലെ ആറ് കുടുംബങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലായി.

കോളിനിയില്‍ കൂറ്റന്‍ മണ്‍തിട്ടക്ക് താഴെയുള്ള കുടുംബങ്ങള്‍ മാത്രമായിരുന്നു പകരം സ്ഥലം നല്‍കി പുനരധിവസിപ്പിക്കാന്‍ ജില്ല ഭരണകൂടവും തൃക്കാക്കര നഗരസഭയും ലക്ഷ്യ മിട്ടത്. എന്നാല്‍ ഇത്തവണത്തെ കനത്ത മഴയില്‍ മണ്‍തിട്ട വന്‍ തോതില്‍ നിലം പൊത്തിയതോടെ അവരെയും മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായിട്ടും ദുരിതാശ്വാസ ക്യാംപിലേക്ക് മാറാതെ പ്രതിഷേധത്തിലായിരുന്നു കോളനി നിവാസികള്‍.

എത് നിമിഷവും നിലം പൊത്താവുന്ന വിധമാണ് കോളനിയിലെ ഏഴ് വീടുകള്‍ക്ക് മുകളില്‍ മണ്‍തിട്ട ഉയര്‍ന്നുനില്‍ക്കുന്നത്. ദുരന്തസാധ്യത കണക്കിലെടുത്ത് റെവന്യു അധികൃതരുടെ കര്‍ശന നിര്‍ദേശം അവഗണിച്ചാണു കോളനിയില്‍ സ്ത്രീകളും കുട്ടികളും കഴിയു ന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് ക്യാംപിലേക്ക് മാറണമെന്നാവശ്യപ്പെട്ട് റെവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം കുടുംബങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എഡിഎം എംകെ കബീറിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ എം.ടി.ഓമന, കാക്കനാട് വില്ലേജ് ഓഫിസര്‍ പി.പി.ഉദയകുമാര്‍, നഗരസഭ സെക്രട്ടറി പി.എസ്.ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

Ernakulam
English summary
Ernakulam Local News about Kerelimala colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X