എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ വാര്‍ത്ത; നിയമനടപടിക്കൊരുങ്ങി ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കൊല്ലം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

കൊച്ചി: ലിവിഡസ് ഫാര്‍മസ്യൂട്ടക്കല്‍സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ കമ്പിനി നിയമ നടപടിക്കൊരുങ്ങുന്നു. ലിവിഡസ് ഫാര്‍മസ്യൂട്ടിക്കില്‍സിനെ തകര്‍ക്കുവാന്‍ മരുന്നു കമ്പിനികള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് വ്യാജ വാര്‍ത്ത പ്രചരണമെന്നാണ് ആക്ഷേപണം. ഇതുസംബന്ധിച്ച് കമ്പിനി കൊല്ലം പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മരുന്ന് നിര്‍മാണ കമ്പിനിയായ വളര്‍ന്ന ലിവിഡസിനെതിരേ നടക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ പ്രചരണം മരുന്ന് നിര്‍മാണ മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുന്നുണ്ട്. ആയിരത്തലധികം തൊഴിലാകളിക്ക് ജോലി നല്‍കി രോഗികള്‍ക്ക് ആശ്വാസമായി ചിലവ് കുറഞ്ഞ രീതിയില്‍ ജീവന്‍ രക്ഷ മരുന്നുകള്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ലിവിഡസ്.

lividus

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ഗര്‍ഭിണികള്‍ പീഡിയാട്രിക് ദന്തരോഗം യൂറോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഫലപ്രദമായ മരുന്നുകളാണ് ലിവിഡസ് വിപണിയില്‍ ലഭ്യമാക്കുന്നത്. ഗുണനിലവരാത്തില്‍ വളരെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കമ്പിനിയാണ് ലിവിഡസ്. ഗുണനിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കമ്പിനിയുടെ കൈവശമുണ്ട്.

തദ്ദേശസ്ഥാപനമായ ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും തൃശൂര്‍ പാലക്കാട് ആസ്ഥാനമായ ചില ചെറുകിട മരുന്നു കമ്പനികളും ചേര്‍ന്ന് വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നുവെന്നാണ് കമ്പിനിയുടെ ആരോപണം.ഇതോടെ വ്യാജ വാര്‍ത്ത പ്രചരണത്തിനെതിരേ കമ്പനി നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2008 മുതല്‍ മരുന്നു നിര്‍മാണ മേഖലയില്‍ സജീവമായ ലിവിഡസില്‍ നിന്നും പലഘട്ടങ്ങളിലായി കമ്പനിയെ കബളിപ്പിച്ചതിനും ധനാപഹരണം നടത്തിയതിനും അടക്കമുള്ളമുള്ള കുറ്റങ്ങള്‍ക്ക് പിരിച്ചുവിടപ്പെട്ടവരുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്പനികള്‍ക്ക് വേണ്ടിയാണ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് കമ്പിനി ആരോപിച്ചു. കമ്പിനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഡോക്റ്റര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയെന്ന ആരോപണം മരുന്നുമേഖലയില്‍ ലിവിഡസിനെ പിന്നോട്ടടിക്കുന്നതിന് വേണ്ടിയാണ്. കമ്പിനി ഡയറക്റ്റര്‍മാര്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന നാല് ആഢംബര

കാറുകള്‍ പാര്‍ക്കിങ്ങില്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത്‌കൊണ്ടുള്ള ആരോപണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വാഹനങ്ങള്‍ കമ്പനി ഡയറക്ടര്‍മാരോ ഉന്നത ഉദ്യോഗസ്ഥരോ മാത്രമാണ് ഉപയോഗിച്ചു വരുന്നത്. വാഹനം ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്ന് ആരോപിക്കുന്ന ദിവസം വാഹനങ്ങള്‍ കരുനാഗപ്പിള്ളിയിലാണെന്ന് തെളയിക്കുന്ന രേഖകളും കമ്പിനി പുറത്തുവിട്ടു. 2017 മുതല്‍ ലിവിഡസ് എംഡി ഉപയോഗിക്കുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇത് കമ്പനിയുമായി ബന്ധപ്പെട്ട ആര്‍ക്കും പരിശോധിക്കാവുന്നതുമാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

Ernakulam
English summary
Ernakulam Local News about Lividus Pharmaceuticals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X