എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരട് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഡയറക്ടര്‍ ബോര്‍ഡിന് പങ്കെന്ന് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

കാക്കനാട്: കിടപ്പാടം പണയപ്പെടുത്തി പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയ വായ്പാ തുക ഇരട്ടി പലിശ വാഗ്ദാനം നല്‍കി ബ്ലേഡ് മാഫിയ സംഘം തട്ടിയെടുത്ത സംഭവത്തില്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കി സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. തട്ടിപ്പിനിരയായി കിടപ്പാടം ജപ്തിഭീഷണിയിലായ മരട് നഗരസഭ പ്രദേശത്തെ 80ല്‍പ്പരം പട്ടിക വിഭാഗക്കാരാണ് സംസ്ഥാന പട്ടിക ജാ തി- വര്‍ഗ ഗോത്ര വര്‍ഗ കമീഷന് പരാതി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ടാണ് സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് കമീഷന് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് സഹകരണ സംഘം രജിസ്ട്രാര്‍ പട്ടിക ജാതി കമീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ബാങ്കിനെതിരെ ഗുരുതര പരാമാര്‍ഷമുള്ളത്. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് പ്രദേശത്തെ ദരിദ്ര വിഭാഗമായ പട്ടികജാതിക്കാര്‍ക്ക് സഹകരണ ബാങ്ക് ലോണ്‍ അനുവദിച്ചത്. വായ്പ നല്‍കിയവര്‍ക്കെല്ലാം രണ്ടോ മൂന്നോ സെന്റ് കിടപ്പാടം മാത്രമുള്ളവരാണ്. രമണി മാധവന്റെ പരാതി പരിഗണിച്ച് നടത്തിയ അന്വേഷണത്തില്‍ ബ്ലേഡ് മാഫിയ സംഘം ബാങ്ക് വായ്പക്ക് ഇരട്ടി പലിശ വാഗ്ദാനം നല്‍കി തട്ടിയെടു ത്തതായി കണ്ടെത്തിയിരുന്നു.

mardubankfraud-

സമാനമായ സാഹചര്യത്തില്‍ ബ്ലേഡ് മാഫിയ സംഘം, ബാങ്ക് നല്‍കിയ വായ്പ തുകക്ക് ഇരട്ടി പരിലിശ വാഗ്ദാനം നല്‍കി തട്ടിയെടുക്കുകയായിരുന്നു. നിശ്ചിത കാലാവധിക്കുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചടക്കുമെന്ന് വിശ്വസിപ്പിച്ച് വായപ തുക തട്ടിയെടുത്ത ബ്ലേഡ് മാഫിയ സംഘം ദരിദ്ര വിഭാഗങ്ങളെ കടക്കെണിയിലാക്കി. പണയപ്പെടുത്തിയ വസ്തുവിന്റെ കൃത്യമായ വിലനിര്‍ണയമോ, വായപ തിരിച്ചടവിനുള്ള ശേഷിയോ പരിശോധിക്കാതെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വായപ അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ ഉദാര വായപ നടപടി സംശയാസ്പദമാണ്. വായപ് തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരാണെന്ന് അറിഞ്ഞുകൊണ്ട് വന്‍ തുക വായപ് അനുവദിച്ചത് പ്രദേശത്തെ ബ്ലേഡ് മാഫിയ സംഘത്തെ സഹായിക്കാനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഡയറക്ടര്‍ ബോര്‍ഡിന്റെ ഉദാര നടപടി മൂലം ബാങ്കിന്റെ വായ്പ നല്‍കിയ വായ്പകള്‍ കിട്ടാക്കടമാവുകയും വന്‍ തുക നഷ്ടത്തിനിടയാക്കുകയും ചെയ്തു.

വസ്തു ജാമ്യത്തില്‍ ബാങ്ക് വായ്പയെടുത്ത് നല്‍കുന്നവര്‍ക്ക് ഇരട്ടിത്തുക വായ്പയിനത്തില്‍ നല്‍കാമെന്നും ഇതില്‍ പകുതി തുക വിനിയോഗിച്ച് ബാങ്കിലെ പലിശയും ലോണും തിരിച്ചവും നടത്തി മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ തുകയും തിരിച്ചടച്ച് ബാധ്യത തീര്‍ക്കാമെന്ന് വിശ്വാസിപ്പിച്ചായി രുന്നു പണമിടപാട് സംഘം പാവങ്ങളെ തട്ടിപ്പിനിരയാക്കിയതെന്നാണ് പട്ടികജാതിവിഭാഗക്കാരുടെ പരാതി.

Ernakulam
English summary
ernakulam local news maradu bank fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X