എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍ത്താവിന്റെ മൊബൈലില്‍ രഹസ്യ ആപ്പിട്ടത് മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെയെന്നു യുവതി; മൊബൈലില്‍ പതിഞ്ഞത് യുവതി മര്‍ദിക്കുന്നത് മുതല്‍ ഭര്‍ത്താവിന്റെ സ്വയംഭോഗം വരെ

  • By Desk
Google Oneindia Malayalam News

കൊച്ചി: കാമുകന്റെ സഹായത്തോടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്പ് സ്ഥാപിച്ച കേസില്‍ വഴിത്തിരിവ്. ഗാര്‍ഹിക പീഡനം സഹിക്ക വയ്യാതെയാണ് ആപ്പിട്ടു ഭര്‍ത്താവിനെ നിരീക്ഷച്ചതെന്ന് അന്വേഷണ സംഘത്തിന് യുവതി മൊഴി നല്‍കി. ഭര്‍ത്താവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കൂടി പൊലീസ് സംഘത്തിന് കൈമാറിയതോടെ ഇയാള്‍ക്കെതിരെ കേസെടുക്കുന്നതും പൊലിസിന്റെ പരിഗണനയില്‍.

മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി

കേരളത്തിന് കൈത്താങ്ങാകാം... ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും? കാണൂ...

യുവതിയെ മര്‍ദ്ദിക്കുന്നത് തുടങ്ങി ഭര്‍ത്താവ് സ്വയംഭോഗം ചെയ്യുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് യുവതി പോലീസിന് കൈമാറിയിരിക്കുന്നത്. അമ്പലക്കുന്നം നീര്‍ക്കുന്നം സ്വദേശി ശ്രുതിയുടെ മൊഴിയാണു കളമശേരി സിഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അദ്വൈതിന്റെ പരാതിയില്‍ ശ്രുതിക്കും കാമുകന്‍ വണ്ടാനം സ്വദേശി അജിത്തിനുമെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു. തന്റെ മൊബൈല്‍ ഫോണില്‍ 'ട്രാക്ക് വ്യൂ' എന്ന അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു ശ്രുതിയും കാമുകനും മാസങ്ങളായി തന്റെ നീക്കങ്ങളും സംസാരവും നിരീക്ഷിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. അദ്വൈതിന്റെ സ്വകാര്യ ദൃശ്യങ്ങളുള്‍പ്പെടെ ഇങ്ങനെ പകര്‍ത്തിയത് അജിത്തിന്റെ ഫോണില്‍ ലഭ്യമായിരുന്നു.

Ernakulam map

കേസില്‍ അജിത്തിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും ശ്രുതിയെ കണ്ടെത്താന്‍ സാധിച്ചില്ല. സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നീര്‍ക്കുന്നത്ത് എത്തിയാണു മൊഴിയെടുത്തത്. ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതേ തുടര്‍ന്നു മര്‍ദ്ദന രംഗങ്ങള്‍ പകര്‍ത്താന്‍ ആപ്പ് സ്ഥാപിച്ചെന്നുമാണു ശ്രുതിയുടെ മൊഴി. ഈ രംഗങ്ങള്‍ പൊലീസിന് കൈമാറി. അദ്വൈത് മര്‍ദ്ദിക്കുന്നതായി എളമക്കര പൊലീസ് സ്റ്റേഷനില്‍ യുവതി മുമ്പു പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. വിദേശത്ത് ഡ്രൈവിങ് സ്‌കൂള്‍ ഡ്രൈവറായിരുന്ന അദ്വൈത് പലപ്പോഴായി ഭാര്യയ്ക്ക് അയച്ചു കൊടുത്ത ഏഴു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാതിരുന്നതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. അദ്വൈതിന്റെയും അജിത്തിന്റെയും ഫോണുകള്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കു നടപടിയെടുത്തിട്ടുണ്ട്.
Ernakulam
English summary
Ernakulam Local News; Secret app in mobile phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X