എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജപ്തി ഭീഷണി നേരിടുന്ന ഷാജിയുടെ വീട് സന്ദര്‍ശിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

  • By Desk
Google Oneindia Malayalam News

കൊച്ചി: ബാങ്ക് വായ്പ കുടിശികയുടെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന എറണാകുളം പത്തടിപ്പാലം സ്വദേശി ഷാജിയുടെ വീട് സന്ദര്‍ശിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്‍ പറഞ്ഞു. ബാങ്ക് വായ്പക്ക് ജാമ്യം നിന്നു എന്നതിന്റെ പേരില്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുന്നത് ശരിയല്ല. ബാങ്ക് ഒത്തു തീര്‍പ്പിന് തയ്യാറാകണമെന്നും എംസി ജോസഫൈന്‍ ദീപികയോട് വ്യക്തമാക്കി.

അതെ സമയം, കിടപ്പാടം ഒഴിപ്പിക്കാനുള്ള നടപടികള്‍ തടസപ്പെട്ടതു സംബന്ധിച്ച് എഡിഎം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. കോടതി നിര്‍ദേശ പ്രകാരം ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്നത്് സമര സമിതിയുടെയും നാട്ടുകാരുടെയും കനത്ത പ്രതിഷേധത്തില്‍ തടസപ്പെട്ടിരുന്നു. ആത്മഹത്യാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചില്ലെന്നും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതായുംകാട്ടി പൂര്‍ണ സംഭവങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് എഡിഎം എംകെ കബീര്‍ വ്യക്തമാക്കി.

Ernakulam

ഒഴിപ്പിക്കല്‍ നീക്കം തടസപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നു പോലീസും അറിയിച്ചു. ഒഴിപ്പിക്കലിനായി പോലീസിന്റെ ഭാഗത്തുനിന്നെടുത്ത നീക്കവും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നു പിന്‍വാങ്ങിയതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കിയാകും പോലീസ്് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ഷാജിയുടെ വസ്തു ബാങ്കിന്റെ ലേലത്തിലൂടെ വാങ്ങിയ എം.എന്‍. രതീഷ് സമര്‍പ്പിച്ച പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച കിടപ്പാടം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കിടപ്പാടം ഒഴിപ്പിക്കുന്നത് അനിഷ്ട സംഭവങ്ങളുണ്ടാക്കുമെന്നും ഒഴിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ സ്ഥലം ഏറ്റെടുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ക്ക് കനത്ത പ്രതിഷേധത്തെത്തുടര്‍ന്നു പിന്‍വാങ്ങേണ്ടി വരുകയായിരുന്നു. മാനാത്തുപാടം പാര്‍പ്പിട സംരക്ഷണസമിതിയും സര്‍ഫാസി വിരുദ്ധ ജനകീയസമിതിയും നാട്ടുകാരും സംയുക്തമായാണു പ്രതിരോധം തീര്‍ത്തത്. വീട്ടുടമസ്ഥരും സമരക്കാരും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തി വെച്ചു. ആര്‍ഡിഒ എസ്. ഷാജഹാന്‍, തൃക്കാക്കര എസിപി ഷംസ്, അഭിഭാഷക കമ്മീഷന്‍ ടി. ഡി. ടോമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഭൂമിയേറ്റെടുക്കാനെത്തിയത്.

അതേസമയം പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അറസ്റ്റിലായ മൂന്നു സമരസമിതി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ മുട്ടം തൊഴുത്തുങ്കവയല്‍ പ്രകാശ് (60), മൂവാറ്റുപുഴ കടാതി പരപ്പനാട്ട് വിജേഷ്(47), ആലപ്പുഴ നെടുമുടി താമരശേരി ജയകുമാര്‍(40) എന്നിവരെയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

Ernakulam
English summary
Ernakulam Local News; Women's commission will visit Shaji's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X