ഇതരമതസ്ഥനുമായി പ്രണയം; ഒന്‍പതാം ക്ലാസുകാരിയായ മകളെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
കൊച്ചി: ഇതര മതസ്ഥനെ പ്രണിയെന്ന ആരോപിച്ച് കൊച്ചിയില്‍ മകളെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത മകളെ ക്രൂരമായി മര്‍ദിച്ച ശേഷം കളനാശനി നല്‍കി കൊലപ്പെടുത്താന്‍ ആയിരുന്നു പിതാവ് ശ്രമിച്ചത്. അതേസമയം സംഭവത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്‍പതാം ക്ലാസുകാരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തുടര്‍ന്നാണ് പിതാവ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് പെണ്‍കുട്ടിക്ക് നേരെ പിതാവിന്റെ ക്രൂരത അരങ്ങേറിയത്. പിതാവ് കമ്പിവടി കൊണ്ട് മകളുടെ കൈയ്യിലും കാലിലും ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും, കളനാസിനി വായിലേക്ക് ഒഴിച്ച് കൊടുത്തുമാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

പിതാവ് പ്രണയത്തില്‍ നിന്നും പിന്‍മാറാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ മകള്‍ അതിന് തയ്യാറാവാതിരുന്നതോടെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതേസമയം കളനാശിനി ഉള്ളില്‍ ചെന്ന പെണ്‍കുട്ടി ചര്‍ദിച്ച് അവശ നിലയില്‍ ആയപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. പെണ്‍കുട്ടിയെപരിശോധിച്ച ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് പെണ്‍കുട്ടിയുള്ളത്. പെണ്‍കുട്ടി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. വധശ്രമത്തിലാണ് പിതാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications