കൊമ്പന് വേണ്ടി രാത്രിയിലും തിരച്ചില്‍; ഇടഞ്ഞോടിയ സാധുവിനെ എളുപ്പത്തില്‍ മടക്കി കൊണ്ടുവന്നത് ഇങ്ങനെ
കോതമംഗലം: സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഇടഞ്ഞോടിയ കൊമ്പനെ വനപാലകര്‍ പിടികൂടിയത് വളരെ എളുപ്പത്തില്‍. സാധുവെന്ന കൊമ്പന്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാതെയാണ് കൊടുംകാട്ടില്‍ നിന്ന് ഈ ആന മടങ്ങിയത്. കൊടുകാട്ടില്‍ ഒറ്റയ്ക്കായതോടെ എല്ലാ വീര്യവും അടങ്ങി പോയിരുന്നു. ഷൂട്ടിംഗിനിടെ ഒപ്പമുണ്ടായിരുന്ന കൊമ്പനുമായി ഏറ്റുമുട്ടിയാണ് ഈ സാധു കാട്ടിലേക്ക് ഇടഞ്ഞോടിയത്.
രാത്രി മുഴുവന്‍ കാട്ടില്‍ ഒറ്റയ്ക്കായിരുന്നു ഈ കൊമ്പന്‍. പാപ്പാന്‍മാരും വനപാലകരും ചേര്‍ന്നാണ് ഇവയെ തിരഞ്ഞ് കണ്ടെത്തിയത്. കാട്ടില്‍ ഒറ്റയ്ക്കായതെ എങ്ങനെ മടങ്ങിയാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു സാധു. തിരിച്ചുവിളിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ മടങ്ങിയതും അതുകൊണ്ടാണ്.

അതേസമയം കാട്ടില്‍ നിന്ന് കകണ്ടെത്തിയ കൊമ്പനെയും കൊണ്ട് പാപ്പാന്‍മാര്‍ അടക്കം വേഗം സ്ഥലം വിടുകയായിരുന്നു. ഇവര്‍ പിന്നീട് ഷൂട്ടിംഗ് ഒന്നും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുണ്ടത്തല്‍ വനമേഖലയിലെ ഭൂതത്താന്‍കെട്ട് മാതൃതാ ഫോറസ്റ്റ് സ്‌റ്റേഷന്‍ സമീപം വനത്തില്‍ ഏറെ ഉള്ളിലേക്ക് അല്ലാതെയാണ് കൊമ്പനെ കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച വൈകീട്ട് ഷൂട്ടിംഗ് പാക്കപ്പായ ശേഷം ആനകളെ തിരികെ ലോറിയില്‍ കയറ്റുന്നതിനിടെയാണ് സാധു മറ്റൊരു ആനയുമായി കൊമ്പുകോര്‍ക്കുന്നത്. സിനിമയില്‍ കാട്ടാനകളായി അഭിനയിക്കുകയായിരുന്നതിനാല്‍ ചങ്ങല മാറ്റിയിരുന്നു. രണ്ടാനകളും വിരണ്ട് കാട്ടാനിലേക്ക് ഓടുകയായിരുന്നു.
അതേസമയം വിരണ്ടോടിയ മണികണ്ഠന്‍ എന്ന മറ്റൊരു ആനയെ വേഗത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ സാധുവിനെ കണ്ടെത്താനുള്ള തിരച്ചില്‍രാത്രി വൈകി നിര്‍ത്തേണ്ടി വന്നു. ഇതോടെ വനത്തില്‍ കാട്ടാനകളുടെ ആക്രമണം സാധുവിന് ഉണ്ടാവാതിരിക്കാന്‍ രാത്രിയില്‍ വനപാലകര്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
മലയാറ്റൂരില്‍ നിന്നുള്ള വനം ദ്രുതകര്‍മ സേനയും പാപ്പാന്‍മാരും ആനയുടമ സംഘത്തിന്റെ ഡോക്ടര്‍മാരും ഉള്‍പ്പെടെ 80 പേര്‍ പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. ഒടുവില്‍ ആനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി പിന്തുടര്‍ന്നാണ് ഒരു സംഘം സാധുവിനെ കണ്ടെത്തിയത്.
ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് കോതമംഗം റൂട്ടില്‍ 150 മീറ്റര്‍ അകലെ റോഡിന് വലതുവശത്ത് വനത്തിനുള്ളില്‍ മുന്നൂറ് മീറ്റര്‍ ഉള്ളിലായിട്ടാണ് കൊമ്പന്‍ നിന്നിരുന്നു. വനത്തില്‍ ഒന്നര കിലോമീറ്ററോളം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച സാധു പിന്നീട് ഒരിടത്ത് തന്നെ തങ്ങുകയായിരുന്നു. വനപാലകര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനായത് ഇതുകൊണ്ടാണ്.
പാപ്പാന്‍മാരും വനപാലകരും ചേര്‍ന്നാണ് ആനയെ പുറത്തെത്തിച്ചത്. പിന്നീട് ഇവയെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട് നായകനായ സിനിമയുടെ ഷൂട്ടിംഗിനാണ് രണ്ട് കൊമ്പന്‍മാരെ എത്തിച്ചത്. ഒന്നാം പാപ്പാന്റെ വിളിയില്‍ തന്നെ സാധു മടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെ ക്ഷീണിതനായിരുന്നു ആന.












Click it and Unblock the Notifications