• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചിയിൽ പലയിടത്തും സംഘർഷം; കളമശേരിയിൽ 52 പേരെയും വാഴക്കാലയിൽ 36 പേരെയും അറസ്റ്റ് ചെയ്തു, കൊച്ചി നഗരത്തിൽ മൂന്നിടങ്ങളിൽ വാഹനങ്ങൾക്കു ‌നേരേ കല്ലേറ്

  • By Desk

കൊച്ചി: ബിജെപി പിന്തുണയോടെ ശബരി‌മല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കൊച്ചി സിറ്റി പരിധിയിൽ പലയിടത്തും സംഘർഷം. കമ്പനിപ്പടി, പാതാളം, വാഴക്കാല എന്നിവിടങ്ങളിൽ വാഹനങ്ങൾക്കു നേരേ ആക്രമണം. ഹർത്താൽ അനുകൂലികളെ നേരിടാൻ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങിയതോടെ കളമശേരിയിലും തേവക്കലും സംഘർഷം രണ്ടിടത്തും പൊലീസ് ഇടപെട്ട് ബിജെപി, കർമസമിതി പ്രവർ‌ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

ഹര്‍ത്താലില്‍ വ്യാപക അക്രമം..... ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി!!

കലൂർ, പാലാരിവട്ടം ഉൾപ്പെടെ മിക്കയിടങ്ങളിലും ഹർത്താൽ അനുകൂലികൾ കടകളടപ്പിച്ചു. പശ്ചിമ കൊച്ചി‍യിൽ കാര്യമായ അനിഷ്ട സംഭവങ്ങളില്ല. സിറ്റി പരിധിയിൽ കരുതൽ ത‌ടങ്കലുൾപ്പെടെ 300 ഓളം പേരെ അറസ്റ്റ് ചെയ്തു. സൗത്ത് കളമശേരിയിലും എച്ച്എംടി ജംക്‌ഷനിലും രാവിലെ മുതൽ സംഘർഷം നിലനിന്നു. എച്ച്എംടി ജംക്‌ഷനിൽ രാവിലെ ത‌ുറന്ന വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനുള്ള ശ്രമം ചെറുക്കാൻ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയതാണു സംഘർഷത്തിൽ കലാശിച്ചത്.

പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഇതിനിടെ കടകൾ പൂട്ടുകയും ചെയ്തു. രാവിലെ എച്ച്എംടി ജംക്‌ഷനിൽ നിന്നും സൗത്ത്കളമശേരിയിലേക്ക് പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധിച്ചു പൂട്ടിപ്പിച്ചു. ഇതിനിടെയാണു ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ ഉടമസ്ഥതയിലുള്ള കൂൾ ബാർ അടപ്പിക്കാനുള്ള ശ്രമം സംഘർഷത്തിലേക്ക് നീങ്ങിയത്. കട പൂട്ടിക്കാനുള്ള ശ്രമം സംഘടിച്ചെത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം കയ്യാങ്കളിയുടെ വക്കിലേക്കു നീങ്ങി.

കളമശേരി എസ്ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തി ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണു രംഗം ശാന്തമായത്. 52 പേരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. കാക്കനാട് തേവക്കലിൽ ബുധൻ രാത്രി മുതൽ സിപിഎം-ബിജെപി സംഘർഷം നിലനിന്നു. ഇന്നലെ രാവിലെ തേവക്കൽ നിന്നു കങ്കരപ്പടി വരെ ബിജെപിയും ശബരിമല കർമസമിതി പ്രവർത്തകരും പ്രകടനം നടത്തി. ഇതിനു ബദലായി കങ്കരപ്പടിയിൽ നിന്നും തേവക്കൽ വരെ സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയതോടെ സംഘർഷം ഒഴിവാക്കാൻ കളമശേരി സിഐ പ്രസാദിന്‍റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചു.

ഇവിടെ രാത്രിയും പൊലീസ് നിരീക്ഷണം തുടരുകയാണ്. വാഴക്കാലയിൽ ഹർത്താൽ അനുകൂലികൾ പ്രകടനത്തിനിടെ കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ സിപിഎം പ്രവർത്തകർ എതിർത്തതാണ് സംഘർഷത്തിനിടയാക്കിയത്. കല്ലേറിൽ ടെമ്പോ ട്രാവലറിന്‍റെ ചില്ലു തകർന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 36 ബിജെപി, കർമസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജംക്‌ഷനിലെ ഫിഷ് മാർക്കറ്റ് പൂട്ടാൻ ശ്രമിക്കുന്നതിനിടെയാണു 36 പേരെ കസ്റ്റഡിയിലെടുത്തത്.

ഏലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാതാളത്ത് പ്രകടനക്കാരുടെ കല്ലേറിൽ കാറിന്‍റെ ചില്ല് തകർന്നു. യാത്രക്കാർക്ക് പരുക്കില്ല. എറണാകുളം ഭാഗത്തേക്ക് വന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണം. കമ്പനിപ്പടിയിൽ കാർ തടഞ്ഞ ഹർത്താൽ അനുകൂലികൾ കാറിന്‍റെ ബോണറ്റിൽ ചവിട്ടി കേടുപാടുണ്ടാക്കി. രണ്ട് ആക്രമണങ്ങളുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തു.

കലൂർ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കടകൾ അടപ്പിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. രണ്ടു പേരെ നോർത്ത് എസ്ഐ അനസിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ബൈക്കുകളിൽ കടന്നു. കലൂരിൽ രാവിലെ തുറന്നു പ്രവർത്തിച്ച കടകളിൽ മിക്കതും പിന്നീടു പൂട്ടി. മുൻകരുതൽ തടങ്കലായി സ്റ്റേഷൻ പരിധിയിൽ 20 പേരെ കസ്റ്റഡിയിലെടുത്തു. എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച ആറു പേരെ എറണാകുളം സെൻട്രൽ പൊലീസും ത‌‌ൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷന് സമീപം റോഡ് ഉപരോധിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ ഹിൽപാലസ് പൊലീസും അറസ്റ്റ് ചെയ്തു നീ‌ക്കി.

Ernakulam

English summary
Harthal; Attack against vehicle, BJP workers arrested in Kochi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more