• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അയ്യോ മതി..മതി...'; ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞ് ഹൈബി ഈഡന്‍

Google Oneindia Malayalam News

കൊച്ചി: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, അത് അനുഭവിച്ച് തന്നെ അറിയണം. അങ്ങനെ സ്ത്രീകളുടെ ആ വേദന അനുഭവിച്ചറിഞ്ഞിരിക്കുകയാണ് ഹൈബി ഈഡന്‍ എം.പി. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ക്രാംപ്‌സ് എന്ന മസില്‍ വേദന സിമുലേറ്ററിലൂടെയാണ് ഹൈബി ഈഡന്‍ അനുഭവിച്ചത്.

ഹൈബി മാത്രമല്ല കൊച്ചിയിലെ നിരവധിയുവാക്കളും ആര്‍ത്തവ വേദന അനുഭവിച്ചു. ഹൈബി ഈഡന്‍ നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സിമുലേറ്റര്‍ പരീക്ഷിക്കാന്‍ ഇറങ്ങി തിരിച്ചവരില്‍ 80 ശതമാനവും സിമുലേറ്ററിലൂടെ പൂര്‍ണ വേദന അനുഭവിക്കും മുന്‍പേ പരീക്ഷണം മതിയാക്കി. പലരും വേദനകൊണ്ട് പുളഞ്ഞു.

മഹാരാഷ്ട്ര ഇനി കാണാന്‍ പോകുന്നത് ആദിത്യ താക്കറെയുടെ കളി?; അടിമുടി മാറ്റത്തോടെ യുവനേതാവ് കളത്തില്‍മഹാരാഷ്ട്ര ഇനി കാണാന്‍ പോകുന്നത് ആദിത്യ താക്കറെയുടെ കളി?; അടിമുടി മാറ്റത്തോടെ യുവനേതാവ് കളത്തില്‍

1

മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന പദ്ധതിയാണ് കപ്പ് ഓഫ് ലൈഫ്. ഇതിന്റെ ഭാഗമായി ലുലു മാളില്‍ ഒരുക്കിയ പ്രത്യേക പവലിയനിലാണ് സിമുലേറ്റര്‍ ഉപയോഗിച്ച് ആര്‍ത്തവ വേദന അനുഭവിച്ചറിയാന്‍ അവസരം ഒരുക്കിയത്. ഒന്ന് മുതല്‍ പത്ത് വരെ യൂണിറ്റുകള്‍ വേദനകളായി അനുഭവിക്കുന്ന തരത്തിലാണ് സിമുലേറ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയോളം വരില്ല.ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാനെ പരീക്ഷണത്തിന് തയാറായ പല പുരുഷന്മാരും പിടിച്ച് നിന്നു. മൂന്ന് യൂണിറ്റ് ആകുമ്പോഴേക്കും അസഹ്യമായ വേദനയെന്ന് പലരും പറഞ്ഞു. അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് എട്ട് യൂണിറ്റ് വരെ വേദന താങ്ങാന്‍ കഴിഞ്ഞത്. ഹൈബി ഈഡന്‍ എംപിയോടൊപ്പം യൂ ട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ശരണ്‍ നായരും സിമുലേറ്റര്‍ പരീക്ഷിച്ചു.

'ഇനിയും മനസിലായില്ലെങ്കില്‍ മിനിമം നിങ്ങളുടെ താര ഡൈബത്തോട് ചോദിക്കുക': ശ്രീജിത്ത് പെരുമന'ഇനിയും മനസിലായില്ലെങ്കില്‍ മിനിമം നിങ്ങളുടെ താര ഡൈബത്തോട് ചോദിക്കുക': ശ്രീജിത്ത് പെരുമന

2

ആര്‍ത്തവ വേദനയെ കുറിച്ച് അവബോധമുണ്ടാക്കാനും ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മൂഡ് സ്വിങ്ങ്‌സ്, ബുദ്ധിമുട്ടുകള്‍ എന്നിവ സമൂഹം തുറന്ന മനസോടെ ചര്‍ച്ച ചെയുന്നതിനുമായാണ് സിമുലേറ്റര്‍ ഉപയോഗിച്ച് ഇത്തരമൊരു സാമൂഹ്യ പരീക്ഷണത്തിന് തയാറായതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

3

ഇത്രയും വേദന സഹിച്ചാണ് ആര്‍ത്തവ നാളുകളില്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലും കോളജിലും പരീക്ഷകള്‍ക്കും മറ്റും ഹാജരാവുകയും ജോലിക്ക് ഹാജരാവുകയും ചെയ്യുന്നതെന്ന് സമൂഹത്തെ കൂടി ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റിലാക്‌സേഷന് വേണ്ടി ഉപയോഗിക്കുന്ന ഫിസിയോ തെറാപ്പി ഉപകരണമാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തി സിമുലേറ്ററാക്കി മാറ്റിയതെന്ന് കപ്പ് ഓഫ് ലൈഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.അഖില്‍ സേവ്യര്‍ മാനുവല്‍ പറഞ്ഞു.

5


നഗരത്തിലെ കൂടുതല്‍ പുരുഷന്മാരെ ആര്‍ത്തവ വേദന അനുഭവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.വരും ദിവസങ്ങളില്‍ നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സിമുലേറ്റര്‍ ഉപയോഗിച്ചുള്ള ്യ പരീക്ഷണം നടത്തുമെന്ന് കപ്പ് ഓഫ് ലൈഫ് സംഘാടകര്‍ അറിയിച്ചു. ഇതിനകം രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നിന്ന് സിമുലേറ്ററിനെ കുറിച്ചും കപ്പ് ഓഫ് ലൈഫ് പരിപാടിയെ കുറിച്ചും അന്വേഷണങ്ങള്‍ വന്നതായി ഡോ.അഖില്‍ പറഞ്ഞു.

Recommended Video

cmsvideo
  നടി കേസിൽ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത | *Kerala
  Ernakulam
  English summary
  Hibi Eden about his period pain experience which he experienced through period pain simulator
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X