Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസുകാർക്ക് ജാമ്യം; ജോസഫിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച

കൊച്ചി: ഇന്ധന വില വർധനയ്ക്കെതിരെ നടന്ന റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ജോജുവിൻ്റെ കാർ തല്ലി തകർത്ത കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി ജാമ്യം അനുവദിച്ചു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കാറിനുണ്ടായ കേടുപാടുകളുടെ ഭാഗമായി 50 ശതമാനം തുകയായി 37,500 രൂപ വീതം കെട്ടിവെക്കണമെന്നാണ് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ജോജുവിൻ്റെ കാർ തല്ലിത്തകർത്ത കേസിൽ രണ്ടുപേർക്ക് കൂടിയാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഷാജഹാൻ, അരുൺ എന്നിവർക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കാറിനുണ്ടായ കേടുപാടുകളുടെ ഭാഗമായി 50 ശതമാനം തുകയായി 37,500 രൂപ വീതം കെട്ടിവെക്കണമെന്നാണ് മജിസട്രേറ്റ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ പറയുന്നത്.

1

അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ കേസിൽ ഉൾപ്പെട്ട മുൻ മേയർ ടോണി ചമ്മിണി അടക്കം അഞ്ചു പേർക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കളുടെ എണ്ണം ഏഴായി. അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു.

അതിനിടെ, ജോജു ജോർജുമായി ബന്ധപ്പെട്ട വിവാദം രമ്യമായി പരിഹരിക്കുമെന്ന് നടൻ സിദ്ദിഖ് കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. പ്രശ്‌നത്തിലുണ്ടായത് ചെറിയ കശപിശ. അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജോജുവും ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള പ്രശ്നമാണ് ഇതെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

2

അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് 'അമ്മ'. വിഷയത്തിൽ സംഘടന ഇടപെടേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. സിദ്ദിഖ് തൻ്റെ പ്രതികരണത്തിലൂടെ ചൂണ്ടിക്കാട്ടി. ലൊക്കേഷനുകളില്‍ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് അത്ര നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തോടുള്ള പ്രതികരണമായി സിദ്ദിഖ് പറഞ്ഞിരുന്നു.

അതേസമയം, സിനിമ ചിത്രീകരണം തടയുന്നതിൽ നിന്ന് പിന്മാറിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. സിനിമ മേഖലയ്ക്കെതിരെയല്ല പ്രതിഷേധം മറിച്ച്, ജോജു ജോർജിനെതിരെയാണ് പ്രതിഷേധ പരിപാടികൾ നടത്തിയിട്ടുള്ളത്. ഒത്തുതീർപ്പ് ശ്രമങ്ങൾ തടഞ്ഞത് സംവിധായൻ ബി ഉണ്ണികൃഷ്ണനാണെന്നും ഷിയാസ് പ്രതികരിച്ചിരുന്നു.

3


കോണ്‍ഗ്രസ് വഴിയില്‍ കൂടി പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല. ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കും. ജോജു ജോർജ്ജ് മാധ്യമങ്ങൾക്ക് മുൻപിൽ ക്ഷമ പറയണമെന്നായിരുന്നു ഷിയാസിൻ്റെ വാക്കുകൾ.

ഇക്കഴിഞ്ഞ രണ്ടാഴ്ച മുൻപായിരുന്നു സംഭവം. ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളുമായെത്തി റോഡ് ഉപരോധം നടത്തുകയായിരുന്നു. വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി നിർത്തി താക്കോൽ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതൽ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കിൽപ്പെട്ട സിനിമാ നടൻ ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

4

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തിൽനിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നൽകിയ മറുപടി. വിഷയം രാഷ്ട്രീയ മാധ്യമ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള പരസ്പരം കൊമ്പുകോർക്കലിനും ഇത് വേദിയായിരുന്നു.

ഫോട്ടോസ് പൊളിച്ചു; ഒന്നും പറയാനില്ല; ദീപ്തി സതിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+