കളമശ്ശേരി സ്‌ഫോടനം: പൊട്ടിത്തെറിയുണ്ടായത് ഹാളിന്റെ മധ്യഭാഗത്ത്, ദൃക്‌സാക്ഷി പറയുന്നത്...
കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹാളിന്റെ മധ്യഭാഗത്താണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. 2000ത്തിലധികം പേര്‍ സമ്മേളനത്തിലുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളുമെല്ലാം ഹാളിലുണ്ടായിരുന്നു.
അങ്കമാലി ഭാഗത്ത് നിന്നുള്ളവരാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ കൂടുതല്‍. കണ്ണടച്ചുള്ള പ്രാര്‍ഥന കഴിയവെയാണ് സ്‌ഫോടന ശബ്ദം കേട്ടത്. ഹാളിന്‍െ മധ്യഭാഗത്താണ് ശബ്ദവും തീയുമുണ്ടായത്. വലിയ ശബ്ദമായരുന്നു. തീയും പുകയും ഉയരുകയും ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു സ്ത്രീ മരിച്ചിട്ടുണ്ട്. 22 പേര്‍ക്ക് പരിക്കുണ്ട്. സംഘാടകര്‍ തന്നെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിരുന്നത്. പോലീസ് സുരക്ഷ ഇല്ലായിരുന്നു. വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ സമ്മേളനം തുടങ്ങിയത്. ഇന്ന് വൈകീട്ട് 4.30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം വരുത്തിയിരുന്നത്.
ഇന്ന് പ്രാര്‍ഥന തുടങ്ങി അല്‍പ്പ നേരം കഴിഞ്ഞപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഹാളിന്റെ മധ്യഭാഗത്താണ് സ്‌ഫോടനമുണ്ടായത്. ഇവിടെയാണ് സൗണ്ട് സിസ്റ്റം സ്ഥാപിച്ചിരുന്നത്. ഏകദേശം അടുത്തടുത്തായിട്ടാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് ശബ്ദം കേട്ടുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളജിന് അടുത്താണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍. 9.30നാണ് പൊട്ടിത്തെറിയുണ്ടായത്. ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ എത്തുമെന്ന് സംഘാടകര്‍ കരുതിയിരുന്നു. പൊള്ളലേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.
വര്‍ഷത്തില്‍ മൂന്ന് തവണയാണ് യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കാറ്. എല്ലാവര്‍ക്കും സ്വാഗതം എന്നാണ് ഇവരുടെ നിലപാട്. എത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമില്ല. സംഘാടകര്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്തുകയാണ് ചെയ്യാറ്. മിക്കവരും പരസ്പരം അറിയുന്നവരാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications