യുഡിഎഫിന് തിരിച്ചടി; കളമശ്ശേരിയിൽ രാജീവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ഡിസിസി ജനറൽ സെക്രട്ടറി
എറണാകുളം; ജില്ലയിലെ ലീഗിന്റെ ഏക സിറ്റിംഗ് സീറ്റായ കളമശ്ശേരിയിൽ ഇക്കുറി ശക്തമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.പാലാരിവട്ടം പാലം സജീവ ചർച്ചയായ മണ്ഡലത്തിൽ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ മുന്നണിയിൽ മുറുമുറുപ്പ് ശക്തമാണ്. പാർട്ടിയിലെ വിമത നീക്കങ്ങൾക്ക് തടയിനായി പ്രത്യേക ശ്രദ്ധയാണ് ഇവിടെ ലീഗ് നൽകുന്നത്.
അതിനിടെ യുഡിഎഫിന് തിരിച്ചടി നൽകി ഇടതു സ്ഥാനാർത്ഥിയായ പി രാജീവിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായിരുന്ന അഡ്വ ഷെരീഫ് മരക്കാര്‍.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

അഭിമാന പോരാട്ടം
യുഡിഎഫിനും എൽഡിഎഫിനും കളമശേരിയിൽ ഇത്തവണ അഭിമാന പോരാട്ടമാണ്. രണ്ട് തവണ ഇബ്രാഹിം കുഞ്ഞ് ജയിച്ച മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ലീഗ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ സ്വാധീനം മണ്ഡലത്തിൽ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മകൻ ഗഫൂറിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയതും.

മുന്നറിയിപ്പുമായി നേതാക്കൾ
എന്നാൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം പാലാരിവട്ടം പാലം ചർച്ച ചെയ്യാനേ ഉപകരിക്കൂവെന്നാണ് ലീഗ് പ്രാദേശിക നേതൃത്വം നൽകിയ മുന്നറിയിപ്പ്. ഗഫൂറിന് വിജയ സാധ്യത ഇല്ലെന്നും നേതാക്കൾ പാണക്കാടെത്തി നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പക്ഷേ, ഗഫൂറിനെ തന്നെ മത്സരിപ്പിക്കാനുള്ള തിരുമാനവുമായി നേതൃത്വം മുന്നോട്ട് പോകുകയായിരുന്നു.

കോൺഗ്രസിനും സ്വാധീനം
അതേസമയം കോൺഗ്രസിനും കൂടി സ്വാധീനം ഉള്ള മണ്ഡലത്തിൽ ലീഗ് നേതൃത്വത്തിന്റെ തിരുമാനം മുന്നണിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ലീഗ് തിരിച്ചടി നേരിട്ട മണ്ഡലം ഇക്കുറി ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തേ തന്നെ കോൺഗ്രസ് ഉയർത്തിയിരുന്നു. എന്നാൽ ജില്ലയിലെ ഏക മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു നേതൃത്വം മുന്നോട്ട് വെച്ചത്.

രാജിവെച്ചു
ഇതോടെ സ്ഥാനാർത്ഥി നിർണയത്തിൽ തങ്ങളുടെ താത്പര്യങ്ങളും പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തിയെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് ഗഫൂറിനന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി ഐഎൻടിയുസിയുടെ സ്ഥാപകനേതാവ് വി പി മരയ്‌ക്കാരുടെ മകനും ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി മുൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ഷെരീഫ് മരയ്‌ക്കാർ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു.

യുഡിഎഫിന് ആശങ്ക
ഇപ്പോൾ കളമശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഷെരീഫ്. രാജീവിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ കോൺഗ്രസ് നേതാവിന്റെ നീക്കം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

പ്രതീക്ഷ ഉയർന്ന്
അതേസമയം മണ്ഡലത്തിൽ ഇത്തവണ പ്രതീക്ഷ ഉയർന് നിലയിലാണ് എൽഡിഎഫ്. സിപിഎമ്മിലെ സമുന്നത നേതാവായ പി രാജീവിലൂടെ കളമശേരി പിടിച്ചെടുക്കാനാകുമെന്ന് എൽഡിഎഫ് കരുതുന്നു. രാജീവിന്റെ വ്യക്തിപ്രഭാവവും തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

രാജീവ് ജയിക്കുമെന്ന്
കളമശേരിയിൽ രാജീവിന്റെ വിജയം പ്രവചിക്കുന്ന സർവ്വേ പ്രവചനങ്ങളും പുറത്തുവന്നിരുന്നു. മനോരമ ന്യൂസ് സർവ്വേയാണ് കളമശേരിയിൽ അട്ടിമറി സാധ്യത ഉണ്ടാകുമെന്നും മികച്ച ലീഡിൽ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി രാജീവ് ജയിക്കുമെന്ന പ്രവചനും നടത്തിയത്.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications