എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറക്കമൊഴിഞ്ഞ് പൊലീസ് കാത്തുനിന്നു; മാല പൊട്ടിക്കല്‍ വിരുതനെ കയ്യോടെ പൊക്കി, അറസ്റ്റ്

ഇരുജില്ലകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മോഷ്ടാവ് ഉപയോഗിക്കുന്ന ബൈക്ക് ഒരേ ഇനമാണെന്ന് പോലീസ് മനസിലാക്കി.

Google Oneindia Malayalam News
kerala police

കൊച്ചി: മാലപൊട്ടിക്കല്‍ കേസിലെ പ്രതിയെ അതിവിദഗ്ദമായി കൂടക്കി പൊലീസ്. സ്ത്രീകളെ ആക്രമിച്ച് മാലപൊട്ടിക്കുന്ന കലൂര്‍ സ്വദേശി എം രതീഷാണ് പൊലീസിന്റെ പിടയിലായത്. ജനുവരി 18, 19, 25 തീയതികളില്‍ എറണാകുളം ജില്ലയില്‍ സ്ത്രീകളെ ആക്രമിച്ച് മാല പിടിച്ചുപറിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ഒരുക്കിയ കെണിയില്‍ രതീഷ് വീഴുകയായിരുന്നു. ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞ് ജാഗ്രതയോടെ കാത്തുനിന്ന് മോഷ്ടാവിനെ പൊലീസ് അകത്താക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

എളമക്കര, പാലാരിവട്ടം, ഇടപ്പളളി ബൈപാസ് എന്നിങ്ങനെ എറണാകുളം നഗരം കേന്ദ്രീകരിച്ച് അടുത്തടുത്ത ദിവസങ്ങളില്‍ സമാന രീതിയില്‍ മൂന്ന് മാല പിടിച്ചുപറിക്കല്‍. മൂന്ന് സംഭവങ്ങളിലും ഇരകളായത് സ്ത്രീകള്‍. മോഷണ സമയവും ഏകദേശം ഒന്നുതന്നെ.
മൂന്ന് സംഭവങ്ങളിലും രാവിലെ നടക്കാന്‍ പോകുന്ന സ്ത്രീകള്‍ക്കുനേരെ ബൈക്കിലെത്തി മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. കൊച്ചി സിറ്റി പോലീസിന്റെ ഉറക്കം കളഞ്ഞ മാല പിടിച്ചുപറിക്കാരനെ തിരഞ്ഞിറങ്ങിയ പോലീസ് സംഘത്തിന് ഇതേ രീതിയില്‍ ഡിസംബര്‍ 27 ന് പാലക്കാട് നടന്ന ഒരു മോഷണത്തെ കുറിച്ചുളള വിവരം ലഭിച്ചു.

ഇരുജില്ലകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മോഷ്ടാവ് ഉപയോഗിക്കുന്ന ബൈക്ക് ഒരേ ഇനമാണെന്ന് പോലീസ് മനസിലാക്കി. മോഷ്ടാവ് ഒരാള്‍ തന്നെയാകാനുളള സാധ്യത തളളിക്കളയാതെ എളമക്കര, പാലാരിവട്ടം, കടവന്ത്ര പോലീസ് സ്റ്റേഷനുകളിലെ പോലീസ് സംഘം ഏകോപനത്തോടെ കളളനെ കുടുക്കാനിറങ്ങി. കൊച്ചി സിറ്റി സബ്ബ് ഡിവിഷനിലെ ക്രൈം സ്‌ക്വാഡും ഒപ്പം ചേര്‍ന്നു.
ലഭ്യമായ വിവരങ്ങള്‍ പരസ്പരം കൈമാറി പോലീസ് ഉദ്യോഗസ്ഥര്‍ ഊഴം വച്ച് എല്ലാദിവസവും പുലര്‍ച്ചെ സിറ്റിയിലെ പലസ്ഥലങ്ങളിലും മഫ്തിയില്‍ റോന്തുചുറ്റി. കളളനെ തെരഞ്ഞിറങ്ങിയ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കളമശ്ശേരി ഭാഗത്തുവച്ച് ഇയാളെ തിരിച്ചറിഞ്ഞു.

പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജനെ വിവരമറിയിച്ച ശേഷം ബൈക്കില്‍ പിന്തുടര്‍ന്നു. കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നിന്ന് നിരത്തിലുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍, ദിലീപ് കുമാര്‍.എന്‍.ബി എന്നിവരും ഒപ്പം കൂടി. ബൈക്കില്‍ തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി യു-ടേണ്‍ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ കാറില്‍ നഗരത്തില്‍ റോന്തുചുറ്റുകയായിരുന്ന എളമക്കര പോലീസ് സംഘം പോണേക്കര ഭാഗത്തുവച്ച് പിടികൂടി.

ഡിസംബര്‍ അവസാനത്തോടെ പാലക്കാട് മോഷണം നടത്തിയ കലൂര്‍ സ്വദേശി എം.രതീഷ് തന്നെയാണ് ജനുവരി 18, 19, 25 തീയതികളില്‍ എറണാകുളം ജില്ലയില്‍ സ്ത്രീകളെ ആക്രമിച്ച് മാല പിടിച്ചുപറിച്ചതെന്ന് പോലീസ് കണ്ടെത്തി. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലെ വിശാല്‍. എ.ജെ, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ മാഹീന്‍ അബൂബക്കര്‍.പി.എ, എളമക്കര പോലീസ് സ്റ്റേഷനിലെ സുബൈര്‍.വി.എ, ശ്രീജിത്ത്.കെ.എച്ച്, എറണാകുളം സിറ്റി എ.സി സ്‌ക്വാഡിലെ എസ്.ഐ ജോസി.പി.എം, അനില്‍കുമാര്‍.പി, സനീപ് കുമാര്‍.വി.കെ എന്നിവരാണ് ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞ് ജാഗ്രതയോടെ കാത്തുനിന്ന് മോഷ്ടാവിനെ കണ്ടെത്തിയ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
ഇരുജില്ലകളിലെയും മോഷ്ടാവ് ഒരാളാകാമെന്ന സംശയം തളളിക്കളയാതെ കൃത്യമായ ഗൃഹപാഠം ചെയ്ത് നടത്തിയ കൂട്ടായ പ്രവര്‍ത്തനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് കൊച്ചി സിറ്റി പോലീസിലെ ഉദ്യോഗസ്ഥര്‍.

Ernakulam
English summary
Kerala Police arrested Chain snatching suspect in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X