എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തകര്‍ത്ത് പെയ്ത മഴയില്‍ മുങ്ങി കൊച്ചി; മുന്നൊരുക്കങ്ങളെല്ലാം പാളി, പ്രതീക്ഷയില്ലാതെ മോക്ഡ്രില്‍

Google Oneindia Malayalam News

കൊച്ചി: മണ്‍സൂണ്‍ നേരത്തെയായതോടെ വെള്ളത്തില്‍ മുങ്ങി കൊച്ചി നഗരം. മുന്നൊരുക്കങ്ങള്‍ എല്ലാം നഗരത്തില്‍ പാളിയിരിക്കുകയാണ്. നഗരത്തില്‍ മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചി താലൂക്കില്‍ നാളെ മോക്ഡ്രില്‍ നടക്കാനിരിക്കുകയാണ്. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴക്കാലത്തെ നേരിടാന്‍ വേണ്ട കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. റോഡുകളിലും തോടുകളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും വെള്ളം കയറി.

അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍അവന്‍ വന്നാല്‍ നില്‍ക്കില്ല; പലരും കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു, തുറന്ന് പറഞ്ഞ് ബിജു പപ്പന്‍

1

എംജി റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗര്‍ ഭാഗങ്ങളിലും വെള്ളം കയറി. വൈപ്പിന്‍, ഞാറക്കല്‍, അടക്കമുള്ള തീരദേശ മേഖലകളിലും ഉള്ള ഉള്‍വഴികള്‍ അടക്കം വെള്ളത്തിലാണ്. കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളും ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു രാത്രി മഴ തോരാതെ പെയ്തതോടെയാണ് കൊച്ചി നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായത്. നഗരത്തിലെ ഉദയ കോളനിയിലും കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വീടുകളിലും വെള്ളം കയറി.

ഒരാഴ്ച്ചയായി കൊച്ചിയില്‍ ചെറിയ ഇടവേളകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതിനകം തന്നെ ഇടഴികളെല്ലാം വെള്ളക്കെട്ടിലാണ്. എംജി റോഡിലും, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും പിആന്‍ഡ്ടി കോളനി, ജേണലിസ്റ്റ് കോളനി, ഉദയ കോളനി, പനമ്പള്ളി നഗര്‍, എറണാകുളം സൗത്ത്, ഇടപ്പള്ളി എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ വെളളം കയറിയതോടെ പ്രദേശത്ത് നിന്ന് അടിയന്തര സഹായം ആവശ്യമുള്ള കിടപ്പ് രോഗികളെയും ഹൃദ്രോഗികളെയും ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചത്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ത കൊച്ചിയില്‍ മാത്രമല്ല തിരുവനന്തപുരത്തും വെള്ളക്കെട്ടുണ്ടായിരിക്കുകയാണ്. ഇതെല്ലാം ഗതാഗതത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് ഒഴിവായത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ചക്രവാത ചുഴിയാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണം. ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കൂടുതല്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുകയാണ്.

ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്ഞാനായിട്ടുണ്ടാക്കിയ ബന്ധമല്ലേ? സഹിച്ചോളാം, മെഹ്നാസിനെ കുറിച്ച് റിഫ പറഞ്ഞത് വെളിപ്പെടുത്തി പിതാവ്

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Ernakulam
English summary
kerala rain: heavy rain in kochi, flood like situation in most of the areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X