• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗുണ്ടകള്‍ മദ്യപിച്ച് റോഡിലിരിക്കും, കുടുംബസമേതം യാത്ര ചെയ്യാനാകില്ല; കിഴക്കമ്പലത്തുകാര്‍ അനുഭവിക്കുന്നത്

Google Oneindia Malayalam News

കൊച്ചി: കിഴക്കമ്പലത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെതിരെ നടത്തിയ ആക്രമണം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്. നിരവധി പൊലീസുകാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പൊലീസ് വാഹനം അടിച്ച് തകര്‍ത്ത് തീയിടുകയും ചെയ്തു. ഒടുവില്‍ കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തത്. സംഭവത്തിന് പിന്നില്‍ കിറ്റക്‌സില്‍ ജോലി ചെയ്യുന്ന ഗുണ്ടാ ക്രിമിനലുകളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

1

കിഴക്കമ്പലത്തെ നാട്ടുകാര്‍ അനുഭവിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരെ ബുദ്ധിമുട്ടിക്കണമെന്ന് നിര്‍ദ്ദേശമുള്ളത് പോലെയാണ് കിറ്റക്‌സിലെ തൊഴിലാളികള്‍ ഇതുവരെ പെരുമാറിയതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കിറ്റക്‌സിലെ തൊഴിലാളികള്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നാട്ടുകാര്‍ സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത്. നാട്ടുകാരുടെ വാക്കുകളിലേക്ക്...

2

കമ്പനിയുടെ ഗുണ്ടകള്‍ കണക്കെ ഇടപെടുന്ന ഇവര്‍ പ്രദേശത്തെ റോഡ് കയ്യേറി യാത്ര ചെയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ ഇരിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ച് റോഡിലിരിക്കുന്നതിനെ തുടര്‍ന്ന് കുടുംബ സമേതം യാത്ര ചെയ്യാനാകാത്ത അവസ്ഥയുണ്ടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇന്നലെ അക്രമണം അഴിച്ചുവിട്ട തൊഴിലാളികള്‍ ഇതിന് മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അന്ന് പൊലീസിനെ അറിയിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

3

കഴിഞ്ഞ ദിവസം 12 മണിയോടെ നടത്തിയ ക്രിസ്തുമസ് കരോള്‍ സംബന്ധിച്ച തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിനെയാണ് ആക്രമികള്‍ മര്‍ദ്ദിച്ചത്. കല്ലേറില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജനുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവര്‍ മൊഴിനല്‍കാന്‍ സ്റ്റേഷനിലെത്തിയിട്ടുണ്ട്. സംഘര്‍ഷ സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുകയാണ്.

4

അതേസമയം, സംഭവത്തിന് പിന്നാലെ കിറ്റക്‌സ് എംഡി സാബുവിനെതിരെ വിമര്‍ശനവുമായി കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ രംഗത്തെത്തിയിരുന്നു. കിറ്റക്‌സ് മാനേജ്‌മെന്റിനും സംഭവത്തില്‍ പങ്കുണ്ടെന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.

5

കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

6

അവരുടെ തൊഴിലാളികള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തെ തന്നെ ഒരുപാട് തവണ പരാതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പരിശോധനകള്‍ക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞ് രക്ഷപ്പെടാനാണ് കിറ്റക്സ് മാനേജ്മെന്റ് ശ്രമിച്ചത്. കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചാരണവും മാനേജ്മെന്റ് നടത്തി. ഇതിനെ തുടര്‍ന്ന് അന്വേഷണങ്ങള്‍ തുടരാന്‍ സാധിച്ചില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

7

തൊഴിലാളികള്‍ അക്രമം അഴിച്ചു വിട്ട കിറ്റെക്‌സിലെ ലേബര്‍ ക്യാമ്പ് എംഎല്‍എ സന്ദര്‍ശിച്ചു. നാട്ടുകാര്‍ വളരെ രോഷാകുലരായിരുന്നു. പ്രദേശം ലഹരിയുടെ കേന്ദ്രമായി മാറി എന്നായിരുന്നു അവരുടെ പരാതി.. വിഷയത്തില്‍ അന്വേഷണം നടന്നു വരുന്നു. പോലിസ് ജീപ്പ് കത്തിച്ചതും പോലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റതുമായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

കിഴക്കമ്പലത്ത് വന്‍ അക്രമം: കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ കത്തിച്ചുകിഴക്കമ്പലത്ത് വന്‍ അക്രമം: കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ കത്തിച്ചു

cmsvideo
  കിറ്റക്‌സ് തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കി, ആക്രമണത്തിന് കാരണം ഇത് | Oneindia Malayalam
  Ernakulam
  English summary
  Kizhakkambalam Locals say the workers who unleashed the violence have caused trouble in past
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion