• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പച്ചക്കൊടി കാണിച്ച് കൊച്ചി മെട്രോ: ഓരോ ട്രിപ്പിലും 175 യാത്രക്കാർ മാത്രം, മാർഗ്ഗനിർദേശം ഇങ്ങനെ..

കൊച്ചി: മൂന്നാംഘട്ട ലോക്ക്ഡൌൺ അവസാനിക്കാനിരിക്കെ സർവീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. ടിക്കറ്റ് നൽകുന്നതിന് കോണ്ടാക്ട് ലെസ് സംവിധാനം ഏർപ്പെടുത്തും. ഇതിനൊപ്പം പ്രധാനപ്പെട്ട ഓരോ സ്റ്റേഷനിലും ഡിജിറ്റൽ തെർമൽ സ്കാനിംഗ് ക്യാമറയും സ്ഥാപിക്കും. എല്ലാ യാത്രക്കാരെയും ഇതുവഴി കടത്തിവിട്ട ശേഷമായിരിക്കും യാത്ര ചെയ്യാൻ അനുവദിക്കുക. 175 യാത്രക്കാരുമായിട്ടായിരിക്കും മെട്രോ സർവീസ് നടത്തുക.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് രണ്ട് വയസ്സുകാരന്: കാത്തിരിപ്പ് അമ്മയുടെ ഫലത്തിനായി

രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് 17ന് അവസാനിക്കാനിരിക്കെയാണ് സർവീസ് പുനാരംഭിക്കുന്നത് സംബന്ധിച്ചുള്ള തയ്യാറെടുപ്പുകൾക്ക് കൊച്ചി മെട്രോയും തുടക്കം കുറിയ്ക്കുന്നത്. പൈസ പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ ടിക്കറ്റ് ലഭിക്കുന്നതാണ് കോണ്ടാക്ട് ലെസ് ടിക്കറ്റ് സംവിധാനം. ഇതോടെ പ്രത്യേക കൌണ്ടർ വഴി നടത്തിവന്നിരുന്ന ടിക്കറ്റ് വിൽപ്പന ഈ സാഹചര്യം കണക്കിലെടുത്താണ് നീക്കം.

ഇടപ്പള്ളി, കലൂർ സ്റ്റേഡിയം എന്നീ സ്റ്റേഷനുകളിലാണ് തെർമൽ സ്കാനറുകൾ സ്ഥാപിക്കും. ഒരാഴ്ചക്കാലം കൊണ്ടാണ് ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി മെട്രോ പൂർത്തിയാക്കുക. ഇവ ഒഴികെയുള്ള മറ്റ് സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകളാണ് സ്ഥാപിക്കുക. 25 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയാണ് മെട്രോ ട്രെയിനുകൾക്കുള്ളിൽ ക്രമീകരിക്കുക. യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിക്കേണ്ടതും നിർബന്ധമാണ്.

എല്ലാ ദിവസവും യാത്രയ്ക്ക് മുമ്പായി ശൂചീകരിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രമേ യാത്രക്കാരെ കയറാൻ അനുവദിക്കുകയുള്ളൂ. റെഡ്സോൺ അല്ലാത്ത പ്രദേശങ്ങളിൽ നിയന്ത്രവിധേയമായി മെട്രോ സർവീസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എഎഫ്സി ഗേറ്റ്, ടിക്കറ്റ് കൌണ്ടറുകൾ, എസ്കലേറ്ററുകൾ, ഹാൻട്രെയ്ൽസ്, എസ്കലേറ്ററുകൾ, ലിഫ്റ്റ് ബട്ടണുകൾ, പ്ലാറ്റ്ഫോമിലുള്ള കസേരകളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കും.

cmsvideo
  സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കൊച്ചി മെട്രോ

  മെട്രോ യാത്രക്കെത്തിയ യാത്രക്കാരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ജില്ലാ കൊറോണ കേന്ദ്രത്തിലേക്കാണ് വൈദ്യസഹായത്തിനായി റഫർ ചെയ്യുക. ജീവനക്കാരെയും പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷമാണ് ജോലിയിൽ പ്രവേശിപ്പിക്കൂ.

  നാലാം ഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തം!! സൂചന നല്‍കി പ്രധാനമന്ത്രി, പ്രഖ്യാപനം 18ന് മുമ്പ്

  കൊവിഡ് കാലത്തും കയ്യടി നേടി കട്ടപ്പന നഗരസഭ, പുതിയ പദ്ധതിക്ക് തുടക്കം, മറ്റ് നഗരസഭകള്‍ക്കും മാതൃക

  Ernakulam

  English summary
  Kochi metro going to start operation with strict rules
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X