മോഡലുകളുടെ മരണം: സൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ജാമ്യാപേക്ഷയും കോടതി പരിഗണിക്കും
കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൂടുതൽ എൻഡിപിഎസ് കേസുകളും പൊലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യും. സൈജുവിൻ്റെ ജാമ്യാപേക്ഷയും ഇന്ന് കൊച്ചി കോടതി പരിഗണിക്കും. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ നടത്തിയ ഡിജെ പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ, സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മോഡലുകളുടെ വാഹനാപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുന്നതിനിടെയാണ് സൈജു തങ്കച്ചൻ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊച്ചിയിലെ ലഹരിമാഫിയയുടെ പ്രധാന കണ്ണിയാണ് സൈജുവെന്ന് വ്യക്തമാക്കുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒൻപതോളം എൻഡിപിഎസ് കേസുകൾ ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ സൈജു ലഹരി മരുന്നുപയോഗിച്ചുള്ള ഡി.ജെ പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെയും പ്രതിചേർക്കും. വിശദമായ പൊലീസ് പരിശോധനകൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലും ഇയാൾ ലഹരി മരുന്ന് എത്തിച്ചു നൽകി ഡി.ജെ. പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.
ഗോവ, ബംഗളൂരു,മൂന്നാർ എന്നിവടങ്ങളിലും വലിയ റാക്കറ്റുകൾ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായാണ് സംശയിക്കുന്നത്. കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായി സുഹൃത്തിന് സന്ദേശം സൈജു സന്ദേശം അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
മരിച്ച മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ സൈജു കൊച്ചിയിലെ അന്നത്തെ രാത്രിയിൽ പലതവണ പിന്തുടർന്നിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ ലഭിച്ചത്.
സാരിയ്ക്കൊപ്പം പാന്റ്, പിന്നെ കട്ടകലിപ്പ് ലുക്കും.. പുതിയ ലുക്കിൽ ചൈതന്യ പ്രകാശ്
ഡി.ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് അൻസി കബീറും അഞ്ജന ഷാജനും അടക്കമുള്ളവരുമായി സൈജു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കൊച്ചി കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി.അവിടെ വച്ചും തർക്കം തുടർന്നു.
പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഫോർട്ട് കൊച്ചിയിലെ ഡി.ജെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയും അഞ്ജനയും ആഷിഖുമടക്കമുള്ള മൂവർസംഘം വാഹനാപകടത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് വൻ ദുരൂഹതകളും സംശയങ്ങളുമാണ് അരങ്ങേറിയത്.












Click it and Unblock the Notifications