• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചി നഗരം വെള്ളകെട്ടില്‍; നഗരസഭയും ജില്ലാ ഭരണകൂടവും പഴിചാരിയിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: തുടര്‍ച്ചയായി പെയ്ത മഴയില്‍ കൊച്ചി നഗരം വെള്ളകെട്ടില്‍. എന്നാല്‍ നഗരത്തില്‍ വെള്ളം കയറുന്നതില്‍ നഗരസഭയും ജില്ലാ ഭരണകൂടവും പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും ദുര്‍ബല മേഖലകള്‍ കണ്ടെക്കാനുമുള്ള അവസരമായി ഇതിനെ കാണണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു പ്രളയമുണ്ടായാല്‍ അത് ജനങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ഒരു പ്രളയമുണ്ടായാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പുനരധിവാസവും മാറ്റി പാര്‍പ്പിക്കലുമൊക്കെ വലിയ പ്രതിസന്ധിയിലാവുമെന്നും പരസ്പരം പഴിചാരുന്നത് കൊണ്ട് ആര്‍ക്കും ഗുണമുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മഴക്കെടുതിയെ നേരിടുന്നതിനായി കളക്ടര്‍ മുന്നോട്ട് വെക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് കോടി രൂപയോളംആവശ്യമായി വരുമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. നഗരസഭ പണം അനുവദിച്ചാല്‍ മാത്രം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ടീം ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ കളക്ടറും നഗരസഭയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നും ഇതിന് വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

cmsvideo
  Red Alert in Idukki and Wayanadu

  സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. എറണാകുളത്ത് മൂന്ന് മത്സ്യതൊഴിലാളികള്‍ തോണി മറിഞ്ഞ് കാണാതായിട്ടുണ്ട്.

  പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്.

  ബംഗാള്‍ കടല്‍ തീരത്ത് ന്യൂനമര്‍ദ്ധം രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ അതി ശക്തമായ കാറ്റും മഴയും തുടരുന്നത്. ഇന്നും നാളെയും ചില ജില്ലകളില്‍ ദുരന്തനിവാരണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കടലില്‍ പോകുന്നവരും തീരദേശവാസികളും എല്ലാവിധ മുന്‍കരുതലും എടുക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

  ഇതോടൊപ്പം ഒന്നരവര്‍ഷമായി കോടതി ഇടപെടലിന് തുടര്‍ന്ന് ചെയ്ത പ്രവര്‍ത്തികള്‍ കൊണ്ട് ചെറിയ മെച്ചമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ചില പ്രദേശങ്ങള്‍ മാത്രമാണ് മുങ്ങിയതെന്നും കോടതി വ്യക്തമാക്കി.

  മുഴുവന്‍ വിമതരേയും പുറത്താക്കി കോണ്‍ഗ്രസ്; ഗോവയില്‍ വന്‍ ശുദ്ധീകരണവും പുനഃസംഘടനയും

  രാമന്റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കട്ടെ, ഭൂമി പൂജക്ക് ആശംസയുമായി കേജ്രിവാൾ

  'അഭിനവ ഇന്ദിരാഗാന്ധി, ഇനി വർഗീയത മാത്രമാണ് വിജയത്തിനുള്ള മാർഗം എന്ന ബോധ്യമായിരിക്കാം'

  Ernakulam

  English summary
  Kochi Waterlogging: High Court Slash District Administration For The Corruption
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X