എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചികില്‍സക്കെത്തിയ കുട്ടിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ സ്ത്രീയുടെ കൈയ്യിലിരുന്ന കുട്ടിയുടെ സ്വര്‍ണ കൊലുസ് മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രികളെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. തിങ്കളാഴ്ച സാന്‍ജൊ ആശുപത്രിയിലാണ് സംഭവമുണ്ടായത്. കണ്ടന്തറ സ്വദേശിനിയുടെ കുട്ടിയുടെ നാല് ഗ്രം തൂക്കം വരുന്ന കൊലുസാണ് ഊരിയെടുക്കാന്‍ ശ്രമിച്ചത്.

ആശുപത്രിയുടെ റിസര്‍വേഷന്‍ കൗണ്ടറിന്റെ മുന്‍വശം ഹാളില്‍ വച്ച് തമിഴ്‌നാട് മധുര ശക്തിമംഗലം ഗ്രാമത്തില്‍ നരികുറവന്‍ കോളനിയില്‍ താമസക്കാരായ സെന്തിലിന്റെ ഭാര്യ പൊന്നാത്ത (28), അയ്യപ്പന്‍ മകള്‍ ഉമ (25) എന്നിവര്‍ കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. പൊന്നാത്ത കുട്ടിയുടെ കാലില്‍ പിടിച്ച് വലിക്കുകയും ഈ സമയം ഉമ കൊലുസ് ഊരിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

arrested-08-

പൊന്നാത്തക്കെതിരെ പരിയാരം, കൊയിലാണ്ടി, നിലമ്പൂര്‍, വടകര സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് മോഷണ മാഫിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സൂഫി, എസ്.ഐമാരായ രാജേന്ദ്രന്‍, സി.പി.ഒ ഷിബു ജോണ്‍, വനിതാ സി.പി.ഒമാരായ നാജ, സൗമ്യ മോള്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Ernakulam
English summary
local news robbery in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X