എറണാകുളത്ത് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, ആകെ സ്ഥാനാര്‍ത്ഥികള്‍ 10, 2 പേരുടെ പത്രിക തള്ളി
കൊച്ചി: എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയിരിക്കുകയാണ്. എറണാകുളം മണ്ഡലത്തില്‍ മാത്രം പത്ത് സ്ഥാനാര്‍ഥികളാണ് ഉള്ളത്. അതേസമയം ചാലക്കുടിയില്‍ പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളുമുണ്ട്.
അതേസമയം സൂക്ഷ്മ പരിശോധയ്‌ക്കൊടുവിലാണ് രണ്ട് പേരുടെ പത്രിക തള്ളാന്‍ തീരുമാനിച്ചത്. ചാലക്കുടിയില്‍ പക്ഷേ ആരുടെയും പത്രിക തള്ളിയിട്ടില്ല. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രികസാധുവായതോടെ ഡമ്മിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രസക്തി ഇല്ലാതായി.

എറണാകുളം മണ്ഡലത്തിലെ നൗഷാദ്, വിഎ സിയാദ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വമാണ് തള്ളിയത്. ഇവര്‍ നല്‍കിയ പത്രികകള്‍ക്കൊപ്പമുള്ള രേഖകളില്‍ പോരായ്മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തള്ളിത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെജെ ഷൈനിന്റെ ഡമ്മി സ്ഥാനാര്‍ത്ഥി ടെസിയായിരുന്നു.
അതുപോലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ കെഎസ് രാധാകൃഷ്ണന്റെ ഡമ്മി ഷൈജുവുമായിരുന്നു. ഇവര്‍ രണ്ടുപേരുടെയും സ്ഥാനാര്‍ത്ഥിത്വം ഇല്ലാതായിരിക്കുകാണ്. ചാലക്കുടിയിലെ ബിഡിജെഎസ് ഡമ്മി സ്ഥാനാര്‍ത്ഥി അതുപോലെ പത്ത് സെറ്റ് പത്രികയാണ് നല്‍കിയത്. അതുകൊണ്ട് ഒരു സെറ്റ് പത്രിക സ്വീകരിക്കപ്പെട്ടു.
അതേസമയം പത്രിക പിന്‍വലിക്കാന്‍ തിങ്കളാഴ്ച്ച മൂന്ന് മണി വരെ സമയമുണ്ട്. ബിഡിജെഎസ്സിന്റെ ഡമ്മി സ്ഥാനാനാര്‍ത്ഥി സിജി അനില്‍ കുമാര്‍ പിന്നീട് പത്രിക പിന്‍വലക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു എറണാകുളം മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് ചാലക്കുടി മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications