എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസില്‍ നിന്ന് ഇനിയും മാലിന്യങ്ങള്‍ പുറത്ത് പോകാനുണ്ട്; ശുദ്ധീകരിക്കപ്പെടുമെന്ന് കെ മുരളീധരന്‍

Google Oneindia Malayalam News

കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കെ മുരളീധരന്‍ എംപി. പാലാരിവട്ടം പാലം പൊളിഞ്ഞതിനേക്കാള്‍ ഭീകരമാണ് കൂളിമാട് പാലം പൊളിഞ്ഞതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കൂളിമാടുള്ള പാലമാണ് യഥാര്‍ത്ഥ പഞ്ചവടി പാലമെന്ന് എംപി ആരോപിച്ചു. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം. ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തിങ്കളാഴ്ച്ചയാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടയിലാണ് പരിഹാസവുമായി മുരളീധരന്‍ രംഗത്തെത്തിയത്.

'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്

1

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വട്ടപൂജ്യമാണെന്ന് മുരളീധരന്‍ പരിഹസിച്ചു. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം കൂളിമാട് പാലത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. അതേസമയം എറണാകുളം ഡിസിസിയിലെ കൊഴിഞ്ഞുപോക്കിലും മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ കുറച്ച് മാലിന്യങ്ങളുണ്ട്. അവരാണ് മറുകണ്ടം ചാടിയത്. അവര്‍ സ്വയം പുറത്ത് പോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. പല സന്ദര്‍ഭങ്ങളിലായി ഇനിയും ചിലര്‍ പാര്‍ട്ടി വിടാനുണ്ട്. അത് ഞങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മില്‍ നിന്നും ശക്തമായ അടിയൊഴുക്കുണ്ടാവും. തുടര്‍ഭരണത്തിന്റെ പേരില്‍ അവര്‍ ഇങ്ങനെ കളിക്കാന്‍ തുടങ്ങിയാല്‍, ബംഗാള്‍ ത്രിപുരയുമെല്ലാം ഓര്‍ക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം പിണറായി സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി. നടപ്പാക്കാന്‍ സാധിക്കില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും, പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിനായിട്ടില്ല. വികനസ വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ചെന്നിത്തല പറഞ്ഞു.

ആറ് വര്‍ഷത്തിനിടെ കേരളത്തിലേക്ക് യാതൊരു വികസന പദ്ധതിയും കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിനായിട്ടില്ലെന്നും, തൃക്കാക്കരയില്‍ പിടിയും മരണം സൗഭാഗ്യമാണെന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തീര്‍ത്തും തരം താണതാണെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയില്‍ ജയിക്കാനായി വലിയ വര്‍ഗീയ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അടവ്. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുകയാണെന്നും ചെന്നിത്തലകുറ്റപ്പെടുത്തു. പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നപ്പോള്‍ കുറ്റപ്പെടുത്തിയവര്‍ കൂളിമാടിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണകാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണ

Ernakulam
English summary
lot of wastages will go outside party, k muraleedharan on mb muraleedharan's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X