തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
CONG07107
BJP08101
IND14
OTH20
രാജസ്ഥാൻ - 199
Party20182013
CONG9921
BJP73163
IND137
OTH149
ഛത്തീസ്ഗഡ് - 90
PartyLW
CONG1256
BJP411
BSP+25
OTH00
തെലങ്കാന - 119
Party20182014
TRS8863
TDP, CONG+2137
AIMIM77
OTH39
മിസോറാം - 40
Party20182013
MNF265
IND80
CONG534
OTH10
 • search

അപകട വിവരം അറിയാൻ പുറംലോകം വൈകി, രക്ഷാപ്രവർത്തനവും; കാണാതയവർക്കായി ഇന്നും രക്ഷാപ്രവർത്തനം തുടരും

 • By desk
Subscribe to Oneindia Malayalam
For ernakulam Updates
Allow Notification
For Daily Alerts
Keep youself updated with latest
ernakulam News

  കൊച്ചി: പുലർച്ചെ മൂന്നരയ്ക്കും നാലിനു‌മിടെയുണ്ടായ അപകടം പുറംലോകമറിയുന്നതു നാലര മണിക്കൂർ കഴിഞ്ഞ്. രക്ഷാപ്രവർത്തനം വൈകാനും ഇതിടയാക്കി. കടലിൽ നീന്തിക്കിടന്ന നരേൻ സർക്കാരിനെയും എഡ്വിനെയും ‌രക്ഷപ്പെടുത്തിയ മഞ്ഞുമാതാ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് അപകടം മുനമ്പത്തുള്ള അവരുടെ മുതലാളി വിൽസണെ അറിയിച്ചത്. അപകടത്തിൽ പെട്ട ഓഷ്യാനിക് ബോട്ടിന്‍റെ ഉടമ ശിവനെ വിളിച്ച് ഉടൻ വിവരം കൈമാറി. തുടർന്നാണു ഫിഷറീസ് വകുപ്പിനെ അറിയിച്ചത്. രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി മുനമ്പം തുറമുഖത്തേക്കു വന്ന മഞ്ഞുമാതാ ബോട്ടുമായി വയർലെസ് സെറ്റിലും മൊബൈൽ ഫോണിലും പല തവണ വിളിച്ചാണ് അപകട സ്ഥലത്തെ കുറിച്ച് അധിക‌ൃതർ മനസിലാക്കിയത്.

  വയനാട്ടിൽ കനത്തമഴ: ബാണാസുര ഡാം തുറന്നു; വിദ്യാലയങ്ങൾക്ക് അവധി; മണ്ണിനടിയിൽപ്പെട്ട നാലംഗ കുടുംബത്തെ രക്ഷപ്പെടുത്തി

  ഇതിനിടെ വിവരമറിഞ്ഞു മറ്റു മത്സ്യബന്ധന ബോട്ടുകൾ നടത്തിയ തെരച്ചിലിൽ മൂന്നു തൊഴിലാളികളുടെ മ‌ൃതദേഹങ്ങൾ കണ്ടെത്തി. ഇതുമായി കിങ് ഫിഷർ, സനിത എന്നീ ബോട്ടുകൾ ഉച്ചയ്ക്കു പന്ത്രണ്ടോടെ മുനമ്പത്ത് എത്തി. തുടർന്ന് ആംബുലൻസുകളിൽ കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

  ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കരയിലിരുന്നു കടലിൽ മൽസ്യബന്ധന ബോട്ടുകളുടെ സ്ഥാനം കണ്ടത്താനും മുന്നറിയിപ്പുകൾ

  നൽകാനും കഴിയുന്ന സംവിധാനം ജില്ലയിൽ രജിസ്റ്റർ ചെയ്ത ബോട്ടുകളിൽ നടപ്പാക്കി വരുന്നതിനിടെ ആണ് അപകടമുണ്ടായിരിക്കുന്നത്‌.പരീക്ഷണാടിസ്ഥാനത്തിൽ ഇതിനകം 64 ബോട്ടുകളിൽ ഇതിനാവശ്യമായ ട്രാൻസ്പോണ്ടറുകൾ പിടിപ്പിച്ചു. ജില്ലയിൽ 1750 മൽസ്യബന്ധന ബോട്ടുകളാണുള്ളത്. ഘട്ടംഘട്ടമായി ഇവയിലെല്ലാം ഓട്ടമേറ്റഡ് ഇൻഫർമേഷൻ സിസ്റ്റം (എഐഎസ്) ഏർപ്പെടുത്താനാണു തീരുമാനം.ഐഎസ്ആർഒയുടെ നാവിക് ഉപഗ്രഹത്തിന്‍റെ സഹായത്തോടെയാണു സംവിധാനം പ്രവർത്തിക്കുന്നത്. ബോട്ടിന്‍റെ ഡെക്കിൽ സ്ഥാപിക്കുന്ന സെറ്റപ്പ് ബോക്സ് മാത‌ൃകയിലുള്ള ട്രാൻസ്പോണ്ടറിനെ ഫിഷറീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ ഔദ്യോഗിക സൈറ്റുമായി ബന്ധിപ്പിച്ചാണ് എഐഎസ് പ്രവർത്തിക്കുന്നത്. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ സൈറ്റ് തുറക്കുമ്പോൾ തന്നെ എഐഎസ് സംവിധാനമുള്ള ബോട്ട് കടലിൽ എവിടെയാണുള്ളതെന്നു തെളിയും. ബോട്ടിന്‍റെ ദിശ, ലോങിറ്റ്യൂട്ട്, ലാറ്റിറ്റ്യൂഡ് തുടങ്ങിയ വിശദാംശങ്ങളും ലഭ്യമാകും. ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ വഴി ബോട്ടിലുള്ള തൊഴിലാളികൾക്ക് സന്ദേശങ്ങൾ കൈമാറാനും സംവിധാനമുണ്ട്. അ‌പകടമുന്നറിയിപ്പുകൾ ഇങ്ങനെ നൽകാൻ സാധിക്കും. തൊഴിലാളികളുടെ പക്കലുള്ള മൊബൈലിനെ ഫിഷറീസ് വകുപ്പിന്‍റെ സാഗര സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചാണ് ഇതു സാധ്യമാക്കുന്നത്.

  boat

  രക്ഷാപ്രവർത്തനത്തിനു നാവികസേനയും കോസ്റ്റ്ഗാർഡും


  അപകടമുണ്ടായിടത്തു രക്ഷാപ്രവർത്തനം ഊർജിതം. കാണാതായവർക്കു വേണ്ടി നാവികസേനയും കോസ്റ്റ് ഗാർഡും ഫിഷറീസ് വകുപ്പും പകൽ മുഴുവൻ തെരച്ചിൽ നടത്തി. രക്ഷാപ്രവർത്തനം ഇന്നും തുടരും. മുനമ്പത്തു നിന്നു 24 നോട്ടിക്കൽ മൈൽ ‌അകലെയാണ് അപകടമുണ്ടായതെന്നു നാവിക സേനാ വക്താവു പറഞ്ഞു. അപകട വിവരമറിഞ്ഞയുടൻ നാവിക സേനയുടെ ഡ്രോണിയർ ഹെലികോപ്റ്റർ തെരച്ചിലിനും രക്ഷാ പ്രവർത്തനത്തിനു‌മായി സ്ഥലത്തെത്തി.

  രണ്ടു ഡ്രോണിയർ വിമാനങ്ങളും നിരീക്ഷണം നടത്തി. ഇവയിൽ ഒരെണ്ണം ബോട്ടിലിടിച്ച കപ്പലിനു വേണ്ടിയും രണ്ടാമത്തേത് അപകടത്തിൽ പെട്ട തൊഴിലാളികൾ കടലിൽ നീന്തിക്കിടക്കുന്നുണ്ടോ എന്നും കണ്ടെത്താനാണു നിരീക്ഷണം നടത്തിയത്. സേനയുടെ മറ്റൊരു യുദ്ധകപ്പലായ ഐഎൻഎസ് ജമുനയും അപകട സ്ഥലത്തെത്തി. കോസ്റ്റ് ഗാർഡിന്‍റെ കപ്പലും തെരച്ചിൽ ബോട്ടും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫിഷറീസ് വകുപ്പിന്‍റെ എറണാകുളം, ത‌ൃശൂർ, ആലപ്പുഴ ജില്ലകളിലെ ബോട്ടുകളും നിരവധി മത്സ്യബന്ധ ബോട്ടുകളും തെരച്ചലിന് എത്തി. രക്ഷാപ്രർത്തനം ഇന്ന് തുടരും

  കൂടുതൽ എറണാകുളം വാർത്തകൾView All
  Ernakulam

  English summary
  manjumatha boat accident kochi- still searching for missings

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more