• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ അവളിത് ചെയ്യില്ലായിരുന്നു'; സമരവേദിയില്‍ പൊട്ടിക്കരഞ്ഞ് മോഫിയയുടെ ഉമ്മ

Google Oneindia Malayalam News

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി മോഫിയയുടെ ആത്മഹത്യ മരണത്തില്‍ ആരോപണ വിധേയനായ ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ആന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം രണ്ടാം ദിവസത്തില്‍. ഇന്നലെ രാവിലെ എട്ട് മണി മുതലാണ് സമരം ആരംഭിച്ചത്. രാവിലെ മകള്‍ മോഫിയയുടെ ഖബറടക്കിയ സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ഉമ്മ ഫാരിസ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. എന്റെ മകള്‍ക്ക് നീതി ലഭിക്കുമോ എന്ന് ഉമ്മ അന്‍വര്‍ സാദത്ത് എംഎല്‍എയോട് ചോദിച്ചു.

തക്കാളിയില്ലാതെ എങ്ങനെ കറിയുണ്ടാക്കാം ഗൂഗിളില്‍ ട്രെന്‍ഡിംഗാവുന്നു: തക്കാളി വില സെഞ്ച്വറിക്കരികെതക്കാളിയില്ലാതെ എങ്ങനെ കറിയുണ്ടാക്കാം ഗൂഗിളില്‍ ട്രെന്‍ഡിംഗാവുന്നു: തക്കാളി വില സെഞ്ച്വറിക്കരികെ

ആ ഉമ്മയുടെ വാക്കുകള്‍ കേട്ട് തകര്‍ന്നുപോയെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. അവളെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ അവള്‍ ഇത് ചെയ്യില്ലായിരുന്നു. എന്റെ പ്രയാസം അവര്‍ അറിയണമെന്ന് ഉമ്മ പറഞ്ഞു. അധികാര വര്‍ഗത്തിന്റെ ധാര്‍ഷ്ട്യമാണ് മോഫിയ സംഭവത്തില്‍ കാണുന്നതെന്ന് അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ആരോപണ വിധേയനായ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ സമരം തുടരും. സുധീറിനെ സ്ഥലം മാറ്റി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി.

ഇന്നത്തെ സമരം എങ്ങനെ വേണമെന്നത് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. റൂറല്‍ എസ്പി ഓഫീസ് ഉപരോധിക്കുന്ന പോലെയുള്ള കടുത്ത സമരരീതിയിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെന്നി ബെഹനാന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ സമരപ്പന്തലിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീനാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തൂങ്ങി മരിച്ചത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിക്കുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ ആലുവ പോലീസില്‍ പരാതി നല്‍കിയത്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനെതിരെയും പോലീസുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിനു ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയായിരുന്നു യുവതി ആലുവ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് ശേഷം വീട്ടിലെത്തിയ മൊഫിയ ഒരുപാട് നേരം കതകടച്ചിരുന്നു. പുറത്ത് വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

യുഎഇ ദേശീയ ദിനാഘോഷം; അവധികള്‍ പ്രഖ്യാപിച്ചു, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം, നിയന്ത്രണം ഇങ്ങനെയുഎഇ ദേശീയ ദിനാഘോഷം; അവധികള്‍ പ്രഖ്യാപിച്ചു, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം, നിയന്ത്രണം ഇങ്ങനെ

എന്നാല്‍ കത്തിലെ ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പിനിടെ മൊഫിയയും ഭര്‍തൃവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഭര്‍ത്താവിനെ ഇവര്‍ അടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സിഐ മോഫിയയോടും പിതാവിനോടും മോശമായി പെരുമാറിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിഐക്കെതിരെ നടപടിയെടുക്കണമെന്നാണ് മോഫിയ കത്തില്‍ ആവശ്യപ്പെട്ടത്.

cmsvideo
  ഉത്രാ കേസിലും മോഫിയ കേസിലും വില്ലനായ സിഐ സുധീര്‍ | Oneindia Malayalam
  എ സമ്പത്ത്
  Know all about
  എ സമ്പത്ത്
  Ernakulam
  English summary
  Mofia Parveen Suicide Case: Mofia's mother, Farisa, arrives at a protest organized by the Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X