എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാമനിർദേശ പത്രിക തള്ളിയ സംഭവം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍; ഹര്‍ജി ഉടൻ പരിഗണിക്കും

Google Oneindia Malayalam News

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സ്ഥാനാർത്ഥികള്‍ ഹൈക്കോടതിയിൽ. തലശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അതേ സമയം സ്ഥാനാർത്ഥികളുടെ ഹർജി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ അടിയന്തിരമായി പരിഗണിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥികളുടെ നീക്കം.

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാൻ അനുവദിക്കപ്പെട്ട ദിവസം. പിന്നീട് തിരഞ്ഞെടുപ്പ് ഹര്‍ജിപത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍; ഹര്‍ജി അടിയന്തരമായി പരിഗണിക്കുംയിലൂടെ മാത്രമേ നിയമപോരാട്ടം നടത്താന്‍ കഴിയൂ. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് അവധിദിനമായ ഇന്ന് പ്രത്യേക ബെഞ്ച് ചേര്‍ന്ന് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിജെപി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

keralahc-159471386

നാമനിർദേശ പത്രിക തള്ളിയതിൽ വരണാധികാരിയുടെ ഭാഗത്ത് നിന്ന് പ്രകടമായ നിയമലംഘനമാണ് ഉണ്ടായിട്ടുള്ളതെന്ന വാദമാണ് ഇതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോടതിയില്‍ ഉന്നയിക്കുക. പത്രികയിൽ സീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ചിഹ്നം അനുവദിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ദേശീയ സംസ്ഥാന അധ്യക്ഷന്‍മാരുടെ ഒപ്പുള്ള ഫോമുകള്‍ക്ക് പ്രധാന്യമുള്ളതെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് സാങ്കേതികമായ പിശകിന്റെ പേരില്‍ മാത്രമാണ് പത്രികകള്‍ തള്ളിയിരിക്കുന്നതെന്നും ഇത് നിയമപരമായി ശരിയല്ലെന്നും പാർട്ടി പറയുന്നു. അതുകൊണ്ട് മാത്രമാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പത്രിക അതാത് വരണാധികാരികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ബിജെപി കോടതിയില്‍ ഉന്നയിക്കും.

അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസമാണ് തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ സമർപ്പിച്ച പത്രിക തള്ളിയത്. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. ഇതിനെ നിയമപരമായി നേരിടുമെന്നും എൻഡിഎയ്ക്ക് ഈ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

Ernakulam
English summary
NDA candidates approaches High court over rejection of NDA candidates nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X