എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴുതുകൾ എല്ലാമടച്ച് നെടുമ്പാശ്ശേരി വിമാനത്താവളം: എക്സിറ്റ് പാസിന് കർശന നിയന്ത്രണം

Google Oneindia Malayalam News

എറണാകുളം: കൊറോണ വൈറസ് വ്യാപനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിച്ച് അധികൃതർ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മാത്രമാണ് പാസ് അനുവദിക്കുന്നത്. എന്നാൽ പാസ് നൽകിയാലും മുൻകൂട്ടി തീരുമാനിച്ച വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്ര ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രം ആകണമെന്നും നിർബന്ധമുണ്ട്. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. പ്രവാസികളെ സ്വീകരിക്കാനെത്തുവരിലേക്ക് രോഗവ്യാപനം തടയുന്നതിനുമുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. എറണാകുളം ജില്ലാ സബ് കളക്ടർ സ്നേഹിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

'രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്', കാരണം....കുറിപ്പുമായി ദീപ നിശാന്ത്'രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്', കാരണം....കുറിപ്പുമായി ദീപ നിശാന്ത്

 ആദ്യഘട്ടം ഇങ്ങനെ

ആദ്യഘട്ടം ഇങ്ങനെ


വിമാനത്തിൽ നിന്നിറങ്ങുന്ന പ്രവാസികളെ ആദ്യം ഐസൊലേഷൻ മുറിയിലെത്തിച്ച് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അധികൃതർ ചോദിക്കുന്നത്. യാത്രക്കാരിൽ പനി, ചുമ, ജലദോഷം എന്നിങ്ങനെ ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാറ്റിനിർത്തി പ്രത്യേക ആംബുലൻസിലാണ് ഇവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുന്നത്. മറ്റാരുമായും ഇവർ സമ്പർക്കത്തിലേർപ്പെടുന്നത് തടഞ്ഞുകൊണ്ടാണ് ഈ നീക്കങ്ങൾ. ഇവരെ ആംബുലൻസിന് അടുത്തേക്ക് എത്തിക്കുന്നതിന് പ്രത്യേക വാതിലും സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിലേക്ക് ആരെല്ലാം

രണ്ടാം ഘട്ടത്തിലേക്ക് ആരെല്ലാം


രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് പരിശോധനയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ അനുവദിക്കുന്നത്. ഇവിടെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നതിനൊപ്പം തെർമൽ സ്കാനിംഗും നടത്തുന്നുണ്ട്. ഹെൽത്ത് ഓർഗനൈസേഷൻ അധികൃതർക്കാണ് പരിശോധനയുടെ ചുമതല.

 വ്യക്തിഗത വിവരങ്ങൾ

വ്യക്തിഗത വിവരങ്ങൾ

മൂന്നാം ഘട്ടത്തിൽ മാത്രമാണ് യാത്രക്കാരിൽ നിന്ന് അഡ്രസ് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്. മേൽവിലാസത്തിന് പുറമേ പിൻകോഡ്, വിമാനത്തിന്റെ നമ്പർ, താലൂക്ക്, ജില്ല എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കും. റവന്യൂ വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ തിരിച്ചെത്തുന്നവർക്ക് പിന്നീട് രോഗം ബാധിച്ചാൽ എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഈ വിവരങ്ങൾ ശേഖരിച്ച ഫോമിന്റെ ഒരു ഭാഗമാണ് യാത്രക്കാർക്ക് പുറത്തേക്ക് പോകുന്നതിനുള്ള പാസായി കൈവശം കൊടുത്തയയ്ക്കുന്നത്.

 ആർക്കെല്ലാം ഇളവ്

ആർക്കെല്ലാം ഇളവ്

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 75 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇവർക്ക് പ്രത്യേക കൌണ്ടറാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ഇത്തരക്കാർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിപ്പോകുന്ന വാഹനത്തിന്റെ നമ്പറും അപേക്ഷാ ഫോമിൽ നൽകണം. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ പോലീസിനും ആരോഗ്യവകുപ്പിനും കൈമാറും. ഇത്തരത്തിൽ എക്സിറ്റ് പാസ് ഉള്ളവരെ മാത്രമേ വിമാനത്തിന് പുറത്തേക്ക് കടക്കാൻ അനുവദിക്കുകയുള്ളൂ. പാസിൽ രേഖപ്പെടുത്തിയ വാഹനം ഏതാണോ അതിനടുത്തേക്ക് പോലീസാണ് യാത്രക്കാരെ എത്തിക്കുക. നാല് പേർ അടങ്ങുന്ന സംഘത്തെയാണ് ഒരേ സമയം കടത്തിവിടുക. പിന്നീട് ജില്ലകൾ തിരിച്ച് കെഎസ്ആർടിസി ബസുകളിലാണ് ഇവരെ ഓരോ ജില്ലകളിലേയ്ക്കും എത്തിക്കുക.

അധികൃതർക്ക് കൈമാറും

അധികൃതർക്ക് കൈമാറും


വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന റവന്യൂ അധികൃതർ ഇത് അതാത് ദില്ലികളിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അയച്ചുനൽകും. ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവർമാരുടെ നമ്പറും ഇവർ കൈമാറും. തഹസിൽദാർ കെ അംബ്രോസിന്റെയും ഡെപ്യൂട്ടി തഹസദിൽദാർ ടോമി സെബാസ്റ്റ്യന്റെയും നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. നോഡൽ ഓഫീസർ ഡോ. എം ഹനീഷ്, ഡോ പ്ലസ്ലിൻ, ഡോ. രജീഷ്, എന്നിവരാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം

ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍

Ernakulam
English summary
Nedumassery airport held four step insepction of expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X