പായസത്തിന് അണ്ടിപ്പരിപ്പും മുന്തിരിയും എത്തിക്കണം; ഞെട്ടിച്ച് സ്‌കൂളിന്റ ഓണസദ്യ സന്ദേശം, വൈറൽ
കൊച്ചി : കൊവിഡ് മഹാമാരി പിടിമുറുക്കിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓണത്തിന്റെ തിരക്കുകളിലേക്കും ആഘോഷങ്ങളിലേക്കും കടക്കുകയാണ് മലയാളി . ഇത്തവണ ഒരു കുറവും വരാതെ ആഘോഷിക്കാനാണ് തീരുമാനം . സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഇത്തവണ ഓണം ഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനം .

ഓണം എന്ന് പറയുമ്പോള്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഓണ സദ്യ. ഓണ സദ്യയില്ലെങ്കില്‍ പിന്നെ എങ്ങനെ ഒണ സദ്യ കളറാവും, അല്ലേ. എന്നാല്‍ ഒരു ഓണ സദ്യ ഒരുക്കാന്‍ ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല. ചില കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ നിന്ന് തന്നെയാണ് ഓരോ വിഭവങ്ങള്‍ എത്തിക്കുക.

ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്‌കൂളിലും അങ്ങനെ ഒരു തീരുമാനമാണ് എടുത്തത്. സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ പക്കല്‍ കൊടുത്തുവിടണമെന്ന് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്ന ഒരു സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് സന്ദേശം കേട്ട് നിരവധി പേരാണ് കമന്റുകളും അഭിപ്രായങ്ങളുമായി എത്തുന്നത്.

സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്, ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുട്ടികള്‍ക്കായി ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി കുട്ടികളുടെ പക്കല്‍ വിഭവങ്ങള്‍ കൊടുത്തു വിടണം. ഓരോ വിഭവവും ആറ് പേര്‍ക്ക് കഴിക്കാവുന്ന അളവിലാണ് കൊടുത്ത് വിടേണ്ടത്. ആവശ്യമായ ചോറ് ഇലയില്‍ പൊതിഞ്ഞ് കൊടുക്കേണ്ടതാണെന്നും സന്ദേശത്തില്‍ പറയുന്നു.

പായസം സ്‌കൂളില്‍ വെച്ച് ഉണ്ടാക്കി കൊടുക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പായസം തയ്യാറാക്കുന്നതിനുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായുമടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്തായാലും ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

സ്‌കൂളിന്റെ 'ഓണസദ്യ മെസേജ്' വൈറലായതോടെ സമാന രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയ സ്‌കൂളുകളുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തേങ്ങ, വെളിച്ചെണ്ണ, സാമ്പാര്‍ പരിപ്പ്, നെയ്യ്, പുളി, ഇഞ്ചി, ശര്‍ക്കര ഉപ്പേരി തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സ്‌കൂളുകല്‍ പപ്പടത്തെ ഒഴിവാക്കിയെന്ന് ചിലര്‍ ചിരിച്ചുകൊണ്ട് ആരോപിക്കുന്നുണ്ട്. അതിന്റെ കാരണം തേടിപ്പോകുകയാണ് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
സൊനാലി പ്രതികളിലൊരാളെ വിവാഹം കഴിച്ചു? ഗുരുഗ്രാമിലെ ഫ്ളാറ്റില് ഒന്നിച്ച് താമസം, റിപ്പോര്ട്ട്!!