• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'നഗരത്തില്‍ ആവേശത്തിര' പി. രാജീവിന്റെ രണ്ടാം ഘട്ട പര്യടനം എറണാകുളത്ത്; വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ

  • By Desk

കൊച്ചി: ആവേശത്തിന്റെ അലകടലില്‍ മഹാനഗരത്തെ മുക്കി, തെയ്യവും തിറയും നിറഞ്ഞാടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ രണ്ടാം ഘട്ട പൊതു പര്യടനം. എറണാകുളം നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പൊതു പര്യടനം പുല്ലേപ്പടി ഹോമിയോ ആശുപത്രി പരിസരത്ത് കൊച്ചി നഗരസഭാ മുന്‍ ഡെപ്യൂട്ടി മേയര്‍ എവറസ്റ്റ് ചമ്മിണി ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണ് എറണാകുളത്തിന് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിച്ച പ്രമുഖ പാര്‍ട്ടികളില്‍ പോലും സ്ത്രീ സ്ഥാനാര്‍ഥികള്‍ വളരെ കുറവ്; 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം തുച്ഛം മാത്രം

എറണാകുളത്തെ ആശുപത്രികള്‍ രാജീവിന്റെ കഠിനപ്രയത്‌നത്താല്‍ മികച്ചു നില്‍ക്കുന്നു. നാട് ഇനിയും വികസിക്കേണ്ടതുണ്ടെന്നും മാലിന്യ സംസ്‌കരണം പോലുള്ള വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അതിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി രാജീവിനെ വിജയിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എല്‍.ഡി.എഫ് എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ് മണി, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എല്‍.ഡി.എഫ് നേതാക്കളായ എം. അനില്‍കുമാര്‍, ടി.സി സഞ്ജിത്, എം.പി രാധാകൃഷ്ണന്‍, സാബു ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍.എ.പി ജങ്ഷനിലെ സ്വീകരണ കേന്ദ്രത്തില്‍ ആസാദ് റോഡ് നിവാസിയായ ഷെല്ലി ചേട്ടന്‍ രാജീവുമായി ഒരു സെല്‍ഫി എടുക്കാന്‍ വേണ്ടി പനിനീര്‍പ്പൂവും പിടിച്ച് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഷെല്ലി ചേട്ടന്റെ കുറെ നാളായുള്ള ആഗ്രഹമായിരുന്നു പ്രിയ നേതാവിനൊപ്പം ഒരു സെല്‍ഫി. രാജീവ് ആ മോഹം സ്വീകരണ വേദിയില്‍ സാക്ഷാത്കരിച്ചു.

കലൂരില്‍ കൗണ്‍സിലര്‍ റോഡ്, ജേര്‍ണലിസ്റ്റ് കോളനി, സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂള്‍, സെബാസ്റ്റ്യന്‍ റോഡ്, എന്‍.എ.പി ജംഗ്ഷന്‍, വൈലോപ്പിള്ളി ജംഗ്ഷന്‍, ചേരാതൃക്കോവില്‍ ജംഗ്ഷന്‍, പോണോത്ത് റോഡ് എന്നിവിടങ്ങളില്‍ സ്വീകരണ യോഗങ്ങളില്‍ രാജീവ് പങ്കെടുത്തു. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കാളി, മുത്തപ്പന്‍, വട്ടംമുടി തെയ്യക്കോലങ്ങളും പൊതു പര്യടനത്തില്‍ ഉടനീളം സ്ഥാനാര്‍ഥിയെ അനുഗമിച്ചത് അവിസ്മരണീയമായി. കലൂരിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം രാജീവ് വടുതലയിലെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.

വടുതല വളവില്‍ രാജീവിനെ ഒ. സുന്ദര്‍ എന്ന ചിത്രകാരന്‍ സ്വീകരിച്ചത് രാജീവിന്റെ ഛായാചിത്രം സമ്മാനിച്ചാണ്. കളമശ്ശേരി പോളിയില്‍ രാജീവിന്റെ മുന്‍ അധ്യാപകനും പോളിയിലെ ട്രെയിനിംഗ് ആന്‍ഡ് പ്ലേസ്‌മെന്റ് വിഭാഗം അസി. ഡയറക്ടറുമായ ടി.എം വിദ്യാസാഗര്‍ സാറും പ്രിയ വിദ്യാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കാലിന് സ്വാധീനക്കുറവുള്ള പ്രഭാകരന്‍ ചേട്ടന്‍ വാക്കറിന്റെ സഹായത്തോടെ ആണെങ്കിലും പ്രിയ സ്ഥാനാര്‍ഥിയെ കാണാന്‍ റോസാപ്പൂവുമായി വന്നിരുന്നു.

ജനകീയ റോഡിലെ സ്വീകരണ കേന്ദ്രം എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ പട്ടയമനുവദിച്ച 167 കുടുംബങ്ങളുടെ സംഗമ വേദിയായി. വടുതലയില്‍ പുഷ്പക റോഡ്, ശാസ്ത്രി റോഡ്, വടുതല വളവ്, കുന്നുമ്മല്‍ റോഡ്, മൂളിക്കണ്ടം കവല, ജനകീയ റോഡ്, വടുതല ജെട്ടി, കൊറങ്കോട്ട എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

വടുതല ജെട്ടിയിലെ സ്വീകരണ കേന്ദ്രത്തില്‍ അനശ്വര രക്താക്ഷി സൈമണ്‍ ബ്രിട്ടോയുടെ മകള്‍ നിലാവും ഭാര്യ സീന ഭാസ്‌കറും രാജീവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം രാജീവ് കാണാന്‍ എത്തിയപ്പോള്‍ നിലാവ് ഒരു ഛായാചിത്രം വരച്ച് തരാമെന്ന് രാജീവിന് ഉറപ്പുകൊടുത്തിരുന്നു. വേദിയില്‍ നിലാവ് താന്‍ വരച്ച രാജീവിന്റെ ചിത്രം സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ സ്ഥാനാര്‍ഥി നിലാവിന് പ്രത്യേകം നന്ദി അറിയിച്ചു.

ഉച്ചക്ക് ശേഷം പി. രാജീവ് ചിറ്റൂരിലാണ് പര്യടനം നടത്തിയത്. സെന്റ് ജോര്‍ജ് കപ്പേളയുടെ സമീപത്തുള്ള സ്വീകരണ കേന്ദ്രത്തില്‍ ഡി.വൈ.എഫ്.ഐ ചിറ്റൂര്‍ സൗത്ത് യൂണിറ്റ് സെക്രട്ടറി ആഷിന്‍ ജോണി വരച്ച രാജീവിന്റെ ഛായാചിത്രം ഇ.എക്‌സ് ബാബു രാജീവിന് സമ്മാനിച്ചു. ചിറ്റൂരില്‍ ഫെറി ബസ് സ്റ്റാന്റിലും കപ്പേള ജംഗ്ഷനിലും സ്ഥാനാര്‍ഥി സ്വീകരണം ഏറ്റുവാങ്ങി. കപ്പേള ജംഗ്ഷനില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ലീബയും കുടുംബവുമെത്തിയിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് മര്‍ദ്ദനത്തിന് ഇരയായ ലീബയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്് സി.പി.എം ലോക്കല്‍ കമ്മിറ്റിയാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്ന ഭൂരിഭാഗം പേരും സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ രാജീവിന് നല്‍കാനായി കൈയ്യില്‍ കരുതിയിരുന്നു. ചിറ്റൂര്‍ പള്ളി, സെന്റ് ജോര്‍ജ് കപ്പേള, ചിറ്റൂര്‍ ക്ഷേത്ര പരിസരം, ഷാപ്പ് കവല, പഞ്ചായത്തുപടി, ഇടയകുന്നം ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു. ചിറ്റൂരിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പി രാജീവ് ചേരാനെല്ലൂരിലെയും കുന്നുംപുറത്തെയും സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.

റെഡ് സല്യൂട്ട് വീഡിയോ വൈറല്‍

എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ ഇരുപത്തേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രചാരണ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ ഒരുപിടി കണിക്കൊന്നപ്പൂക്കളുമായി കാത്തു നില്‍ക്കുന്ന ഒരു തൊഴിലാളി സ്ത്രീ സ്ഥാനാര്‍ഥിയോടും അദ്ദേഹം തിരിച്ചും കാണിക്കുന്ന സ്നേഹ വാത്സല്യമാണ് വീഡിയോയിലുള്ളത്.

പൂവുമായി കാത്തു നില്‍ക്കുന്ന വയോധികയുടെ അരികില്‍ വാഹനം നിര്‍ത്തുകയും രാജീവ് തലകുമ്പിട്ട് കൊന്നപ്പൂക്കള്‍ വാങ്ങുമ്പോള്‍ ആ വയോധിക രാജീവിനെ വത്സല്യത്തോടെ ചേര്‍ത്തണച്ച് കവിളില്‍ ഉമ്മ നല്‍കുകയും രാജീവ് സ്നേഹപൂര്‍വം തിരിച്ച് മുത്തം നല്‍കുന്നതുമാണ് ദൃശ്യത്തിലുള്ളത്. പി കെ മേദിനി ആലപിച്ച റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് എന്ന് തുടങ്ങുന്ന ഈരടികളുടെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. നമുക്ക് ജയിക്കാം പി രാജീവിനൊപ്പം എന്ന് എഴുതിക്കാണിച്ചു കൊണ്ടാണ് വീഡിയോ സമാപിക്കുന്നത്. കടമക്കുടിയില്‍ നിന്നുള്ള ഈ ദൃശ്യം എഡിറ്റ് ചെയ്തത് ഐ ടി മേഖലയിലുള്ള ഇടതുപക്ഷ സഹയാത്രികരാണ്.

വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി പി രാജീവ്

വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഓഫീസുകളിലും വാഹനങ്ങളിലും പോകാന്‍ കഴിയുന്ന വിധത്തില്‍ നിലവിലെ ഗതാഗത സംവിധാനങ്ങള്‍ മാറണമെന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ്. ഇതിനായുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പി. രാജീവ് ഉറപ്പു നല്‍കി. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ സംഘടനയായ ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് പി. രാജീവ് ഈ ഉറപ്പു നല്‍കിയത്.

വിദേശത്ത് പോയാല്‍ വാഹനങ്ങളിലും ഓഫീസുകളിലും കയറാന്‍ വേണ്ട സൗകര്യങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം സംവിധാനങ്ങള്‍ വികസിച്ചു വരുന്നതേയുള്ളൂ. സ്റ്റീഫന്‍ ഹോക്കിംഗ്സ് കേരളത്തിലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥിതി പരിതാപകരമാകുമായിരുന്നു. ഈ പ്രതികൂല അന്തരീക്ഷത്തിലും, അന്തരിച്ച സൈമണ്‍ ബ്രിട്ടോ വീല്‍ചെയറില്‍ സഞ്ചരിക്കാത്ത നാടുകളില്ല. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന നിങ്ങളോരോരുത്തരും സമൂഹത്തിന് അതിജീവനത്തിന്റെ മാതൃകകളാണെന്നും നിങ്ങളുടെ ന്യായമായ ഏത് അവകാശങ്ങളും നേടിയെടുക്കുന്നതനും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വീല്‍ചെയറില്‍ സഞ്ചരിക്കുന്ന നൂറിലധികം പേരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനത്തില്‍ അതിഥിയായെത്തിയ പി. രാജീവ് അവരുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞും സന്തോഷങ്ങളില്‍ പങ്കു ചേര്‍ന്നും ബോള്‍ഗാട്ടി പാലസിലെ വേദിയില്‍ അവരോടൊപ്പം ഏറെ നേരം ചെലവിട്ടു. പി. രാജീവിനൊപ്പം വീല്‍ ചെയറിലിരുന്ന് സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ചവരെയൊന്നും അദ്ദേഹം നിരാശപ്പെടുത്തിയില്ല.

്അംഗപരിമിതര്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ലെയ്സ് ബിന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ ബഷീര്‍, ഫാ. പോള്‍ ചെറുപിള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിനേതാവായും പി രാജീവ്

പ്രചാരണത്തിരക്കിനിടയില്‍ നാട്ടുകാര്‍ക്കൊപ്പം ആല്‍ബത്തില്‍ അഭിനേതാവായി പി. രാജീവ്. സംഗീത സംവിധായകന്‍ ബിജിപാല്‍ ഒരുക്കിയ 'ദില്‍മെം രാജീവ് ദില്ലി മെം രാജീവ്' എന്ന ഗാനം ദൃശ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ചിത്രീകരണം. വടുതലയിലെ കുറുങ്കോട്ട ദ്വീപിലെ സ്വീകരണ വേദിക്കടുത്ത് സംവിധായകന്‍ ബിജിത് ബാലയുടെ നിര്‍ദേശ പ്രകാരം ആബാലവൃദ്ധം നാട്ടുകാര്‍ക്കൊപ്പം പി. രാജീവ് അണിചേര്‍ന്ന് പരസ്പരം കൈകള്‍ കോര്‍ത്ത് വാനിലേക്ക് ഉയര്‍ത്തുന്ന ദൃശ്യമാണ് ചിത്രീകരിച്ചത്. പി. രാജീവിന്റെ സൗഹൃദ വലയത്തിലുള്ള യുവനടന്‍ വിജയകുമാര്‍ അടക്കമുള്ളവരാണ് ആല്‍ബത്തിന്റെ പണിപ്പുരയിലുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam

English summary
P Rajeev's second state election campaign in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X