• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചിയിലെ ജൂതപ്പള്ളിക്ക് 450 വയസ്സ്; ആഘോഷം കൊച്ചിയിലെ ജൂത തലമുറയുടെ സംഗമമാകും

  • By Desk

മട്ടാഞ്ചേരി: വാണിജ്യ നഗരിയിലെ പരദേശി ജൂത പള്ളിയുടെ 450 വാർഷി കാഘോഷം കൊച്ചിയിലെ പഴയകാല ജൂതതലമുറയുടെ സംഗമമാകും. ജൂത പള്ളിയും ഭവനങ്ങളും ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയിൽ നിന്ന് ഇസ്രായേലിലേയ്ക്ക് പോയവരുടെ നാലാം തലമുറവരെയുള്ള 300 ഓളം ജുതന്മാർ ആഘോഷത്തിൽ പങ്കെടുക്കും. ജൂത തെരുവ് ആഘോഷ ലഹരിയിലാണ്.

പാരീസ് ഭീകരാക്രമണ കേസ്: ഫ്രഞ്ച് പോലീസ് അന്വേഷണസംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍, സുബഹാനിയെ കണ്ടു!!

കഴിഞ്ഞ ഒരാഴ്ചയായി ജൂതരുടെ ഹനുക്ക ഉത്സവമാണ്. വ്യാഴാഴ്ചയാണ് പരദേശി സെനഗോഗിന്റെ വാർഷികം.ജൂത ഭവനങ്ങളിലും സെനഗോഗിലുമായാണ് ചടങ്ങുകൾ. ജൂത പുതുവത്സരാ ഘോഷമായ സിംഹതോറയ്ക്ക് സമാനമായുള്ള ആനന്ദത്തിലാണ് ആ ഘോഷമൊരുക്കിയിരിക്കുന്നത്.രാവിലെ ജൂതപ്പള്ളിയിൽ പ്രാർത്ഥനയും ഭവനങ്ങളിൽ പ്രത്യേക വിഭവങ്ങളുമൊരുക്കും.

 Paradesi Synagogue

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് കൊച്ചിയിലെ ജൂതപ്പള്ളിയിൽ സബാത്ത് ആരാധന നടക്കുന്നത്. മിനിയാൻ കുടിയ (13 വയസ്സു പിന്നിട്ടവർ ) പത്ത് പുരുഷന്മാരുടെ സാന്നിധ്യമുണ്ടെങ്കിലെ സബാത്ത് നടത്താവുവെന്നാണ് ജുത നിയമം. പ്രാർത്ഥനയ്ക്ക് ഒത്തു കുടിയവരിൽ മതാടിസ്ഥാന അറിവുള്ള കാരണവരാണ് റബായി സ്ഥാനം ഏറ്റെടുക്കുക. കൊച്ചിയിലെ സേനഗോഗ് ആഘോഷ പ്രാർത്ഥനയ്ക്ക് ഇസ്രായേലിൽ നിന്നുമെത്തിയ റബ്ബായി യോനത്താൻ നേതൃത്വം നല്കും.

ഉച്ചയ്ക്ക് ജുതകൂട്ടായ്മയും സ്വീകരണവും വൈകിട്ട് ജൂത പള്ളിക്ക് മുന്നിൽ 82ഗ്ലാസ്സുകളിൽ തിരി തെളിയിച്ച് ആൽവിളക്ക് തെളിയിക്കും തുടർന്ന് പ്രാർത്ഥനയും അത്താഴ വിരുന്നും. വെള്ളി, ശനി ദിനങ്ങളിൽ ജൂതരുടെ സബാത്ത് പ്രാർത്ഥനയും വിവിധതരം പരിപാടിക ളും നടക്കും.ഇന്ത്യയിൽ ജൂത സമൂഹത്തിന്റെ ഏറെ ശ്രദ്ധേയ ആരാധനാലയമാണ് കൊച്ചിയിലെ പരദേശി സെനഗോഗ് .

1948 ൽ ഇസ്രായേൽ സ്വതന്ത്രമായതോടെ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജൂതർ വാഗ്ദത്ത ഭൂമിയിലേയ്ക്ക് മടങ്ങി. ഇവരുടെ മൂന്നും നാലും തലമുറയിൽപ്പെട്ടവരാണ് കൊച്ചിയിലെ ആഘോഷത്തിലെത്തുന്നത്. 1968ൽ ജൂതപ്പള്ളിയുടെ നാന്നൂറാം വാർഷികാഘോഷം നടന്നു, സ്മരണയ്ക്ക് തപാൽ സ്റ്റാമ്പുമിറക്കി. കൊച്ചിയിലെ പരദേശി സേനഗോഗിന്റെ 450-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കുവാനെത്തിയവരിൽ മൂന്ന് പ്രമുഖ കുടുംബക്കാർ.

കോഡർ ,ഹലേഗ്വ, കോഹൻ എന്നി കുടുംബക്കാരാണിവർ.കേരള ത്തിലെ പ്രഥമ സ്വകാര്യ വൈദ്യുതി വിതരണ കമ്പനി ഉടമയാണ് എസ്.കോഡർ കുടുംബം. മലഞ്ചരക്ക് വ്യാപാരികളിൽ മുൻനിരക്കാരനാണ് കോഹൻ .കയർ വിപണിയിൽ പ്രമുഖനാണ് ഹലേഗ്വ. ഇവരുടെ പിൻതലമുറയിലെ മക്കളും മരുമക്കളുമടങ്ങുന്നവർ ആഘോഷത്തിൽ പങ്കെടുക്കുവാൻ കൊച്ചിയിലെത്തിയിട്ടുണ്ട്.അമേരിക്ക,ലണ്ടൻ,യുറോപ്പ് എന്നി വിടങ്ങളിൽ നിന്നാണിവർ എത്തിയിരിക്കുന്നത്.കൊച്ചിയിൽ നിലവിൽ മൂന്ന് കുടുംബങ്ങളിലായി 97 പിന്നിട്ട സാറാ കോഹനും 40 പിന്നിട്ട യായലു മടങ്ങുന്ന അഞ്ച് പേരാണുള്ളത്.ഒരാണും നാല് പെണ്ണും.കൊച്ചി നഗരത്തിലിത് പത്ത് പേർ കേരളത്തിൽ 40 ഓളം ജൂതന്മാരുമാണുള്ളത്.

Ernakulam

English summary
Paradesi Synagogue celeberate 450 year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more