എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രണയം നടിച്ച് അടുപ്പത്തിലായി: ബൈക്കില്‍ കൂട്ടിക്കൊണ്ടു പോയി മദ്യം നല്‍കി, കൂട്ടമാനഭംഗത്തിനിരയാക്കി

  • By Desk
Google Oneindia Malayalam News

കൊച്ചി: വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബോധരഹിതയാക്കി കൂട്ട മാനഭംഗത്തിനിരയാക്കിയെന്നു പരാതി. പ്രണയം നടിച്ച് അടുപ്പത്തിലായ ശേഷം കാമുകന്‍ ബൈക്കില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി കൂട്ടുകാര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു. പീഡന സംഘത്തിലെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകന് വേണ്ടി തെരച്ചില്‍ തുടരുന്നു.

<strong>സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടയുന്നു</strong>സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി, കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടയുന്നു

തോപ്പുംപടി സ്വദേശിനിയായ പതിനാറുകാരിയാണു കൂട്ട മാനഭംഗത്തിന് ഇരയായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും തോപ്പുംപടി സ്വദേശിയായ യുവാവും തമ്മില്‍ മാസങ്ങളായി അടുപ്പത്തിലാണ്. ഇവര്‍ പലതവണ ചുറ്റിക്കറങ്ങുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കഴിഞ്ഞ 14നു വീടിനു സമീപത്തു നിന്നു പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ കാമുകന്‍ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ എത്തിച്ചു. ഇതേസമയം കാമുകന്റെ കൂട്ടുകാരും മറ്റു ബൈക്കുകളില്‍ ഇവിടെയെത്തി. ബീച്ചില്‍ ആളൊഴിഞ്ഞ ഭാഗത്ത് ഒരുമിച്ചിരുന്നു ബിയര്‍ കഴിച്ചു. അമിത അളവില്‍ ബിയര്‍ കഴിച്ച പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.

rape1-1520167197

അജ്ഞാത സ്ഥലത്തു പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. അടുത്തദിവസം രാവിലെ കാമുകന്‍ വിദ്യാര്‍ഥിനിയുടെ വീട്ടു പരിസരത്തു പെണ്‍കുട്ടിയെ ഇറക്കി വിട്ടു കടക്കുകയായിരുന്നു. സംഭവമറിഞ്ഞ പരിസര വാസികളാണു ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്നു ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം തോപ്പുംപടി പൊലീസില്‍ അറിയിച്ചു. തോപ്പുംപടി, കണ്ണമാലി സ്വദേശികളെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടി 14നു വൈകിട്ട തിരിച്ചെത്താതിരുന്നിട്ടും വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. ഇതേപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് പെണ്‍കുട്ടിയെ മദ്യം കഴിപ്പിച്ചിടത്ത് പൊലീസ് പരിശോധന നടത്തി. മട്ടാഞ്ചേരി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Ernakulam
English summary
plusone student molested by lover and his friends in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X