• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃക്കാക്കരയില്‍ ലഹരിപാര്‍ട്ടിയിലെത്തി പോലീസ്, എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ്

Google Oneindia Malayalam News

കൊച്ചി: പുതുവത്സര ആഘോഷങ്ങള്‍ക്കായി കേരളം ഒരുങ്ങിയിരിക്കെ കൊച്ചിയില്‍ നടന്നത് മയക്കുമരുന്ന് പാര്‍ട്ടി. പോലീസ് ഇതറിഞ്ഞെത്തുകയും ചെയ്തു. മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് തൃക്കാക്കരയിലെ നവോദയിലുള്ള ഫ്‌ളാറ്റിലെത്തിയത്. എന്നാല്‍ പിന്നീട് നടന്നത് വന്‍ വഴിത്തിരിവാണ്. പോലീസിനെ കണ്ട് ഭയന്ന് യുവാവ് എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി. യുവാവിന് ഗുരുതര പരിക്കുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു പോലീസ് മയക്കുമരുന്ന് പാര്‍ട്ടി പിടിക്കാനെത്തിയത്. ഇതോടെയാണ് കായംകുളി സ്വദേശിയായ അതുല്‍ എന്ന 22കാരന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കുംചണ്ഡീഗഡില്‍ കണക്ക് പിഴച്ചു, നേതൃത്വത്തെ പൊളിച്ചെഴുതാന്‍ കോണ്‍ഗ്രസ്, ആദ്യം അധ്യക്ഷന്‍ തെറിക്കും

അതുല്‍ ബാല്‍ക്കണിയില്‍ നിന്നാണ് ചാടിയതെങ്കിലും വീണത് ഫ്‌ളാറ്റിന്റെ കാര്‍ ഷെഡ്ഡിലേക്കാണ്. എന്നാല്‍ ഈ അലൂമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിന്റെ കൈയ്ക്ക് അടക്കം ധാരാളം പരിക്കേറ്റിട്ടുണ്ട്. ഇയാളെ പോലീസാണ് ഒടുവില്‍ ആശുപത്രിയിലെത്തിച്ചത്. അതേസമയം ഫ്‌ളാറ്റില്‍ ഒരു യുവതി അടക്കം ഏഴു പേരാണ് ഉണ്ടായിരുന്നത്. ഇവിടെ ലഹരിപാര്‍ട്ടി പുതുവത്സരത്തിന് മുന്നോടിയായി നടക്കുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യ വിവരം. ഇവിടെ നിന്ന് മയക്കുമരുന്നിന്റെ ശേഖരം തന്നെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ അടക്കമുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

അതേസമയം എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവ് കാക്കനാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാഡോ പോലീസും തൃക്കാക്കര പോലീസുമാണ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് ലഹരിപാര്‍ട്ടികളും ലഹരി ഉപയോഗവും വര്‍ധിച്ച് വരുന്നത് സംസ്ഥാന സര്‍ക്കാരിനും പോലീസിനും വലിയ വെല്ലുവിളിയാണ്. നേരത്തെ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തിലും മയക്കുമരുന്നിന് പ്രധാന റോളുണ്ടായിരുന്നു. സൈജു തങ്കച്ചന്‍ എന്ന വ്യക്തി കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തും നിശാപാര്‍ട്ടികളും ആഫ്റ്റര്‍ പാര്‍ട്ടികളും വരെ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്ന് അത്തരം പാര്‍ട്ടികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

പുതുവത്സര വേളയില്‍ മയക്കുമരുന്ന് അക്രമ സംഭവങ്ങളും സംസ്ഥാനത്ത് വേറെയും നടന്നിട്ടുണ്ട്. തൃശൂര്‍ കുന്നംകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട പോലീസ് നടത്തി. മൂന്ന് പേര്‍ മാരക മയക്കുമരുന്നുമായി പിടിയിലായി. ഇവര്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുടെ വില്‍പ്പന നടത്തുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പോലീസ് നടത്തിയ നൈറ്റ് പട്രോളിംഗിന്റെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മൂന്നംഗ സംഘം പോലീസിന്റെ പിടിയിലാവുന്നത്. ഇവരുടെ കാറും രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചി മയക്കുമരുന്നിന്റെ തന്നെ ഹബ്ബായി മാറിയിരിക്കുകയാണെന്നാണ് പോലീസ് വിലയിരുത്തല്‍.

പലയിടത്തും വ്യാപക പരിശോധനയും പോലീസ് നടത്തുന്നുണ്ട്. അതുപോലെ തിരുവനന്തപുരം ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. രണ്ടാഴ്ച്ച മുമ്പ് ഒട്ടകം രാജേഷ് എന്ന ഗുണ്ട യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്തിരുന്നു. ഇയാള്‍ പിന്നീട് അറസ്റ്റിലായി. ഇതിന് പിന്നാലെ ഗുണ്ടാ സംഘം പിതാവിനെ മകളെയും ആക്രമിച്ചിരുന്നു. ഗുണ്ടകളുടെ പരസ്പരമുള്ള ഏറ്റുമുട്ടലിനും തലസ്ഥാന നഗരി സാക്ഷിയായി. ഇതിനിടെ തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്. അഞ്ച് പേരാണ് അറസ്റ്റിലാണ്. ഞായറാഴ്ച്ച രാത്രിയാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഇവരുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡില്‍ നിന്ന യുവാക്കളെ മദ്യപിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ആരാണ് ആക്രമണം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞത്. ഈ യുവാക്കളോട് ഇവര്‍ക്കുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം തിരുവനന്തപുരത്ത് തുടര്‍ച്ചയായി അക്രമസംഭവങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പോലീസ് പുതുവത്സര സമയത്ത് വരെ ജാഗ്രതയിലായിരുന്നു.

cmsvideo
  പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്

  യുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലയുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല

  Ernakulam
  English summary
  police raided drug party in a flat in thrikkakara, youth jumps from eighth floor to avoid arrest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X