• search
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അധികാരത്തിന് വേണ്ടി ദുരാഗ്രഹം പുലർത്തരുത്: എംകെ സാനു

 • By Desk

കൊച്ചി: അധികാരത്തിന് വേണ്ടി ദുരാഗ്രഹം പുലർത്തരുതെന്ന് പ്രൊഫ. എം. കെ സാനു. ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടന്ന എം. ഗോവിന്ദൻ ജന്മശതാബ്ധി ആഘോഷം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരാഗ്രഹം ഉള്ളവനാണ് ചീത്ത മനുഷ്യനാണ് എന്നാണ് ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നത്. അദ്ദേഹം കൊളുത്തിയ കാഹളം ഇന്ന് ഏറെ പ്രസക്തമാണെന്ന് എം. കെ സാനു പറഞ്ഞു.

മന്ത്രി ജലീല്‍ ഇടപെട്ട് കിലയില്‍ അനധികൃത നിയമനം നടത്തിയെന്ന്: അനില്‍ അക്കര

നിരന്തരം കര്‍മനിരതനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം. കെ സാനു അനുസ്മരിച്ചു. സമൂഹമാണ് വലുതെന്നു ചിന്ത ഇപ്പോഴും ഉണ്ടാകണമെന്ന് ചടങ്ങിൽ പങ്കെടുത്ത എം. തോമസ് മാത്യു പറഞ്ഞു. സ്വതന്ത്ര വ്യക്തികളുടെ കൂട്ടായ്മ മാത്രമാകണം സമൂഹം. സാമ്പത്തിക സ്വാശ്രയത്വമല്ല, സ്വതന്ത്രമായ ചിന്തകളുടെ സ്വാശ്രയത്തമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാഘുനാഥൻ പറളി, ആർ. ഗോപാലകൃഷ്ണൻ, പി. വി കൃഷ്ണൻ നായർ, ശ്രീശൈലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

mksanu-154

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന് വരുന്ന ഇരുപത്തിരണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. മുന്നൂറിലേറെ പ്രസാധകരും ഇരുന്നൂറിലധികം എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരും പുസ്തകോത്സവത്തിന് എത്തിയിരുന്നു. പത്ത് ലക്ഷത്തിലധികം പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. അവസാന ദിവസങ്ങളിൽ ഒട്ടേറെ ഓഫറുകളും വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്.

പെൻഗിൻ ബുക്ക്‌സ്, പാൻ മാക് മില്ലൻ, എൻ.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ചൗക്കമ്പ വാരണാസി, ഗ്രോളിയർ, ഡി.സി.ബുക്ക്‌സ്, കേന്ദ്ര സാഹിത്യഅക്കാദമി, ഐ.സി.എച്ച്.ആർ, ഐ.സി.പി.ആർ, ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്റർ, ലളിത കലാ അക്കാദമി, കേരളസാഹിത്യഅക്കാദമി തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരികവകുപ്പുകളുടെപവലിയനുകൾ, മാധ്യമസ്റ്റാളുകൾ, തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ട്. ആറന്മുളയിലെ പ്രളയ ബാധിതരായ ആറന്മുള കണ്ണാടി, പള്ളിയോട നിർമ്മാണ തൊഴിലാളികളെ സഹായിക്കാനായി ഹാൻഡി ക്രാഫ്റ്റ് എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.

എറണാകുളം മണ്ഡലത്തിലെ യുദ്ധം
 • Alphonese Kannanthana
  Alphonese Kannanthana
  ഭാരതീയ ജനത പാർട്ടി
 • Hibi Eden
  Hibi Eden
  ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Ernakulam

English summary
prof. mk sanu about power

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more