ഭാരതിയ്ക്കും മകൾക്കും കനിവ് ഭവനം ഒരുങ്ങി
വൈറ്റില: കാറ്റിലും മഴയിലും ആടിയുലയുന്ന ഏതു നിമിഷവും നിലംപതിക്കാവുന്ന അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷീറ്റ്മേഞ്ഞ ഒറ്റമുറി വീട്ടിൽ രാത്രി ഭയാശങ്കകളോടെ ജീവിച്ചു വന്ന പൊന്നുരുന്നി സൻമാർഗം ലൈൻ എളംമ്പലാശ്ശേരി വീട്ടിൽ ഭാരതിയ്ക്കും ഡിഗ്രീ വിദ്യാർത്ഥിയായ മകൾ ശാരിക്കും കനിവിന്റെ കരുതലായി തല ചായിക്കാൻ അടച്ചുറപ്പുള്ള സുരക്ഷിത ഭവനം ഒരുങ്ങി. 22-ാം പാർട്ടി കോൺഗ്രസിന്റ ഭാഗമായി സി പി ഐ എം വൈറ്റില ഏരിയ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന നാല് വീടുകളിൽ മൂന്നാമത്തെ വീടിന്റെ നിർമ്മാണമാണ് പൂർത്തികരിച്ചത്.
വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 10 മണിക്ക് പൊന്നുരുന്നി എസ് പി യോഗം ശതാബ്തി ഹാളിൽ മന്ത്രി എം എം മണി നിർവ്വഹിക്കും. കുടുംബ ഓഹരിയായി കിട്ടിയ 4. സെന്റ് ഭൂമിയിൽ ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു ഭർത്താവ് നഷ്ടപ്പെട്ട പട്ടികജാതി ക്കാരിയായ ഭാരതിയും മകളും കഴിഞ്ഞിരുന്നത് . അടുത്തുള്ള വീടുകളിൽ വീട്ടുജോലി ചെയ്തായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.

ഈ സാഹചര്യത്തിലാണ് ഭാരിതിയ്ക്കും കുടുംബത്തിനും താങ്ങാവാൻ സിപിഐഎം തീരുമാനിച്ചത്. 630. ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ചു നൽകുന്നത്. കൗൺസിലർ പി എസ് ഷൈൻ ചെയർമാനും പി ബി വത്സലൻ കൺവീനറു മായുള്ള സമിതിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിച്ചത്. നാട്ടുകാരുടെയും പാർട്ടി അംഗങ്ങളുടെയു ബന്ധുക്കളുടെയും സഹായത്താൽ നിർമ്മാണം പൂർത്തികരിച്ച ഈ കനിവ് ഭവനത്തിന്റെ താക്കോൽ വിദ്യുത് ശകതി വകുപ്പ് മന്ത്രി എം എം മണി കൈമാറും.സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്, സി എൻ മോഹനൻ, സി എം ദിനേശ് മണി, സി കെ മണിശങ്കർ, ഡോ.സച്ചിതാനന്ദ കമ്മത്ത്, എന്നിവർ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കും.












Click it and Unblock the Notifications