എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന്‍റെ മാലാഖമാര്‍ക്കുള്ള സമര്‍പ്പണവുമായി നീലിമ ഷേഖ്; സലാം ചേച്ചി എന്നാണ് ബിനാലയിലെ സൃഷ്ടിയ്ക്ക് നീലിമ നല്‍കിയിരിക്കുന്ന പേര്!

  • By Desk
Google Oneindia Malayalam News

കൊച്ചി: ലോകത്തെവിടെപ്പോയാലും ഒരു മലയാളിയുടെ ചായക്കട ഉണ്ടാകുമെന്നതിനേക്കാള്‍ യാഥാര്‍ത്ഥ്യ ബോധമുള്ള പ്രസ്താവനയായിരിക്കും ലോകത്തേത് ആശുപത്രിയിലും ഒരു മലയാളി നഴ്സ് ഉണ്ടാകുമെന്നത്. അര്‍പ്പണ മനോഭാവം കൊണ്ട് ലോകം മുഴുവന്‍ അംഗീകാരം ലഭിച്ച നഴ്സുമാര്‍ക്കുള്ള സമര്‍പ്പണമാണ് നീലിമ ഷേഖ് ഒരുക്കിയ ബിനാലെ നാലാം ലക്കത്തിലെ കലാസൃഷ്ടി.

സോഷ്യല്‍ മീഡിയ നന്‍മയുടെ തുരുത്തായതിന്റെ മറ്റൊരു മാതൃക; മലപ്പുറത്ത് പപ്പടം വിറ്റ ഉനൈറിന് ലഭിച്ച സഹായം അരക്കോടി കവിഞ്ഞു, ഇനി പപ്പടം വില്‍പനയില്ല

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് നീലിമ ഷേഖിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. സലാം ചേച്ചി എന്നാണ് ഈ സൃഷ്ടിയ്ക്ക് നീലിമ നല്‍കിയിരിക്കുന്ന പേര്. ലോകത്തിന്‍റെ ഏതു ഭാഗത്തുമുള്ള ആശുപത്രിയില്‍ നിങ്ങള്‍ക്ക് ഒരു ചേച്ചിയെ കാണാന്‍ സാധിക്കുമെന്ന് ഡല്‍ഹി സ്വദേശിയായ നീലിമ പറഞ്ഞു. സാഹചര്യങ്ങള്‍ക്കും വൈഷമ്യങ്ങള്‍ക്കും അതീതമായി ജോലി ചെയ്യുന്നതില്‍ കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ അര്‍പ്പണ മനോഭാവം ലോക പ്രശസ്തമാണ്. വൃദ്ധജന പരിപാലനത്തില്‍ കേരളത്തിലെ നഴ്സുമാരുടെ കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.

Binnale

കാലികമായി ഏറെ പ്രസക്തമായ വിഷയമാണ് നീലിമ ഷേഖ് ബിനാലെ നാലാം ലക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഏറ്റവുമധികം ചൂഷണം നേരിടുന്ന തൊഴില്‍ മേഖല കൂടിയാണിത്. ബിനാലെ പോലൊരു അന്താരാഷ്ട്ര കലാ പ്രദര്‍ശനത്തില്‍ ഈ പ്രമേയം ഉള്‍പ്പെട്ടതു വഴി നഴ്സിംഗ് മേഖല ആദരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേക്കാലമായി മലയാളി നഴ്സുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുകയും ചെയ്യുമ്പോള്‍ ഇത്രയും അര്‍പ്പണ ബോധത്തോടെയുള്ള ജോലി പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ലെന്ന് നീലിമ പറഞ്ഞു. ഏറെ ആലോചനകള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഇവര്‍ക്ക് വേണ്ടി കലാസൃഷ്ടി നടത്താനും അത് കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചത്.

നഴ്സുമാര്‍ ചെയ്യുന്ന സേവനത്തിന്‍റെ വളരെ വ്യത്യസ്തമായ സമകാലീന ചിത്രങ്ങളാണ് നീലിമ ഷേഖ് ഒരുക്കിയിരിക്കുന്നത്. ആശുപത്രിയിലെ അന്ത:രീക്ഷത്തില്‍ ഒരു നഴ്സ് അണിയുന്ന വിവിധ വേഷങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം. നഴ്സിംഗ് ജോലിയെക്കുറിച്ചും മലയാളി നഴ്സുമാരെക്കുറിച്ചുമുള്ള വിവിധ ഉദ്ധരണികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രങ്ങളുമായി ഒത്തു പോകുന്ന ഉദ്ധരണികളാണ് താന്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നതെന്ന് നീലിമ പറഞ്ഞു. പലപ്പോഴായി പലയിടങ്ങളില്‍ നിന്നും കേട്ട വാക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തൊഴില്‍ വൈദഗ്ധ്യത്തിലും പരിചരണത്തിലും ഏറെ പ്രൊഫഷണല്‍ ആണ് കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍. എന്നിട്ടും കേരളത്തില്‍ അവര്‍ അവഗണിക്കപ്പെടുന്ന വിഭാഗമാണ്. സാമ്പത്തികമായും തൊഴില്‍പരമായും ഏറെ വിവേചനം ഈ മേഖല നേരിടുന്നുണ്ടെന്നും നീലിമ ചൂണ്ടിക്കാട്ടി. നഴ്സിംഗ് ജോലിയോടുള്ള വര്‍ത്തമാനകാല സമൂഹത്തിന്‍റെ മനോഭാവം ചൂണ്ടിക്കാണിക്കാനും ഇതിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Ernakulam
English summary
'Salam Chechi' is dedicated to the nurses of Kerala in Binnale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X